city-gold-ad-for-blogger
Aster MIMS 10/10/2023

സി പി എം പ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ കൊലക്കേസിലെ ഏഴാം പ്രതിയുടെ വിവാഹത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുത്തതിനെതിരെ സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍ പ്രചരണവുമായി രംഗത്ത്

കാസര്‍കോട്:  (www.kasargodvartha.com 08.09.2017) സി പി എം പ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ കൊലക്കേസിലെ ഏഴാം പ്രതിയുടെ വിവാഹത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുത്തതിനെതിരെ സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍ പ്രചരണവുമായി രംഗത്ത്. ഉദുമയിലെ സി പി എം സജീവ പ്രവര്‍ത്തകനായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഷിബു കടവങ്ങാനത്തിന്റെ വിവാഹ ചടങ്ങിലാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മംഗളാശംസയുമായി എത്തിയതെന്ന് സി പി എം ആരോപിക്കുന്നത്.

കണ്ണൂര്‍ അമ്പാടി മുക്കിലെ സഖാക്കളുടെ പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ഇമേജ് സഹിതമുള്ള പ്രചരണം നടക്കുന്നത്. നിങ്ങളുടെ പാര്‍ട്ടിയുടെ വോട്ട് കൊണ്ടല്ല കാഞ്ഞങ്ങാട്ട് മന്ത്രി ഇ ചന്ദ്രശേഖരന്‍ ജയിച്ചതെന്ന് ഓര്‍ക്കണമെന്നും ഇല്ലെങ്കില്‍ ജനങ്ങള്‍ ഓര്‍മ്മിപ്പിക്കുമെന്നുമാണ് സി പി എം സൈബര്‍ പോരാളികള്‍ മുന്നറിയിപ്പ് നല്‍കുന്നത്. കൈ തല്ലിയൊടിച്ചതിന്റെ തൊട്ടടുത്ത ദിവസം സംഘികളുടെ പരിപാടിയില്‍ പങ്കെടുത്ത് അനുഗ്രഹിച്ച മന്ത്രിയില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും സി പി എം സൈബര്‍ വിംഗ് വ്യക്തമാക്കുന്നു. ഇ ചന്ദ്രശേഖരന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തുന്നതിനിടെ ബി ജെ പി ശക്തി കേന്ദ്രമായ മാവുങ്കാലില്‍ അക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ചന്ദ്രശേഖരന്റെ കയ്യെല്ല് പൊട്ടിയ സംഭവത്തെ ഉപമിച്ചുകൊണ്ടാണ് അദ്ദേഹത്തെ സി പി എം സൈബര്‍ പോരാളികള്‍ കളിയാക്കുന്നത്.

സി പി എം പ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ കൊലക്കേസിലെ ഏഴാം പ്രതിയുടെ വിവാഹത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുത്തതിനെതിരെ സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍ പ്രചരണവുമായി രംഗത്ത്

സി പി എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വിവാഹത്തിന് മന്ത്രി പങ്കെടുത്തതില്‍ സി പി എം ജില്ലാ നേതൃത്വത്തിനും അതൃപ്തി ഉണ്ടെന്നാണ് സി പി എം കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ഈ സംഭവത്തോടെ നേരത്തെ ജില്ലയിലുണ്ടായിരുന്ന സി പി എം- സി പി ഐ പോര് വീണ്ടും സജീവമാകുമോയെന്ന ആശങ്കയും ഇരു നേതൃത്വത്തിനും ഉണ്ട്. മന്ത്രി വിവാഹത്തില്‍ പങ്കെടുത്തതിന്റെ ചിത്രം സഹിതമാണ് സി പി എം കേന്ദ്രങ്ങള്‍ പ്രചരണം നടത്തുന്നത്.

സി പി എം പ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ കൊലക്കേസിലെ ഏഴാം പ്രതിയുടെ വിവാഹത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുത്തതിനെതിരെ സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍ പ്രചരണവുമായി രംഗത്ത്

'ഞങ്ങളുടെ പ്രിയ സഖാവ് ബാലകൃഷ്‌ണേട്ടനെ ഇല്ലാതാക്കാന്‍ കൂട്ടുനിന്നവന്റെ കല്യാണത്തിന് ദാ ഇങ്ങനെ ചിരിച്ചു നില്‍ക്കണം......ഞങ്ങള്‍ കെടാതെ സൂക്ഷിച്ചു വെച്ച പകയുടെ കനലുണ്ട്......ഞങ്ങളുടെ ഇടനെഞ്ചില്‍ കെടാതെ ഞങ്ങള്‍ സൂക്ഷിക്കും.....' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ സി പി എം പ്രവര്‍ത്തകര്‍ ഷെയര്‍ ചെയ്യുന്നത്.

സി പി എം പ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ കൊലക്കേസിലെ ഏഴാം പ്രതിയുടെ വിവാഹത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുത്തതിനെതിരെ സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍ പ്രചരണവുമായി രംഗത്ത്

ഒരു സ്വകാര്യ ചടങ്ങിനപ്പുറം ഈ സംഭവത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നാണ് ഈ വിവാദത്തെക്കുറിച്ച് സി പി ഐ കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം.

Related News: ബാലകൃഷ്ണന്‍ വധം: പ്രതികള്‍ പോലീസ് വലയില്‍

ബാലകൃഷ്ണന്‍ വധം: കോണ്‍ഗ്രസ് വ്യാജ പ്രചരണം നടത്തുന്നുവെന്ന് സി.പി.എം

മാങ്ങാട് ബാലകൃഷ്ണന്‍ വധം: സിപിഎം അഞ്ചിന് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, E.Chandrashekharan, CPM, Social-Media, E.Chandrasekharan in murder case accused's marriage function, controversy.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL