city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹമീദലി ഷംനാടിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു; പാണക്കാട് തങ്ങളടക്കമുള്ള നേതാക്കള്‍ അന്തിമോപചാരം അര്‍പിച്ചു

കാസര്‍കോട്: (www.kasargodvartha.com 07/01/2017) വെള്ളിയാഴ്ച വൈകിട്ട് അന്തരിച്ച മുന്‍ എം പിയും മുസ്ലി ലീഗ് സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായ ഹമീദലി ഷംനാടിന്റെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ബാബു, ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, ഡി വൈ എസ് പി എം വി സുകുമാരന്‍, അഡീഷണല്‍ തഹസില്‍ദാര്‍ കുഞ്ഞിക്കണ്ണന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ ബി ഇ നൗഷാദ്, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ശശിധരന്‍ പണ്ഡിറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് ഓദ്യോഗിക ബഹുമതികളോടെ ഖബറടക്കിയത്.
ഹമീദലി ഷംനാടിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു; പാണക്കാട് തങ്ങളടക്കമുള്ള നേതാക്കള്‍ അന്തിമോപചാരം അര്‍പിച്ചു

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കടന്നപ്പളി രാമചന്ദ്രന്‍, മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, സാദിഖ് അലി ശിഹാബ് തങ്ങള്‍, മുന്‍ എം പി പി വി അബ്ദുല്‍ വഹാബ്, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, മുന്‍ മന്ത്രി സി ടി അഹ്മദ് അലി, വി കെ പി മുഹമ്മദ്, മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, കെ എം സി സി നേതാവ് യഹ് യ തളങ്കര, പട്ടുവത്ത് മൊയ്തീന്‍ കുട്ടി ഹാജി, പി കെ പി മൂസ, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, സി എച്ച് കുഞ്ഞമ്പു, ബി ജെ പി ജില്ലാ പ്രസിഡന്റ്, അഡ്വ. കെ ശ്രീകാന്ത്, അഡ്വ. സൈനുദ്ദീന്‍, പി എ അഷ്‌റഫ് അലി, ടി ഇ അബ്ദുല്ല, എ അബ്ദുര്‍ റഹ്മാന്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമാ ഇബ്രാഹിം, നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍ എ മഹ്മൂദ് ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടന്നീര്‍, മുസ്ലിം ലീഗ് കാസര്‍കോട് മുന്‍സിപ്പല്‍ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ - സാമൂഹ്യ - സാംസ്‌ക്കാരിക - മതരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

സംസ്ഥാന ലീഗ് നേതാക്കള്‍ ഖബറടക്ക ചടങ്ങിലും സംബന്ധിച്ചു. മയ്യത്ത് നിസ്‌കാരത്തിന് പാണക്കാട് ഹൈദറി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
ഹമീദലി ഷംനാടിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു; പാണക്കാട് തങ്ങളടക്കമുള്ള നേതാക്കള്‍ അന്തിമോപചാരം അര്‍പിച്ചു
Photo: Gafoor Thalangara
ഹമീദലി ഷംനാടിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു; പാണക്കാട് തങ്ങളടക്കമുള്ള നേതാക്കള്‍ അന്തിമോപചാരം അര്‍പിച്ചു
Photo: Zubair Pallikkal
ഹമീദലി ഷംനാടിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു; പാണക്കാട് തങ്ങളടക്കമുള്ള നേതാക്കള്‍ അന്തിമോപചാരം അര്‍പിച്ചു
Photo: Zubair Pallikkal

Related News:
മുന്‍ എം.പിയും മുസ്ലിം ലീഗ് നേതാവുമായ ഹമീദലി ഷംനാട് അന്തരിച്ചു

ഹമീദലി ഷംനാടിന്റെ വിയോഗം കാസര്‍കോടിന് തീരാനഷ്ടം

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia