city-gold-ad-for-blogger

കാറിലെ കൂട്ടമരണം: കൊലയ്ക്ക് മുമ്പ് സോണി പണം ആവശ്യപ്പെട്ട് 30 പേര്‍ക്ക് ഫോണ്‍ചെയ്തു

കാറിലെ കൂട്ടമരണം: കൊലയ്ക്ക് മുമ്പ് സോണി പണം ആവശ്യപ്പെട്ട് 30 പേര്‍ക്ക് ഫോണ്‍ചെയ്തു
കാസര്‍കോട്: ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊന്നതിനു ശേഷം ആത്മഹത്യ ചെയ്ത കെല്‍ ജീവനക്കാരന്‍ കുഡ്‌ലുവിലെ പി.എസ്. സോണിക്കുട്ടി സംഭവം നടന്ന രാത്രി ഒറ്റയടിക്ക് 30 പേര്‍ക്ക് ഫോണ്‍ ചെയ്തതായി വിവരം. സോണിക്കുട്ടിയുടെ മൊബൈല്‍ഫോണ്‍ കോളുകള്‍ സൈബര്‍സെല്‍ സഹായത്തോടെ പോലീസ് പരിശോധിച്ചപ്പോഴാണ് ഈ വിവരം പുറത്തുവന്നത്.

ലക്ഷങ്ങള്‍ ആവശ്യപ്പെട്ടാണ് സോണിക്കുട്ടി എല്ലാവര്‍ക്കും ഫോണ്‍ ചെയ്തത്. രണ്ട്‌ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം വരെയാണ് ഓരോരുത്തരോടുമായി ഇയാള്‍ കുറഞ്ഞ സമയം കൊണ്ട് ഫോണിലൂടെ ആവശ്യപ്പെട്ടത്. അത്രയും പണം എന്തിനായിരുന്നുവെന്ന് വ്യക്തമല്ല. ഒരു വൈദികനെയും സോണി പണമാവശ്യപ്പെട്ട് വിളിച്ചിരുന്നു. അരലക്ഷം രൂപ നല്‍കാന്‍ വൈദികന്‍ തയാറായിരുന്നു.

കാറിലെ കൂട്ടമരണം: കൊലയ്ക്ക് മുമ്പ് സോണി പണം ആവശ്യപ്പെട്ട് 30 പേര്‍ക്ക് ഫോണ്‍ചെയ്തുആര്‍ക്കോ കൊടുക്കാനായിരിക്കും സോണി ഇത്രയും പണം ആവശ്യപ്പെട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്. രാവിലെ പണത്തിന് വേണ്ടി ആള്‍ വീട്ടില്‍ വരുമെന്നും അപ്പോഴേക്കും പണം സ്വരൂപിച്ച് വെക്കണമെന്നും സോണി കണക്കുകൂട്ടിയിരിക്കണം. ഇതിന്റെയൊക്കെ ദുരൂഹത ചുരുളഴിക്കാനുള്ള അന്വേഷണത്തിലാണ് പോലീസ്.

പണം ആവശ്യപ്പെട്ട് സോണിക്കുട്ടിക്ക് നേരത്തേ ഭീഷണി ഉണ്ടായിരുന്നതായും സംശയം ഉയര്‍ന്നിട്ടുണ്ട്. ഭീമമായ സാമ്പത്തിക ബാധ്യത അദ്ദേഹത്തിന്റെ മനോനില തകരാറിലാവാന്‍ കാരണമായതായും അതാണ് കൂട്ടക്കൊല നടത്തി ആത്മഹത്യ ചെയ്യാന്‍ സോണിക്കുട്ടിയെ പ്രേരിപ്പിച്ചതെന്നും പോലീസ് കരുതുന്നു.

Related News: 

കാറിലെ കൂട്ടമരണം: പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു; സ്‌പെഷല്‍ ടീം രൂപീകരിച്ചു

സോണിക്കുട്ടി മരിച്ചത് ശ്വാസംമുട്ടി; ഭാര്യയും മക്കളും മരിച്ചത് വെട്ടേറ്റത് മൂലം

കാറിലെ കൂട്ടമരണത്തിനുപിന്നിലെ കാരണമെന്ത്?

കാറിനകത്തെ കൂട്ടമരണം: ചുരുളഴിയുന്നു; ഡയറിക്കുറിപ്പ് കണ്ടെത്തി


കാസര്‍കോട്ട് കാറിനകത്ത് മരിച്ചത് ദമ്പതികളും 2 മക്കളും

കാസര്‍കോട്ട് കാറിനകത്ത് 2 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Keywords : Kasaragod, Killed, Wife, Husband, Kerala, Car, Cash, Police, Case, Gang Murder, Sonikkutty, Suicide, Mobile, Call, Reason, House, Kasargodvartha, Malayalam News, Malayalam Vartha, Gulf News, Business News, Sports News, Entertaniment News. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia