city-gold-ad-for-blogger

ജാനകി വധം പോലീസിന്റെ അഭിമാന പ്രശ്‌നം; കേസ് ക്രൈംബ്രാഞ്ചിന് കൈമാറില്ല, പ്രതികള്‍ ഉടന്‍ പിടിയിലാകും: എഡിജിപി രാജേഷ് ദിവാന്‍

കാസര്‍കോട്: (www.kasargodvartha.com 02.02.2018) ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി വധം പോലീസിന്റെ അഭിമാന പ്രശ്‌നമാണെന്നും അതുകൊണ്ടു തന്നെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറില്ലെന്നും എഡിജിപി രാജേഷ് ദിവാന്‍ പറഞ്ഞു. സുബൈദ വധക്കേസിലെ പ്രതികളുടെ അറസ്റ്റ് സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിയിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജാനകി വധം പോലീസിന്റെ അഭിമാന പ്രശ്‌നം; കേസ് ക്രൈംബ്രാഞ്ചിന് കൈമാറില്ല, പ്രതികള്‍ ഉടന്‍ പിടിയിലാകും: എഡിജിപി രാജേഷ് ദിവാന്‍


ജാനകി വധക്കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ തന്നെ ഉണ്ടാകുമെന്നും കൃത്യമായ രീതിയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം അറിയിച്ചു. പനയാല്‍ കാട്ടിയടുക്കത്തെ ദേവകി വധക്കേസുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. ഈ കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ച് ആണെന്നും അതുകൊണ്ടു തന്നെ പോലീസ് ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കുന്നില്ലെന്നും എഡിജിപി പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ ക്രമസമാധാനപാലനം കൃത്യമായി നടക്കുന്നുണ്ടെന്നും കുറ്റകൃത്യങ്ങള്‍ കാര്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുബൈദ വധക്കേസിലെ പ്രതികളെ പിടികൂടിയ ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണിനെയും ടീം അംഗങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Related News: 
15 ദിവസത്തിനുള്ളില്‍ സുബൈദ വധക്കേസ് തെളിയിച്ചു; ജില്ലാ പോലീസിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് എഡിജിപി

മോഷണ സംഘം എത്തിയത് പൊന്നും പണവും ആഗ്രഹിച്ച്, കിട്ടിയത് അഞ്ചരപ്പവന്‍; കൃത്യം നടന്ന ദിവസം തന്നെ സ്വര്‍ണം കാസര്‍കോട്ട് വില്‍പന നടത്തി പണം പങ്കിട്ടെടുത്തു

സുബൈദയെ കൊലപ്പെടുത്തിയത് ഖാദറും പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ചേര്‍ന്ന്, ക്ലോറോഫോം ഉപയോഗിച്ച തുണി 10 മിനുട്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നു; ആസൂത്രണം 24 മണിക്കൂറിനുള്ളില്‍

സുബൈദ വധം: രണ്ട് പ്രതികള്‍ അറസ്റ്റില്‍, സ്വര്‍ണവും പ്രതികളെത്തിയ രണ്ട് കാറുകളും കണ്ടെത്തി

സുബൈദ വധക്കേസില്‍ പ്രതികളുടെ അറസ്റ്റ് വെള്ളിയാഴ്ചയുണ്ടാകുമെന്ന് ജില്ലാ പോലീസ് ചീഫ്; പോലീസ് അന്വേഷിക്കുന്ന പ്രതിക്ക് ദേവകി വധക്കേസുമായും ബന്ധം?


സുബൈദ വധം; 5 പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്

സുബൈദ വധം; പോലീസ് അന്വേഷണം പുരുഷ അടിവസ്ത്രം കേന്ദ്രീകരിച്ച്

സുബൈദ വധക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചില്ല; മരണ കാരണം ശ്വാസംമുട്ടിയാണെന്ന് പോലീസ്, മൂന്നംഗ സംഘം കസ്റ്റഡിയില്‍

സുബൈദയെ കൊല പ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; തെളിവ് കിട്ടിയതായും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ഐജി മഹിപാല്‍ യാദവ് കാസര്‍കോട് വാര്‍ത്തയോട്; കൊലയ്ക്ക് പിന്നില്‍ സുബൈദയെ ശരിക്കും അറിയാവുന്ന ആള്‍, ഉദ്ദേശം കവര്‍ച്ചയല്ലെന്നും സൂചന

സുബൈദയുടെ മരണം നാടിനെ നടുക്കി; ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ ആശങ്കയില്‍; കാസര്‍കോട്ട് ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് സ്ത്രീകള്‍, ഒരു വീട്ടമ്മയെ കൊലപ്പെടുത്താനും ശ്രമം നടന്നു

കാസര്‍കോട് വീണ്ടും നടുങ്ങി; വീട്ടമ്മയെ കൊലപ്പെടുത്തി, സ്വര്‍ണവും പണവും നഷ്ട്ടപ്പെട്ടതായി സംശയം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Murder-case, Crime, Top-Headlines, ADGP Rajesh Divan on Janaki murder case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia