city-gold-ad-for-blogger
Aster MIMS 10/10/2023

ബാലകൃഷ്ണന്‍ വധം: രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

കാഞ്ഞങ്ങാട്: സി.പി.എം. പ്രവര്‍ത്തകന്‍ മാങ്ങാട് ആര്യടുക്കത്തെ എം.ബി. ബാലകൃഷ്ണന്‍ (45) വധക്കേസില്‍ രണ്ടു പേരെ കൂടി ഹൊസ്ദുര്‍ഗ് സി.ഐ. ബാബു പെരിങ്ങോത്ത് അറസ്റ്റു ചെയ്തു. ആര്യടുക്കം കോളനിയിലെ കെ.വി. ശ്യാം മോഹന്‍ (24), നാലാംവാതുക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിനടുത്ത ശ്രീജയന്‍ (38) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ശ്യാം മോഹനെ ചൊവ്വാഴ്ച ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചും ശ്രീജയനെ ബുധനാഴ്ച നാലാംവാതുക്കലില്‍ വെച്ചുമാണ് അറസ്റ്റ് ചെയ്തത്.

ബാലകൃഷ്ണന്‍ വധം: രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍
ശ്യാം മോഹന്‍
നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി ആര്യടുക്കം കോളനിയിലെ കുട്ടാപ്പി എന്ന പ്രജിത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. ബാലകൃഷ്ണനെ വധിക്കാനുള്ള പദ്ധതികള്‍ കുട്ടാപ്പിയെ അപ്പപ്പോള്‍ അറിയിച്ചത് ശ്യാം മോഹനാണെന്ന് സി.ഐ. പറഞ്ഞു. ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ബാലകൃഷ്ണനെ തടഞ്ഞു നിര്‍ത്തിയത് ശ്യാം മോഹനാണത്രെ.
ബാലകൃഷ്ണന്‍ വധം: രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍
ശ്രീജയന്‍

കൊലയ്ക്കുശേഷം കുട്ടാപ്പിയെയും ശ്യാം മോഹനെയും സ്ഥലം വിടാന്‍ സഹായിച്ചത് ശ്രീജയനാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴിനല്‍കിയതായി സി.ഐ. പറഞ്ഞു.

കൊലയ്ക്കുശേഷം മറ്റുരണ്ട് പ്രതികളേയും ശ്രീജയനാണ് ബൈക്കില്‍ ചെര്‍ക്കള വഴി കാസര്‍കോട്ടെത്തിച്ചത്. പിന്നീടാണ് പ്രതികള്‍ ഒളിവില്‍ പോയത്. ശ്രീജയന്റെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ബുധനാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി.

Related News:
ബാലകൃഷ്ണന്‍ വധം; കുത്താന്‍ ഉപയോഗിച്ച കത്തി പാലത്തിനടിയില്‍ നിന്നും കണ്ടെത്തി

ബാലകൃഷ്ണന്‍ വധക്കേസ്: മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി

ബാലകൃഷ്ണന്‍ വധം: പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി

ബാലകൃഷ്ണന്‍ വധം: പ്രതികള്‍ പോലീസ് വലയില്‍

ബാലകൃഷ്ണന്റെ കൊല: കൊലയാളികളെയും സംരക്ഷകരെയും ഉടന്‍ പിടികൂടണം: സിപിഎം

ബാലകൃഷ്ണന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌ക്കരിച്ചു

സി.പി.എം. പ്രവര്‍ത്തകന്റെ കൊല: 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

സി.പി.എം പ്രവര്‍ത്തകന്റെ കൊല; കണ്ണൂരില്‍ നിന്നും കൂടുതല്‍ പോലീസ് കാസര്‍കോട്ടേക്ക്

ബാലകൃഷ്ണന്‍ കുത്തേറ്റ് മരിച്ചത് മരണ വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍

മാങ്ങാട് സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ലീഗിന് ബന്ധമില്ല: എം.സി ഖമറുദ്ദീന്‍


Also read:
സ്വര്‍ണകടത്ത്: ഫയാസിന് സൂപ്പര്‍താരം ദിലീപുമായി അടുത്ത ബന്ധം
Keywords: Balakrishnan murder case knife found, Udma, C.P.M, Mangad, Bridge, Hosdurg, Police, Bike, Vehicle, House, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL