Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹമീദലി ഷംനാടിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡണ്ട് വി.എം സുധീരനും അനുശോചനം അറിയിച്ചു

വെള്ളിയാഴ്ച അന്തരിച്ച മുന്‍ എംപിയും മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവുമായ ഹമീദലി ഷംനാടിന്റെ നിര്യാണത്തില്‍ അനുKasaragod, Kerala, Remembering, Death, Condolences to Hameedali Shamnad.
കാസര്‍കോട്: (www.kasargodvartha.com 06/01/2017) വെള്ളിയാഴ്ച അന്തരിച്ച മുന്‍ എംപിയും മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവുമായ ഹമീദലി ഷംനാടിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. പ്രതിപക്ഷ നോതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡണ്ട് വി.എം സുധീരന്‍, കോഴിക്കോട് ഡിസിസി പ്രസിഡണ്ട് ടി. സിദ്ദീഖ് തുടങ്ങിയവര്‍ മരണത്തില്‍ അനുശോചനം അറിയിച്ചു.

എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, മുന്‍ നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍, കെഎംസിസി നേതാവ് യഹ് യ തളങ്കര, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് അഡ്വ. വി എം മുനീര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി ചായിന്റടി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ടും നഗരസഭാ വൈസ് ചെയര്‍മാനുമായ എല്‍ എ മഹ് മൂദ് ഹാജി, സെക്രട്ടറി എ എ ജലീല്‍, മുന്‍സിപ്പല്‍ ലീഗ് സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മാഹിന്‍ കേളോട്ട്, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ് മാന്‍, മഹാരാഷ്ട്ര സ്‌റ്റേറ്റ് മുസ്ലിം ലീഗ് സെക്രട്ടറി ടി എ ഖാലിദ്, ജിദ്ദ കെഎംസിസി നേതാവ് അന്‍വര്‍ ചേരങ്കൈ, മുസ്ലിം ലീഗ് മുന്‍സിപ്പല്‍ വൈസ് പ്രസിഡണ്ട് കെ എം ബഷീര്‍, നേതാക്കളായ ഹാരിസ് പച്ചക്കാട്, എ എം കടവത്ത്, ഹാഷിം കടവത്ത്, ടി എ മുക്താര്‍, ഡിസിസി പ്രസിഡണ്ട് ഹകീം കുന്നില്‍, മുന്‍ എംഎല്‍എ സി എച്ച് കുഞ്ഞമ്പു, ഭാര്യ എം സുമതി, സിപിഎം നേതാവ് കരീം പാണലം തുടങ്ങിയവര്‍ ആശുപത്രിയിലും വീട്ടിലും എത്തി അനുശോചനമറിയിച്ചു.

Related News:
മുന്‍ എം.പിയും മുസ്ലിം ലീഗ് നേതാവുമായ ഹമീദലി ഷംനാട് അന്തരിച്ചു

ഹമീദലി ഷംനാടിന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയോടെ ഖബറടക്കും; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള ലീഗ് നേതാക്കളെത്തും

Kasaragod, Kerala, Remembering, Death, Condolences to Hameedali Shamnad.

Keywords: Kasaragod, Kerala, Remembering, Death, Condolences to Hameedali Shamnad.