city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് പാസ്‌പോര്‍ട്ട് സേവ കേന്ദ്രം തുടങ്ങുന്നത് എറണാകുളത്തുനിന്നും കടം വാങ്ങിയ ഫിംഗര്‍ പ്രിന്റ് സ്‌കാനറും ക്യാമറയുമായി; ഉദ്ഘാടനച്ചടങ്ങ് ഗംഭീരമാക്കാന്‍ കാസര്‍കോടൊരുങ്ങി; ട്രയല്‍ റണ്‍ ബുധനാഴ്ച

കാസര്‍കോട്: (www.kasargodvartha.com 28.03.2017) കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത് എറണാകുളം പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും കടം വാങ്ങിയ ഫിംഗര്‍ പ്രിന്റ് സ്‌കാനറും ക്യാമറയുമായി. ഏപ്രില്‍ ഒന്നുമുതല്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കുന്ന പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ ട്രയല്‍ റണ്‍ ബുധനാഴ്ച ആരംഭിക്കുമെന്ന് കേഴിക്കോട് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ പി മധുസൂദനന്‍ പറഞ്ഞു.

ഏപ്രില്‍ ഒന്നിന് രാവിലെ 10 മണിക്ക് പി കരുണാകരന്‍ എം പിയാണ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. ചടങ്ങ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് കാസര്‍കോട്ടെ ജനങ്ങള്‍. സ്ഥലം എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോഴിക്കോട് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറും പോസ്റ്റ് ഓഫീസ് സൂപ്രണ്ടും അടക്കമുള്ളവര്‍ സംബന്ധിക്കും. ഇപ്പോള്‍ രണ്ട് പേരെ വെച്ചാണ് സേവാ കേന്ദ്രം പ്രവര്‍ത്തിക്കുക.   (www.kasargodvartha.com)

കാസര്‍കോട് പാസ്‌പോര്‍ട്ട് സേവ കേന്ദ്രം തുടങ്ങുന്നത് എറണാകുളത്തുനിന്നും കടം വാങ്ങിയ ഫിംഗര്‍ പ്രിന്റ് സ്‌കാനറും ക്യാമറയുമായി; ഉദ്ഘാടനച്ചടങ്ങ് ഗംഭീരമാക്കാന്‍ കാസര്‍കോടൊരുങ്ങി; ട്രയല്‍ റണ്‍ ബുധനാഴ്ച


ശനിയാഴ്ച വരെ പത്ത് വീതം അപേക്ഷകളും തിങ്കളാഴ്ച 25 ഉം തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ 50 ഉം അപേക്ഷകള്‍ കൈകാര്യം ചെയ്യാനാണ് തീരുമാനം. ഓഗസ്റ്റ് മാസം മുതല്‍ 150 ല്‍ കൂടുതല്‍ അപേക്ഷകള്‍ ദിവസേന കൈകാര്യം ചെയ്യുമെന്ന് കേഴിക്കോട് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ ക്യാമ്പ് മോഡലിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. പുതിയ പാസ്‌പോര്‍ട്ടിനും പുതുക്കലിനും വേണ്ടിയുള്ള അപേക്ഷകള്‍ മാത്രമേ കേന്ദ്രത്തില്‍ സ്വീകരിക്കുകയുള്ളൂ. ആദ്യഘട്ടമെന്ന നിലയില്‍ ഒരു കൗണ്ടറിന്റെ പ്രവര്‍ത്തനമാണ് തുടങ്ങുക. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിന്റെ ഒരു ജീവനക്കാരനും അപേക്ഷകള്‍ പരിശോധിക്കുന്നതിന് ഒരു പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരനും കേന്ദ്രത്തിലുണ്ടാകും.  (www.kasargodvartha.com)

കേന്ദ്രം പ്രവര്‍ത്തിക്കാന്‍ അത്യാവശ്യം വേണ്ട കമ്പ്യൂട്ടര്‍, ബയോമെട്രിക് ഉപകരണങ്ങള്‍ തുടങ്ങിയവ ചൊവ്വാഴ്ച കാസര്‍കോട്ടെത്തിച്ചു. കാസര്‍കോടിനൊപ്പം സേവാകേന്ദ്രം തുടങ്ങാന്‍ അനുമതി ലഭിച്ച ലക്ഷദ്വീപിലെ കവരത്തിയില്‍ നിന്നാണ് കാസര്‍കോട്ടേക്കുള്ള കമ്പ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങളെത്തിച്ചത്. ഫെബ്രുവരി 28ന് തന്നെ പ്രവര്‍ത്തനം തുടങ്ങിയ കവരത്തിയിലെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ മൂന്ന് കൗണ്ടറുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്.  (www.kasargodvartha.com)

സേവാകേന്ദ്രം കാസര്‍കോട്ട് തുടങ്ങുന്നതിനുള്ള സാങ്കേതിക തടസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഒരു കൗണ്ടര്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഉപകരണങ്ങള്‍ കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് കവരത്തിയില്‍ നിന്ന് കാസര്‍കോട്ടേക്ക് കൊണ്ടുവന്നത്.  (www.kasargodvartha.com)

മാര്‍ച്ച് 30ന് ഉദ്ഘാടനം നടക്കുമെന്നാണ് നേരത്തെ കോഴിക്കോട് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ പി മധുസൂദനന്‍ അറിയിച്ചിരുന്നത്. എന്നാല്‍ 30ന് എം പി സ്ഥലത്തില്ലാത്തതും 31ന് വാഹനപണിമുടക്കും കണക്കിലെടുത്ത് ഉദ്ഘാടനം ഏപ്രില്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു.
(www.kasargodvartha.com)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Related News:    പാസ്‌പോര്‍ട്ട് സേവാകേന്ദ്രം; കാസര്‍കോട് പോസ്റ്റ് ഓഫീസില്‍ കെട്ടിടം സജ്ജമായി, കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരങ്ങളും ഇനിയുമെത്തിയില്ല, ഉദ്ഘാടനം 31 നുള്ളില്‍ തന്നെ നടക്കുമെന്ന് അധികൃതര്‍

കാസര്‍കോട്ടെ പാസ്‌പോര്‍ട്ട് സേവ കേന്ദ്രം 28 ന് തുടങ്ങില്ല; മാര്‍ച്ച് 31 ന് ആരംഭിക്കുമെന്ന് അധികൃതര്‍, അത് തന്നെ സംശയം, പത്തനംതിട്ടയില്‍ ഉദ്ഘാടനം 28 ന് തന്നെ

പാസ്‌പോര്‍ട്ട് സേവ കേന്ദ്രം: നീട്ടിക്കൊണ്ടുപോകുന്നതില്‍ പ്രതിഷേധം ശക്തം

കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനിശ്ചിതത്വത്തിലാക്കുന്നത് നിരാശാജനകമെന്ന് എം എല്‍ എ; ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് എം പി

പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പൂര്‍ണ്ണ സംവിധാനത്തോടെ 28ന് തന്നെ പ്രവര്‍ത്തനം ആരംഭിക്കും; ഓഫീസിന്റെ പണി തിങ്കളാഴ്ച തുടങ്ങും, ഫണ്ട് നല്‍കുമെന്നും എം പി

കാസര്‍കോട്ടെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന് സ്ഥലപരിമിതി വിനയാകും; തുടക്കത്തില്‍ 5 പേരെ വെച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ ശുപാര്‍ശ, ആര്‍ എം എസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാല്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന് പൂര്‍ണമായ സ്ഥലസൗകര്യമാകും

കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കുന്നതില്‍ പ്രവാസി ലോകത്ത് ആഹ്ലാദം

 ഒടുവില്‍ ആ മുറവിളിക്ക് പരിഹാരം; കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം വരുന്നു


Keywords: Kasaragod, Passport, Computer, P.Karunakaran-MP, Inauguration, Application, Head post office, Bio metric tools, Counters.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia