city-gold-ad-for-blogger
Aster MIMS 10/10/2023

ഹമീദലി ഷംനാടിന്റെ വിയോഗം കാസര്‍കോടിന് തീരാനഷ്ടം

ഹമീദലി ഷംനാട് കാസര്‍കോടിന്റെ ചരിത്രത്തോടൊപ്പം നടന്ന നേതാവ്: യഹ് യ തളങ്കര

കാസര്‍കോട്: (www.kasargodvartha.com 06/01/2017) അന്തരിച്ച മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവ് ഹമീദ് ഷംനാട് കാസര്‍കോടിന്റെ ചരിത്രത്തോടൊപ്പം നടന്ന നേതാവാണെന്ന് കെഎംസിസി നേതാവ് യഹ് യ തളങ്കര അഭിപ്രായപ്പെട്ടു. കാസര്‍കോടിന്റെ ചരിത്രവുമായി ബന്ധപ്പെട്ടു തന്നെ പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ജില്ലയില്‍ പടര്‍ന്നു പന്തലിപ്പിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഷംനാടിന്റെ വിയോഗം പാര്‍ട്ടിക്കും നാടിനും തീരാനഷ്ടമാണ്.
ഹമീദലി ഷംനാടിന്റെ വിയോഗം കാസര്‍കോടിന് തീരാനഷ്ടം

നഷ്ടമായത് മുസ്ലിം ലീഗിലെ പുരോഗമന ചിന്താഗതിക്കാരനെ: അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട്: മുസ്ലിം ലീഗിലെ പുരോഗമന ചിന്താഗതിക്കാരനായ നേതാവായിരുന്നു അന്തരിച്ച മുന്‍ എം പി ഹമീദലി ഷംനാടെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കക്ഷി മത രാഷ്ട്രീയത്തിനതീതമായി പൊതു സമൂഹത്തില്‍ പ്രവര്‍ത്തിച്ച് മാതൃകയായ നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്.

മികച്ച വാഗ്മിയും സംഘാടകനുമായിരുന്നു. ദീര്‍ഘവീക്ഷണത്തോടു കൂടി പ്രവര്‍ത്തിച്ചിരുന്ന ചരിത്രത്തിലും, നിയമത്തിലും അഗാധമായ പാണ്ഡിത്യമുള്ള നോതാവായിരുന്നു ഹമീദലി ഷംനാട്. തികച്ചും വ്യത്യസ്തമായ ചിന്താഗതിയുള്ള എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു ഹമീദലിയെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

വിട വാങ്ങിയത് സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ നേതാവ്: കുമ്പോല്‍ അലി തങ്ങള്‍

കാസര്‍കോട്: ബാഫഖി തങ്ങളുടെയും ഖാഇദെ മില്ലത്തിന്റെയും കൂടെ പ്രവര്‍ത്തിക്കുകയും അവരില്‍ നിന്നാര്‍ജ്ജിച്ചെടുത്ത രാഷ്ട്രീയത്തിലെ സംശുദ്ധതയും സത്യസന്ധതയും ജീവിതാവസാനം വരെ കാത്തു സൂക്ഷിക്കുകയും ചെയ്ത കാസര്‍കോടിന്റെ വീരപുത്രനെയാണ് ഹമീദലി ഷംനാടിന്റെ വിയോഗം മൂലം നഷ്ടമായതെന്ന് കുമ്പോല്‍ കെ എസ് അലി തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സംശുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു ഹമീദലി ഷംനാട്: ജമാഅത്തെ ഇസ്ലാമി

കാസര്‍കോട്: ഹമീദലി ഷംനാടിന്റെ നിര്യാണത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് കെ എ മുഹമ്മദ് ഷാഫി അനുശോചനം രേഖപ്പെടുത്തി. സംശുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു ഹമീദലി ഷംനാട്. ശരിയുടെ പക്ഷത്ത് ഉറച്ച് നില്‍ക്കാനും ധീരമായ നിലപാട് സ്വീകരിക്കാനുമാണ് ഷംനാട് സാഹിബ് ശ്രമിച്ചിട്ടുള്ളത്.

സാധാരണക്കാരോടൊപ്പം അവരിലൊരാളായി ജീവിക്കുകയായിരുന്നു ഷംനാട് സാഹിബ്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും മാതൃകയാണ് ഹമീദലി ഷംനാടിന്റെ ജീവിതമെന്നും കെ എ മുഹമ്മദ് ഷാഫി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


ഹമീദ് അലി ഷംനാടിന്റെ നിര്യാണത്തില്‍ വേക്കപ്പ് അനുശോചിച്ചു

കാസര്‍കോട്: ഹമീദ് അലി ഷംനടിന്റെ ദുഖത്തില്‍ വേക്കപ്പ് കുടുംബാംഗങ്ങള്‍ അനുശോചിച്ചു. വേക്കപ്പ് രൂപീകരണ വേളയില്‍ അദ്ദേഹം നല്‍കിയ ഉപദേശ നിര്‍ദേശങ്ങള്‍ ട്രസ്റ്റിന് ഒരു മുതല്‍ കൂട്ടായിരുന്നുവെന്ന് വേക്കപ്പ് അഭിപ്രായപ്പെട്ടു.


വിട പറഞ്ഞത് സംശുദ്ധ രാഷ്ട്രീയക്കാരന്‍: വെല്‍ഫെയര്‍ പാര്‍ട്ടി

കാസര്‍കോട്: സംശുദ്ധ രാഷ്ട്രീയത്തിന്നുടമയായിരുന്നു അന്തരിച്ച മുന്‍ എംപി ഹമീദലീ ഷംനാടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സിഎച്ച് മുത്തലിബ്. ജനപ്രതിനിധിയും രാഷ്ട്രീയക്കാരനുമെന്ന നിലക്ക് അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തില്‍ പുതുതലമുറയിലെ രാഷ്ട്രീയക്കാര്‍ക്ക് വലിയ മാതൃകയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടപ്പെട്ടത് സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച നേതാവിനെ: എസ്‌കെഎസ്എസ്എഫ്

കാസര്‍കോട്: സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഹമീദലി ഷംനാടെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ജില്ലാ സൈബര്‍ വിംഗ് ചെയര്‍മാന്‍ പി എച്ച് അസ്ഹരി ആദൂര്‍, ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മണ്‍മറഞ്ഞത് ഹരിത രാഷ്ട്രീയത്തിലെ എന്‍സൈക്ലോപീഡിയ: ദുബൈ കെഎംസിസി

ദുബൈ: മുന്‍ എംപിയും മുസ്ലിം ലീഗ് സ്ഥാപക നേതാവുമായ ഹമീദലി ഷംനാടിന്റെ വിയോഗത്തോടെ നഷ്ടമായത് ഹരിത രാഷ്ട്രീയത്തിലെ എന്‍സൈക്ലോപീഡിയയാണെന്ന് ദുബൈ കാസര്‍കോട് മണ്ഡലം കെഎംസിസി അനുശോചനയോഗത്തില്‍ അഭിപ്രായപ്പെട്ടു.

സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കമായിരുന്ന ഒരു തലമുറയിലെ കാലത്തിനു മുമ്പേ സഞ്ചരിച്ച ഒരു കര്‍മ്മയോഗിയായിരുന്നു അദ്ദേഹം എന്നും അദ്ദേഹത്തിന്റെ അഗാധമായ ചരിത്രബോധം പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

തൃക്കരിപ്പൂരില്‍ സര്‍വ്വകക്ഷി അനുശോചന യോഗവും മൗനജാഥയും നടത്തി

തൃക്കരിപ്പൂര്‍: മുസ്‌ലിം ലീഗ് നേതാവും മുന്‍ എംപിയുമായിരുന്ന അഡ്വ. ഹമീദലി ഷംനാടിന്റെ നിര്യാണത്തില്‍ തൃക്കരിപ്പൂരില്‍ സര്‍വ്വ കക്ഷി അനുശോചന യോഗവും മൗനജാഥയും നടന്നു. ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന യോഗത്തില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ ഒ ടി അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.

ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ. കെ കെ രാജേന്ദ്രന്‍, ജനതാദള്‍(യു) സംസ്ഥാന വൈസ് പ്രസിഡന്റ് പി കോരന്‍ മാസ്റ്റര്‍, പഞ്ചായത്ത് ലീഗ് സെക്രട്ടറി സത്താര്‍ വടക്കുമ്പാട്, സിപിഎം ലോക്കല്‍ സെക്രട്ടറി എം രാമചന്ദ്രന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് എം ഭാസ്‌കരന്‍, സിപിഐ ലോക്കല്‍ സെക്രട്ടറി എം ഗംഗാധരന്‍, എന്‍സിപി നേതാവ് സി ബാലന്‍, പ്രസ് ഫോറം വൈസ് പ്രസിഡന്റ് എ മുകുന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഹമീദലി ഷംനാടിന്റെ വിയോഗം കാസര്‍കോടിന് തീരാനഷ്ടം



Keywords:  Kasaragod, Kerala, Death, Leader, Yahya-Thalangara, Hameedali Shamnad no more.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL