city-gold-ad-for-blogger
Aster MIMS 10/10/2023

കാറിനകത്തെ കൂട്ടമരണം: ചുരുളഴിയുന്നു; ഡയറിക്കുറിപ്പ് കണ്ടെത്തി

കാറിനകത്തെ കൂട്ടമരണം: ചുരുളഴിയുന്നു; ഡയറിക്കുറിപ്പ് കണ്ടെത്തി
കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ  സോണികുട്ടിയും ഭാര്യയും മക്കളും
കാസര്‍കോട്: കാറിനകത്ത് ദമ്പതികളും രണ്ടു മക്കളും മരിച്ച സംഭവത്തിനു പിന്നിലെ ചുരുളഴിയുന്നു. കാസര്‍കോട് കെല്ലിലെ ഇലക്ട്രീഷ്യന്‍ കുഡ്‌ലുവിലെ സോണിക്കുട്ടി (45), ഭാര്യ ത്രേസ്യാമ്മ (38), മക്കളായ ജെറിന്‍ (12), ജുവല്‍ (10) എന്നിവരുടെ മൃതദേഹങ്ങളാണ് ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ മായിപ്പാടി-പേരാല്‍ കണ്ണൂര്‍ റോഡരികില്‍ കാറിനകത്ത് കണ്ടെത്തിയത്. സോണിക്കുട്ടിക്ക് ബ്ലേഡിടപാട് ഉണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സോണിക്കുട്ടി ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകായിരുന്നുവെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. മരണത്തിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് സോണിക്കുട്ടി എഴുതിവെച്ച ഡയറി വീട്ടില്‍ നിന്നും കണ്ടെത്തിയതായി കാസര്‍കോട് ഡി.വൈ.എസ്.പിയുടെ ചുമതല വഹിക്കുന്ന ക്രൈം ഡിറ്റാച്ച്മെന്റ് ഡി.വൈ.എസ്.പി കെ. രഘുരാമന്‍ വെളിപ്പെടുത്തി. ഭാര്യയെയും മക്കളെയും കഴുത്തിലും മറ്റുമായി സോണിക്കുട്ടി വെട്ടി കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

വെട്ടാനുപയോഗിച്ച കത്തി വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ വെച്ച് മൂന്നു കൊലപാതകവും നടത്തിയ ശേഷം സോണിക്കുട്ടി ഇവരുടെ മൃതദേഹങ്ങള്‍ കാറില്‍ കയറ്റി മായിപ്പാടിയിലെ വിജനമായ റോഡിലെത്തിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഇവിടെ വെച്ച് കാറിന്റെ ചില്ലുകള്‍ മുഴുവന്‍ അടച്ച ശേഷം ലൈറ്ററുപയോഗിച്ച് തീയിടുകയും ഇതേതുടര്‍ന്ന് ശ്വാസം മുട്ടി സോണിക്കുട്ടി മരിച്ചതായുമാണ് പോലീസ് സൂചന നല്‍കുന്നത്. ഭാര്യയുടെയും മക്കളുടെയും കഴുത്തിനും മറ്റുമായാണ് വെട്ടേറ്റിട്ടുള്ളത്.

ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുമെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍്ട്ടത്തിനു ശേഷം മാത്രമേ മരണം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.

വര്‍ഗീസ്, മേരിക്കുട്ടി, ത്രേസ്യാമ്മ, ഫിലിപ്പ്, ജെയിംസ്‌കുട്ടി, തോമസ്‌കുട്ടി, റോസമ്മ, ജോസഫ്, ആന്റണി, ലിസമ്മ, സജി, മിനി എന്നിവരാണ് സോണിക്കുട്ടിയുടെ സഹോദരങ്ങള്‍. വെള്ളരിക്കുണ്ട് പന്നിത്തടത്തെ പരേതരായ കെ എം മത്തായി (കുഞ്ഞുകുട്ടി)- ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട ത്രേസ്യാമ്മ. സഹോദരങ്ങള്‍: ജെസി, തോമസ് (ഷാജി).
കാറിനകത്തെ കൂട്ടമരണം: ചുരുളഴിയുന്നു; ഡയറിക്കുറിപ്പ് കണ്ടെത്തി

കാറിനകത്തെ കൂട്ടമരണം: ചുരുളഴിയുന്നു; ഡയറിക്കുറിപ്പ് കണ്ടെത്തി

കാറിനകത്തെ കൂട്ടമരണം: ചുരുളഴിയുന്നു; ഡയറിക്കുറിപ്പ് കണ്ടെത്തി

കാറിനകത്തെ കൂട്ടമരണം: ചുരുളഴിയുന്നു; ഡയറിക്കുറിപ്പ് കണ്ടെത്തി


കാറില്‍ മരിച്ചത് കെല്ലിലെ ഇലക്ട്രീഷ്യനും ജനറല്‍ ആശുപത്രിയില്‍ നഴ്‌സായ ഭാര്യയുമെന്ന് സൂചന

Keywords:  Car, kudlu, Road, Investigation, Police, Kasaragod, Kerala, Murder, Maipady, Postmortem Report, Kerala Vartha, Kerala News.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL