city-gold-ad-for-blogger

സുബൈദ വധക്കേസിലെ മുഖ്യപ്രതി പോലീസിനെ വെട്ടിച്ച് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 14.09.2018) പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ(60) സ്വര്‍ണത്തിനും പണത്തിനും വേണ്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. സുള്ള്യ അജ്ജാവര ഗുളുംബ ഹൗസിലെ അസീസ് (30) ആണ് രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45 മണിയോടെ കര്‍ണാടക സുള്ള്യയില്‍ വെച്ചാണ് സംഭവം. കര്‍ണാടകയിലെ ഒരു കേസുമായി ബന്ധപ്പെട്ട് സുള്ള്യയിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയതായിരുന്നു. അവിടെ വെച്ച് മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരു മതിലിനോട് ചേര്‍ന്ന് സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു. ഇതിനിടയില്‍ പെട്ടെന്ന് മതില്‍ ചാടി പോലീസിനെ തന്ത്രപൂര്‍വം കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.
സുബൈദ വധക്കേസിലെ മുഖ്യപ്രതി പോലീസിനെ വെട്ടിച്ച് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു

സുബൈദ വധക്കേസിലെ മുഖ്യപ്രതി പോലീസിനെ വെട്ടിച്ച് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു

എ ആര്‍ ക്യാമ്പിലെ പോലീസുകാരായ മഹേഷ്, ശരത് എന്നിവരാണ് പ്രതിയെ കര്‍ണാടകയിലേക്ക് കൊണ്ടുപോയത്. ഇവര്‍ സുള്ള്യ പോലീസില്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ വിവിധ പോലീസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.

അറിയിപ്പ്:
നേര ത്തെ വാര്‍ത്തയോടൊപ്പം ചേര്‍ത്ത ഫോട്ടോ മാറിയിട്ടുണ്ട്. ഈ കേസിലെ തന്നെ പ്രതിയായ പട്‌ള അസീസിന്റെ ഫോട്ടോയായിരുന്നു പ്രസിദ്ധീകരിച്ചത്. സുള്ള്യ അജ്ജാവര ഗുളുംബ ഹൗസിലെ അസീസ് ആണ് രക്ഷപ്പെട്ടത്. ശരിയായ ഫോട്ടോ നല്‍കി സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു.
-ടീം കാസര്‍കോട് വാര്‍ത്ത

സുബൈദ വധക്കേസിലെ മുഖ്യപ്രതി പോലീസിനെ വെട്ടിച്ച് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു

Related News:
സുബൈദ വധം: രണ്ട് പ്രതികളെ ജില്ലാ ജയിലില്‍ തിരിച്ചറിയല്‍പരേഡിന് വിധേയരാക്കി; കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയില്‍ പോലീസിന്റെ ഹരജി

സുബൈദ വധക്കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നു; പിന്നില്‍ അന്വേഷണസംഘത്തിലെ ഒരു പോലീസുദ്യോഗസ്ഥനാണെന്ന് ആരോപണം


സുബൈദ വധക്കേസ് പ്രതികള്‍ റിമാന്‍ഡില്‍; തിരിച്ചറിയല്‍ പരേഡിനും കസ്റ്റഡിയില്‍ കിട്ടാനും പോലീസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കും

സുബൈദ വധക്കേസില്‍ ഇനി അറസ്റ്റിലാകാനുള്ളത് രണ്ടംഗസംഘം; മൂന്നാം പ്രതിയായ സുള്ള്യ സ്വദേശി ബന്ധുവായ യുവതിയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസിലും പ്രതി

ജാനകി വധം പോലീസിന്റെ അഭിമാന പ്രശ്‌നം; കേസ് ക്രൈംബ്രാഞ്ചിന് കൈമാറില്ല, പ്രതികള്‍ ഉടന്‍ പിടിയിലാകും: എഡിജിപി രാജേഷ് ദിവാന്‍

15 ദിവസത്തിനുള്ളില്‍ സുബൈദ വധക്കേസ് തെളിയിച്ചു; ജില്ലാ പോലീസിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് എഡിജിപി

മോഷണ സംഘം എത്തിയത് പൊന്നും പണവും ആഗ്രഹിച്ച്, കിട്ടിയത് അഞ്ചരപ്പവന്‍; കൃത്യം നടന്ന ദിവസം തന്നെ സ്വര്‍ണം കാസര്‍കോട്ട് വില്‍പന നടത്തി പണം പങ്കിട്ടെടുത്തു

സുബൈദയെ കൊലപ്പെടുത്തിയത് ഖാദറും പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ചേര്‍ന്ന്, ക്ലോറോഫോം ഉപയോഗിച്ച തുണി 10 മിനുട്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നു; ആസൂത്രണം 24 മണിക്കൂറിനുള്ളില്‍

സുബൈദ വധം: രണ്ട് പ്രതികള്‍ അറസ്റ്റില്‍, സ്വര്‍ണവും പ്രതികളെത്തിയ രണ്ട് കാറുകളും കണ്ടെത്തി

സുബൈദ വധക്കേസില്‍ പ്രതികളുടെ അറസ്റ്റ് വെള്ളിയാഴ്ചയുണ്ടാകുമെന്ന് ജില്ലാ പോലീസ് ചീഫ്; പോലീസ് അന്വേഷിക്കുന്ന പ്രതിക്ക് ദേവകി വധക്കേസുമായും ബന്ധം?


സുബൈദ വധം; 5 പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്

സുബൈദ വധം; പോലീസ് അന്വേഷണം പുരുഷ അടിവസ്ത്രം കേന്ദ്രീകരിച്ച്

സുബൈദ വധക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചില്ല; മരണ കാരണം ശ്വാസംമുട്ടിയാണെന്ന് പോലീസ്, മൂന്നംഗ സംഘം കസ്റ്റഡിയില്‍


സുബൈദയെ കൊല പ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; തെളിവ് കിട്ടിയതായും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ഐജി മഹിപാല്‍ യാദവ് കാസര്‍കോട് വാര്‍ത്തയോട്; കൊലയ്ക്ക് പിന്നില്‍ സുബൈദയെ ശരിക്കും അറിയാവുന്ന ആള്‍, ഉദ്ദേശം കവര്‍ച്ചയല്ലെന്നും സൂചന

സുബൈദയുടെ മരണം നാടിനെ നടുക്കി; ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ ആശങ്കയില്‍; കാസര്‍കോട്ട് ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് സ്ത്രീകള്‍, ഒരു വീട്ടമ്മയെ കൊലപ്പെടുത്താനും ശ്രമം നടന്നു

കാസര്‍കോട് വീണ്ടും നടുങ്ങി; വീട്ടമ്മയെ കൊലപ്പെടുത്തി, സ്വര്‍ണവും പണവും നഷ്ട്ടപ്പെട്ടതായി സംശയം

ദേവകിയെ കൊലപ്പെടുത്തിയത് സുബൈദ വധക്കേസിലെ മൂന്നാംപ്രതി സുള്ള്യ അസീസാണെന്ന് സൂചന; ഈ കേസുകൂടി തെളിഞ്ഞാല്‍ അസീസ് നടത്തിയ കൊലകളുടെ എണ്ണം മൂന്ന്

സുബൈദ വധക്കേസിലെ മുഖ്യപ്രതി സുള്ള്യ അസീസ് പോലീസ് വലയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Subaida murder case; Main accused rescued, kasaragod, Murder-case, accused, Police, Court, Kerala.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia