city-gold-ad-for-blogger

കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനിശ്ചിതത്വത്തിലാക്കുന്നത് നിരാശാജനകമെന്ന് എം എല്‍ എ; ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് എം പി

കാസര്‍കോട്: (www.kasargodvartha.com 24/02/2017) കാസര്‍കോടിന് അനുവദിച്ച പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഫണ്ടില്ലെന്ന കാരണത്താല്‍ അനിശ്ചിതത്വത്തിലാകുന്ന സ്ഥിതിവിശേഷം വേദനാജനകമാണെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് എന്‍ എ നെല്ലിക്കുന്ന് ഇക്കാര്യത്തിലുള്ള തന്റെ പ്രതിഷേധം അറിയിച്ചത്.

കേന്ദ്രബജറ്റില്‍ കാസര്‍കോട് ഉള്‍പ്പെടെയുള്ള രാജ്യത്തെ 56 കേന്ദ്രങ്ങളില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ അനുവദിക്കുകയും മറ്റിടങ്ങളില്‍ അത് തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടിയെടുക്കുകയും ചെയ്തപ്പോള്‍ കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം 28ന് തുറക്കില്ലെന്ന് അറിയുന്നത് നടുക്കമുളവാക്കുന്ന കാര്യമാണ്. കാസര്‍കോടിനോട് അധികാരികള്‍ നാളുകളായി തുടര്‍ന്നുവരുന്ന അവഗണനയുടെ ഭാഗമായി വേണം ഇത്തരമൊരു നടപടിയെയും കാണാന്‍. മിഠായി നല്‍കാമെന്ന് പറഞ്ഞ് കൊതിപ്പിച്ച് പിന്നീട് കുട്ടികള്‍ക്ക് മിഠായി നല്‍കാതെ കബളിപ്പിക്കുന്നതിന് തുല്യമാണ് അധികാരികളുടെ സമീപനമെന്ന് എം എല്‍ എ കുറ്റപ്പെടുത്തി.

കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനിശ്ചിതത്വത്തിലാക്കുന്നത് നിരാശാജനകമെന്ന് എം എല്‍ എ; ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് എം പി

ജില്ലയിലെ എം എല്‍ എമാരുടെയും എം പിയുടെയും ഫണ്ടില്‍ നിന്നും പാസ്‌പോര്‍ട്ട് കേന്ദ്രം തുറക്കുന്നതിനാവശ്യമായ തുക വിനിയോഗിക്കണമെന്നും തന്റെ ഫണ്ടില്‍ നിന്നും ഇതിനായി തുക നീക്കിവെക്കാന്‍ തയ്യാറാണെന്നും നെല്ലിക്കുന്ന് പറഞ്ഞു. അതേ സമയം പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നതിന്റെ പേരില്‍ സംസ്ഥാനസര്‍ക്കാറിനെയും തന്നെയും വിമര്‍ശിക്കുന്നവര്‍ കഥയറിയാതെ ആട്ടം കാണുകയാണെന്ന് പി കരുണാകരന്‍ എം പി പേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പ്രതികരിച്ചു.



വിപുലമായ സൗകര്യങ്ങളോടെ പാസ്‌പോര്‍ട്ട് കേന്ദ്രം കാസര്‍കോട്ട് തുറന്ന് പ്രവര്‍ത്തിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് എം പി വ്യക്തമാക്കി.

കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ ഫണ്ടില്ലാത്തതാണ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് തടസമായിരിക്കുന്നത്. കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിന് കീഴില്‍ കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഫെബ്രുവരി 28ന് തുറക്കാനാണ് നിര്‍ദേശമുണ്ടായിരുന്നത്. കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിനകത്താണ് ഇതിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചത്. പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ സേവാകേന്ദ്രത്തിന് ആവശ്യമായ സ്ഥലത്ത് മേൽക്കൂര നിർമാണത്തിനും ബയോമെട്രിക് സംവിധാനത്തോടെയുള്ള കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ക്കുമായി 50 ലക്ഷത്തിലേറെ രൂപയാണ് ആവശ്യമായിരിക്കുന്നത്.



Keywords:  Kasaragod, Kerala, P.Karunakaran-MP, MLA, N.A.Nellikunnu, Passport, news, Top-Headlines, Passport Seva kendra; MLA Shares anxiety, MP says nothing to worry.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia