കാറിലെ കൂട്ടമരണം: പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു; സ്പെഷല്‍ ടീം രൂപീകരിച്ചു
Feb 4, 2013, 22:02 IST
കാസര്‍കോട്: കുഡ്ലു ഗോപാലകൃഷ്ണ സ്കൂളിന് സമീപത്തെ കെല്ലിലെ ഇലക്ട്രീഷ്യന് സോണിക്കുട്ടിയും കുടുംബവും കാറില്‍ മരിച്ചസംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു. സോണിക്കുട്ടിയുടെ മരണം ആന്തരാവയവങ്ങള്‍ക്ക് പൊള്ളലേറ്റതിനാലും ശ്വാസം മുട്ടിയുമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
ഭാര്യ ത്യേസ്യാമ്മയും മക്കളായ ജെറിന്, ജുവല്‍ എന്നിവര്‍ മരിച്ചത് തലയ്ക്കേറ്റ മാരകമായ മുറിവിനെതുടര്ന്നാണെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇവര്‍ മൂന്ന് പേര്‍ക്കും ശരീരത്തില്‍ പൊള്ളലേറ്റിറ്റുണ്ടെങ്കിലും ആന്തരാവയവങ്ങള്‍ക്ക് പൊള്ളല്‍ സംഭവിച്ചില്ല. ഇവര്‍ തീപിടുത്തതിന് മുമ്പ് തന്നെ മരിച്ചതിനാലാണ് ആന്തരാവയങ്ങള്‍ക്ക് പൊള്ളലേല്ക്കാതിരുന്നതെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നേരത്തെ നല്കിയ പ്രാഥമിക നിഗമനങ്ങള്‍ തന്നെയാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലും വ്യക്തമാക്കിയിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം നടത്തിയ പോലീസ് സര്ജന് ഡോ. ഗോപാലകൃഷ്ണപിള്ള കൊലനടന്ന വീട് പരിശോധിച്ചിരുന്നു. രണ്ട് കിടപ്പുമുറികളിലും കുളിമുറിയിലുമാണ്് രക്തം തളംകെട്ടിക്കിടന്നിരുന്നത്.
ത്രേസ്യാമയും മകള്‍ ജുവലും ഒരു മുറിയിലും സോണിക്കുട്ടിയും മകന് ജെറിനും മറ്റൊരു മുറിയിലുമാണ് സാധാരണ കിടക്കാറുള്ളതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതിനിടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് പോലീസ് അന്വേഷണത്തിനായി സ്പെഷ്യല്‍ ടീമിനെ നിയമിച്ചിട്ടുണ്ട്.
ഡി.വൈ.എസ്.പി. രഘുറാമിന്റെ മേല്‍നോട്ടത്തില്‍ സി.ഐ. സി.കെ. സുനില്‍കുമാറാണ് കേസന്വേഷിക്കുന്നത്. കടബാധ്യത മൂലംമാത്രം സോണിക്കുട്ടി ഇത്തരമൊരു കടുങ്കൈ ചെയ്യില്ലെന്നാണ് സഹോദരങ്ങള്‍ പറയുന്നത്. സോണിക്കുട്ടിക്ക് എട്ട് സഹോദരങ്ങളാണുള്ളത്. ഇതില്‍ ഒരുസഹോദരനോട് 14 ലക്ഷം രൂപയും മറ്റൊരു സഹോദരനോട് മൂന്ന് ലക്ഷം രൂപയും ഒരു സഹോദരനോട് ഒരു ലക്ഷം രൂപയും ഒരു സഹോദരിയോട് രണ്ട് ലക്ഷം രൂപയും മറ്റൊരു സഹോദരിയോട് സ്വര്‍ണാഭരങ്ങളും വാങ്ങിയിരുന്നതായി വ്യക്തമായിട്ടുണ്ട്.
ഏതാണ്ട് അഞ്ച് കോടിയോളംരൂപയുടെ ആസ്തിയുള്ള സോണിക്കുട്ടി വെറും അരക്കോടിരൂപയുടെ കടബാധ്യതയെതുടര്ന്ന് ഒരിക്കലും ഇത്തരമൊരു കൃത്യം ചെയ്യില്ലെന്നാണ് സഹോദരങ്ങള്‍ പറയുന്നത്. ജീവനക്കാളേറെ സ്നേഹിക്കുന്ന കുട്ടികളെ മൃഗീയമായി കൊല്ലാന്‍ ഒരിക്കലും സോണിക്ക് കഴിയില്ല. സോണിക്കുട്ടിക്കും ഭാര്യ ത്രേസ്യാമയ്ക്കും മാന്യമായ ജോലിയുമുണ്ട്. കടബാധ്യതയുള്ളതിനെക്കാള് കൂടുതല്‍തുക സോണിക്കുട്ടിക്ക് കിട്ടാനുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. പണംകൊടുക്കാനുള്ള ആരെങ്കിലും വീട്ടിലെത്തി കൊലനടത്താനുള്ള സാധ്യതയുണ്ടെന്നാണ് സഹോദരങ്ങള്‍ വെളിപ്പെടുത്തുന്നത്.
Related News:

സോണിക്കുട്ടി മരിച്ചത് ശ്വാസംമുട്ടി; ഭാര്യയും മക്കളും മരിച്ചത് വെട്ടേറ്റത് മൂലം
കാറിലെ കൂട്ടമരണത്തിനുപിന്നിലെ കാരണമെന്ത്?
കാറിനകത്തെ കൂട്ടമരണം: ചുരുളഴിയുന്നു; ഡയറിക്കുറിപ്പ് കണ്ടെത്തി
കാസര്‍കോട്ട് കാറിനകത്ത് മരിച്ചത് ദമ്പതികളും 2 മക്കളും
കാസര്‍കോട്ട് കാറിനകത്ത് 2 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാറില്‍ മരിച്ചത് കെല്ലിലെ ഇലക്ട്രീഷ്യനും ജനറല്‍ ആശുപത്രിയില്‍ നഴ്സായ ഭാര്യയുമെന്ന് സൂചന
Keywords: Postmortem Report, Car, Police, Suicide, Kasaragod, Kerala, Kerala Vartha, Kerala News, Sonykutty and Family, Credit, Special Team, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.