സലാം ഹാജിയുടെ വീട്ടില്‍ നിന്ന് കവര്‍ച ചെയ്യപ്പെട്ടത് 15 പവന്‍ സ്വര്‍ണവും 1,060 ദിര്‍ഹവും
Aug 7, 2013, 13:18 IST
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ ഗള്‍ഫ് വ്യാപാര പ്രമുഖന്‍ അബ്ദുല്‍ സലാം ഹാജി (58) യുടെ വീട്ടില്‍ നിന്ന് കവര്‍ച ചെയ്യപ്പെട്ടത് 15 പവന്‍ സ്വര്‍ണവും 1,060 ദിര്‍ഹവുമാണെന്ന് കേസ് അന്വേഷിക്കുന്ന നീലേശ്വരം സി.ഐ ടി.പി സജീവന്‍ വെളിപ്പെടുത്തി. നേരത്തെ അരക്കോടിയോളം രൂപയുടെ മുതലുകള്‍ നഷ്ടപ്പെട്ടതായുള്ള പ്രചരണമാണ് ഉണ്ടായിരുന്നത്.
എന്നാല്‍ വീട്ടുകാരില്‍ നിന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലും പരിശോധനയിലുമാണ് കവര്‍ച ചെയ്യപ്പെട്ടത് 15 പവന്‍ സ്വര്‍ണവും ദിര്‍ഹവുമെന്ന് വ്യക്തമായിട്ടുള്ളത്. ഇത്രയും ചുരുങ്ങിയ സ്വര്‍ണത്തിനും പണത്തിനും വേണ്ടി സംഘം സലാം ഹാജിയെ കൊല്ലുമോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ അക്രമികളുടെ ലക്ഷ്യം മോഷണം മാത്രമായിരുന്നില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. കവര്‍ചയ്ക്ക് വേണ്ടിയുള്ള കൊലപാതകമെന്ന് വരുത്തിതീര്‍ക്കാനാണ് അക്രമികള്‍ മോഷണം നടത്തിയതെന്ന് കരുതുന്നു.
വീട്ടില്‍ നിന്നം വിലപിടിപ്പുള്ള മറ്റൊരു സാധനവും കൊണ്ടു പോയിരുന്നില്ല. വീട്ടില്‍ കാര്യമായ സ്വര്‍ണം സൂക്ഷിക്കാറില്ലെന്ന് അക്രമികള്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും പോലീസ് സംശയിക്കുന്നു. സ്വത്തിടപാടുമായും ബിസിനസ് സംബന്ധവുമായ രേഖകള്‍ കൈവശപ്പെടുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും പോലീസ് സംശയിക്കുന്നു.
പ്രതികളെ കുറിച്ച് ഇതിനകം തന്നെ വ്യക്തമായ സൂചനകള്‍ അന്വേഷണ സംഘത്തിന് കിട്ടിക്കഴിഞ്ഞു. അന്യ സംസ്ഥാനക്കാരനായ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായും പുറത്തുവന്നിട്ടുണ്ട്.
Related News: എ.ബി. അബ്ദുല്‍ സലാം ഹാജി: നാടിന് നഷ്ടപ്പെട്ടത് ആലംബഹീനരുടെ കൈത്താങ്ങ്
ഗൃഹനാഥനെ കൊലപ്പെടുത്തി കവര്‍ച നടത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി
വ്യാപാര പ്രമുഖന്റെ കൊല: അക്രമികള്‍ താക്കോല്‍ കൈവശപ്പെടുത്തിയത് മകളെ ഉപയോഗിച്ച്
ഏഴംഗസംഘം കവര്‍ച്ചാ ശ്രമത്തിനിടെ ഗൃഹനാഥനെ കൊന്നു
ഗള്‍ഫ് വ്യാപാര പ്രമുഖന്റെ കൊല: അക്രമികളെത്തിയ കാറിന്റെ നമ്പര്‍ വ്യാജം

സലാം ഹാജിയുടെ കൊലയ്ക്ക് പിന്നില്‍ സ്വത്തിടപാട്: അന്യ സംസ്ഥാനക്കാരനായ യുവാവ് പിടിയില്‍
Also Read:
ചന്ദ്രികയ്ക്കു മറുപടി വീക്ഷണം നല്‍കും; കോണ്‍ഗ്രസ് നേതാക്കള്‍ ലീഗിനോടു പരിഭവിക്കും

Keywords: Robbery, Cash, Gold, Murder, House, Police, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.