city-gold-ad-for-blogger

കാസര്‍കോട്ടെ പാസ്‌പോര്‍ട്ട് സേവ കേന്ദ്രം 28 ന് തുടങ്ങില്ല; മാര്‍ച്ച് 31 ന് ആരംഭിക്കുമെന്ന് അധികൃതര്‍, അത് തന്നെ സംശയം, പത്തനംതിട്ടയില്‍ ഉദ്ഘാടനം 28 ന് തന്നെ

കാസര്‍കോട്: (www.kasargodvartha.com 27.02.2017) കാസര്‍കോട് ഹെഡ് പോസ്റ്റോഫീസില്‍ ഫെബ്രുവരി 28ന് തുടങ്ങേണ്ട പാസ്‌പോര്‍ട്ട് സേവ കേന്ദ്രം നിശ്ചിത തിയ്യതിയില്‍ ആരംഭിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സേവ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നതിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മറ്റുമുള്ള കാലതാമസമാണ് തടസമായി പറയുന്നത്.

കാസര്‍കോട്ടെ പാസ്‌പോര്‍ട്ട് സേവ കേന്ദ്രം 28 ന് തുടങ്ങില്ല; മാര്‍ച്ച് 31 ന് ആരംഭിക്കുമെന്ന് അധികൃതര്‍, അത് തന്നെ സംശയം, പത്തനംതിട്ടയില്‍ ഉദ്ഘാടനം 28 ന് തന്നെ


മാര്‍ച്ച് 31 ന് പ്രവര്‍ത്തനമാരംഭിക്കുന്ന രീതിയിലാണ് പാസ്‌പോര്‍ട്ട് അധികൃതര്‍ മുന്നോട്ടുപോകുന്നത്. എം പി ഫണ്ടില്‍ നിന്നും ആവശ്യത്തിന് തുക നല്‍കാമെന്ന് എം പി അറിയിച്ചുവെങ്കിലും ഇത് സ്വീകരിക്കുന്നതിന് സാങ്കേതിക തടസമാണ് അധികൃതര്‍ ഉന്നയിക്കുന്നത്. ഏതാണ്ട് 75 ലക്ഷം രൂപയാണ് പാസ്‌പോര്‍ട്ട് സേവ കേന്ദ്രം തുടങ്ങുന്നതിനായി വേണ്ടതെന്ന് അധികൃതര്‍ പറയുന്നു. പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്‌മെന്റിന്റെ കയ്യില്‍ 40,000 രൂപ മാത്രമാണുള്ളത്. വകുപ്പ് തലത്തില്‍ തന്നെ ഇതിന്റെ തുക കണ്ടെത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ തുക പാസ്സാക്കി കിട്ടുന്നതിന് കാലതാമസമുണ്ടാകുമെന്നും അധികൃതര്‍ സൂചിപ്പിക്കുന്നു.

മാര്‍ച്ച് 31 നാണ് പുതുക്കിയ സമയക്രമം നല്‍കിയിട്ടുള്ളതെങ്കിലും ഇതും നീണ്ടുപോകാനാണ് സാധ്യത. അധികൃതര്‍ നേരത്തെ സ്ഥല പരിമിതി മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്ന് എം പി പറയുന്നു. പിന്നീടാണ് 50 ലക്ഷം രൂപ ആവശ്യമുണ്ടെന്ന് പറഞ്ഞത്. ഈ തുക എം പി ഫണ്ടില്‍ നിന്ന് നല്‍കാമെന്ന് അറിയിച്ചെങ്കിലും സ്വീകരിച്ചില്ല. 12 കമ്പ്യൂട്ടറുകളും മറ്റു അനുബന്ധ സാമഗ്രികളുമാണ് വാങ്ങാനുള്ളത്.

സ്ഥലസൗകര്യം ഹെഡ് പോസ്റ്റോഫീസില്‍ ഒരുക്കിയിട്ടുണ്ട്. പേസ്റ്റോഫീസിലെ നാല് ജീവനക്കാരെ കോഴിക്കോട് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് പരിശീലനത്തിനും അയച്ചിട്ടുണ്ട്. ഇവര്‍ 28 ന് തന്നെ തിരിച്ചെത്തും. എന്നാല്‍ പാസ്‌പോര്‍ട്ട് സേവ കേന്ദ്രം അടുത്തെങ്ങും തുടങ്ങാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, kasaragod, Passport, Kozhikode, P.Karunakaran-MP, news, Top-Headlines, Passport Seva Kendra, Head post office, Passport department, Postal department, Facilities, Computers, Fund. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia