സിപിഎം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണന്‍ വധം: മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു
Sep 4, 2018, 11:24 IST
ഉദുമ: (www.kasargodvartha.com 04.09.2018) സിപിഎം പ്രവര്‍ത്തകനായ മാങ്ങാട്ടെ എം ബി ബാലകൃഷ്ണനെ (45) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. യൂത്ത് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് മാങ്ങാട് ആര്യടുക്കം കോളനിയിലെ പ്രജിത്ത് എന്ന കുട്ടാപ്പി (28), ആര്യടുക്കം കോളനിയിലെ എ കെ രഞ്ജിത്ത് (34), ആര്യടുക്കത്തെ എ സുരേഷ് (29), ഉദുമ നാലാം വാതുക്കലിലെ യു ശ്രീജയന്‍ (43), ആര്യടുക്കത്തെ ശ്യാം മോഹന്‍ എന്ന ശ്യാം (29), മജീദ്, ഷിബു കടവങ്ങാനം എന്നിവരെയാണ് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്.
2013 സെപ്തംബര്‍ 16ന് തിരുവോണ ദിവസം രാത്രി തൊട്ടടുത്തുള്ള ഒരു മരണവീട്ടില്‍ പോയി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ടെമ്പോ ഡ്രൈവറായ ബാലകൃഷ്ണനെ കുത്തിക്കൊലപ്പെടുത്തിയത്. ആര്യടുക്കം ബാര ജി എല്‍ പി സ്‌കൂളിന് സമീപത്തുള്ള ഇടവഴിയില്‍ തടഞ്ഞ് നിര്‍ത്തിയായിരുന്നു കുത്തിക്കൊന്നത്. കേസില്‍ പ്രതിയായിരുന്ന പ്രജിത്ത് എന്ന കുട്ടാപ്പി ഏതാനും മാസം മുമ്പ് കിണറ്റില്‍ വീണ് മരണപ്പെട്ടിരുന്നു.
അന്ന് ഹൊസ്ദുര്‍ഗ് സിഐ ആയിരുന്ന ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
സിപിഎം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണ്‍ വധത്തില്‍ വിധി 31ലേക്ക് മാറ്റി
ബാലകൃഷ്ണന്‍ വധം: പ്രതികള്‍ പോലീസ് വലയില്‍
മാങ്ങാട് ബാലകൃഷ്ണന്‍ വധം: കേസ് ഒതുക്കി തീര്‍ക്കാന്‍ സി.പി.എം - കോണ്‍ഗ്രസ് രഹസ്യ ധാരണയെന്ന് ബി.ജെ.പി
ബാലകൃഷ്ണന്‍ വധക്കേസ്: മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി
ബാലകൃഷ്ണന്‍ വധം: രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍
എം.ബി ബാലകൃഷ്ണന്‍ വധം: വിചാരണ ഒക്ടോബര്‍ 20 ന് തുടങ്ങും
മാങ്ങാട്ടെ സിപിഎം പ്രവര്‍ത്തകന്‍ എം.ബി ബാലകൃഷ്ണന്‍ വധം; കെ. വിശ്വന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍
ബാലകൃഷ്ണന്‍ വധം: പ്രതി ഷിബുവിന്റെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണം- സിപിഎം
ബാലകൃഷ്ണന്‍ വധം; കുത്താന്‍ ഉപയോഗിച്ച കത്തി പാലത്തിനടിയില്‍ നിന്നും കണ്ടെത്തി
സി പി എം പ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ കൊലക്കേസിലെ ഏഴാം പ്രതിയുടെ വിവാഹത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുത്തതിനെതിരെ സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍ പ്രചരണവുമായി രംഗത്ത്
ബാലകൃഷ്ണന്‍ വധം: പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി
ബാലകൃഷ്ണന്‍ വധം: കോണ്‍ഗ്രസ് വ്യാജ പ്രചരണം നടത്തുന്നുവെന്ന് സി.പി.എം
Keywords: Kerala, kasaragod, news, CPM, Congress, youth-congress, Murder, accused, Release, Politics, MB Balakrishnan murder case: all accused are acquitted