city-gold-ad-for-blogger
Aster MIMS 10/10/2023

സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സജീഷ് ബംഗളൂരുവിലെ അജ്ഞാത കേന്ദ്രത്തില്‍? പോലീസ് ലൂക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

കാസര്‍കോട്: (www.kasargodvartha.com 30/08/2016) തൃശൂര്‍ പേരാമംഗലത്തെ സമ്പന്ന കുടുംബത്തില്‍പെട്ട 16കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ നീലേശ്വരം നെല്ലിയടുക്കത്തെ ചൂരിക്കാടന്‍ സജീഷ് ചന്ദ്രനെ (30) കണ്ടെത്താന്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. സജീഷും പെണ്‍കുട്ടിയും ബംഗളൂരുവിലെ അജ്ഞാതകേന്ദ്രത്തില്‍ ഉള്ളതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ബംഗളൂരുവിലെത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ ബന്ധുക്കളും ബംഗളൂരുവില്‍ തമ്പടിച്ചിട്ടുണ്ട്. സജീഷ് ചന്ദ്രനെ കണ്ടെത്താന്‍ ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാല്‍ ഇവര്‍ക്ക് രാജ്യം വിടാന്‍ കഴിയില്ലെന്നാണ് പോലീസിന്റെ നിഗമനം. എല്ലാ വിമാനത്താവളങ്ങളിലും സജീഷ് ചന്ദ്രനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് കൈമാറിയിട്ടുണ്ട്. സജീഷ് ചന്ദ്രന്റെ ബംഗളൂരുവിലെയും മംഗളൂരുവിലെയും ചില സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ് പോലീസ്.

സജീഷ് ചന്ദ്രന് ചില വമ്പന്‍ സ്രാവുകളുടെ പിന്തുണയുള്ളതിനാല്‍ ഒളിത്താവളം കണ്ടെത്താന്‍ പോലീസിന് ഏറെ പണിപ്പെടേണ്ടി വരും. സജീഷ് ചന്ദ്രനെ കണ്ടെത്താന്‍ തൃശൂര്‍ പോലീസിന് പുറമെ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ എ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ബംഗളൂരുവില്‍ എത്തിയതായി സൂചനയുണ്ട്. തൃശൂര്‍ പോലീസും കാസര്‍കോട് പോലീസും സംയുക്തമായാണ് ഇപ്പോള്‍ സജീഷ് ചന്ദ്രനെയും പെണ്‍കുട്ടിയെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സ്വന്തംനിലക്കും അന്വേഷണം നടത്തുന്നതിനാല്‍ സജീഷ് ചന്ദ്രന്‍ ഉടന്‍ കുടുങ്ങുമെന്നാണ് കരുതുന്നത്.

മലയാളത്തിലും കന്നഡയിലും ഇംഗ്ലീഷുമുള്ള ലുക്ക്ഔട്ട് നോട്ടീസാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗളൂരുവിലും മംഗളൂരുവിലും പ്രധാന റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും മറ്റും ലൂക്ക്ഔട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്. സജീഷിനെ കണ്ടെത്തുന്നവര്‍ 9497987314, 04994257831 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സജീഷ് ബംഗളൂരുവിലെ അജ്ഞാത കേന്ദ്രത്തില്‍? പോലീസ് ലൂക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി



Related News:
സമ്പന്ന കുടുംബത്തെ സജീഷ് പരിചയപ്പെട്ടത് റേഞ്ച് റോവര്‍ കാര്‍ വാങ്ങുമ്പോള്‍; പെണ്‍കുട്ടിയെ വളച്ചെടുത്തത് കുതിര സവാരി പഠനത്തിലൂടെ

മെഡിക്കല്‍ സീറ്റ് തട്ടിപ്പു കേസിലെ മുഖ്യപ്രതി തട്ടിക്കൊണ്ടുവന്ന 1200 കോടി ആസ്തിയുള്ള കുടുംബത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തേടി തൃശൂര്‍ പോലീസ് പട കാസര്‍കോട്ട്

മെഡിക്കല്‍ സീറ്റ് തട്ടിപ്പ്: പ്രതികള്‍ നയിച്ചത് ആഢംബര ജീവിതം; ചുറ്റിക്കറങ്ങാന്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തു

എം.ബി.ബി.എസ്. സീറ്റ് തട്ടിപ്പ് നടത്തിയ കാസര്‍കോട് സ്വദേശികളായ 2 യുവാക്കള്‍ക്കെതിരെ കേസ്; തട്ടിയത് 20 ലക്ഷം

എം.ബി.ബി.എസ്. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്: സ്ഥാപനമുടമകള്‍ക്കെതിരെ കേസ്

എം.ബി.ബി.എസ്. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്: കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

Keywords:  Kasaragod, Kerala, Investigation, Police, Missing, Search for kidnap case accused, Investigation, Student, Police search for Thrissur girl, How Sajeesh trapped girl?

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL