city-gold-ad-for-blogger
Aster MIMS 10/10/2023

ബാലകൃഷ്ണന്‍ വധം: കോണ്‍ഗ്രസ് വ്യാജ പ്രചരണം നടത്തുന്നുവെന്ന് സി.പി.എം

ഉദുമ: സി.പി.എം പ്രവര്‍ത്തകന്‍ മാങ്ങാട് ആര്യടുക്കത്തെ എം.ബി ബാലകൃഷ്ണനെ കുത്തിക്കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് വ്യാജ പ്രചരണം നടത്തുകയാണെന്ന് സി.പി.എം ബാര ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു.

കൊലപാതകത്തെത്തുടര്‍ന്ന് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട കോണ്‍ഗ്രസ് മുഖം രക്ഷിക്കാനാണ് വ്യാജ പ്രചരണം നടത്തുന്നത്. സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ അടുത്ത കാലത്തായി വ്യാപക അക്രമമാണ് നടന്നത്. നിരവധി  പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിച്ചു. ഡി.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി കടവങ്ങാനം കുഞ്ഞിക്കേളുനായരുടെ മകന്‍ ഷിബു, ഐ.എന്‍.ടി.യു.സി നേതാവ് മജീദ് എന്നിവരുടെ നേതൃത്വത്തില്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് ബാലകൃഷ്ണനെ കൊലപ്പെടുത്തിയതെന്നും സി.പി.എം ചൂണ്ടിക്കാട്ടി.

ബാലകൃഷ്ണന്‍ വധം: കോണ്‍ഗ്രസ് വ്യാജ പ്രചരണം നടത്തുന്നുവെന്ന് സി.പി.എംസി.പി.എം ആത്മസംയമനം പാലിക്കുകയായിരുന്നു. എന്നാല്‍ ഇത് മുതലെടുത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തിയ ശേഷം കോണ്‍ഗ്രസുകാരെ അക്രമിച്ചുവെന്ന് കള്ള പരാതി നല്‍കിയതായും നേതാക്കള്‍ പറഞ്ഞു. പോലീസിനെ ഭീഷണിപ്പെടുത്തി സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മുതലെടുപ്പ് ജനങ്ങള്‍ തിരിച്ചറിയണമെന്ന് യോഗം ആവശ്യപ്പെട്ടു.

Also Read: 
മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായതില്‍ അത്യധികം സന്തോഷം: അദ്വാനി

Keywords : Udma, CPM, Kerala, Kasaragod, Congress, Murder, Balakrishnan, Case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL