city-gold-ad-for-blogger

പാസ്‌പോര്‍ട്ട് സേവാകേന്ദ്രം; കാസര്‍കോട് പോസ്റ്റ് ഓഫീസില്‍ കെട്ടിടം സജ്ജമായി, കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരങ്ങളും ഇനിയുമെത്തിയില്ല, ഉദ്ഘാടനം 31 നുള്ളില്‍ തന്നെ നടക്കുമെന്ന് അധികൃതര്‍

കാസര്‍കോട്: (www.kasargodvartha.com 07/03/2017) കാസര്‍കോടിനനുവദിച്ച പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഈ മാസം 31 നുള്ളില്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കാസര്‍കോട് പോസ്റ്റല്‍ സൂപ്രണ്ട് കെ.വി കേശവന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കുന്നതിനുള്ള കെട്ടിടസൗകര്യം സജ്ജമായി കഴിഞ്ഞു. വയറിംഗ്, പ്രവേശന കവാടം, നെറ്റ് വര്‍ക്ക് സംവിധാനം, ബ്രോഡ്ബാന്‍ഡ് കണക്ഷന്‍, അറ്റാച്ച്ഡ് ബാത്ത്‌റൂം എന്നിവയടക്കം പൂര്‍ത്തിയായികഴിഞ്ഞിട്ടുണ്ട്.   www.kasargodvartha.com

ഇനി കമ്പ്യൂട്ടറും സ്‌കാനര്‍ അടക്കമുള്ള സംവിധാനങ്ങളാണ് ഒരുക്കാനുള്ളത്. ഇത് പാസ്‌പോര്‍ട്ട് അധികൃതരാണ് എത്തിക്കേണ്ടത്. പാസ്‌പോര്‍ട്ട് അധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് എസ് ബി ഐ ബാങ്കില്‍ സേവാകേന്ദ്രത്തിന്റെ പേരില്‍ അക്കൗണ്ടും ആരംഭിച്ചുകഴിഞ്ഞു. ആറ് ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യമാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. തുടക്കത്തില്‍ പാസ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥര്‍ തന്നെയായിരിക്കും സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുക. പിന്നീട് പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി അവരെ നിയമിക്കും.   www.kasargodvartha.com

ഭാവിയില്‍ 7,000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടമുണ്ടാക്കാനാണ് പോസ്റ്റല്‍ ഡിപാര്‍ട്‌മെന്റ് ആലോചിക്കുന്നത്. ഹെഡ്‌പോസ്‌റ്റോഫീസിന് ചേര്‍ന്നുള്ള പോസ്റ്റല്‍ സൂപ്രണ്ട് ക്വാര്‍ട്ടേഴ്‌സ് കെട്ടിടം നവീകരിച്ച് പിന്നീട് സേവാകേന്ദ്രം അവിടേക്ക് മാറ്റാനാണ് തീരുമാനം. പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ നടത്തിപ്പുചുമതല സ്വകാര്യസംരംഭകര്‍ക്കല്ലെന്നും പോസ്‌റ്റോഫീസിന് തന്നെയാണെന്നും പോസ്റ്റല്‍ സൂപ്രണ്ട് പറഞ്ഞു. പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ ഉള്‍പെടെയുള്ള സംവിധാനങ്ങള്‍ എത്തിക്കുന്നതിന് ആവശ്യമായ ഫണ്ട് പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ക്കില്ലാത്തതു കൊണ്ടാണ് നേരത്തെ നിശ്ചയിച്ച 28-ാം തീയ്യതിയില്‍ സേവാകേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ സാധിക്കാതിരുന്നത്.   www.kasargodvartha.com


പാസ്‌പോര്‍ട്ട് സേവാകേന്ദ്രം; കാസര്‍കോട് പോസ്റ്റ് ഓഫീസില്‍ കെട്ടിടം സജ്ജമായി, കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരങ്ങളും ഇനിയുമെത്തിയില്ല, ഉദ്ഘാടനം 31 നുള്ളില്‍ തന്നെ നടക്കുമെന്ന് അധികൃതര്‍

പോസ്റ്റല്‍ ഡിപാര്‍ട്‌മെന്റിന്റെ ഭാഗത്തുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനിയുള്ള കാര്യങ്ങള്‍ പാസ്‌പോര്‍ട്ട് ഡിപാര്‍ട്‌മെന്റാണ് ചെയ്യേണ്ടത്. അപേക്ഷകര്‍ക്ക് ക്യൂ നില്‍ക്കുന്നതിനുള്ള സംവിധാനം വരെ ഒരുക്കിക്കഴിഞ്ഞു. തുടക്കത്തില്‍ കുറച്ച് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന രീതിയിലായിരിക്കും സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം. പത്തനംതിട്ടയിലും കവരത്തിയിലും ആരംഭിച്ച സേവാകേന്ദ്രവും തുടക്കത്തില്‍ ചെറിയ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. സമാനമായ രീതിയില്‍ തന്നെയായിരിക്കും കാസര്‍കോട്ടും സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം. കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിന്റെ ഭാഗത്തുനിന്നും 31 നു തന്നെ ഉദ്ഘാടനം ചെയ്യുന്നതിനുള്ള നടപടികളാണ് ഊര്‍ജിതമാക്കിയിട്ടുള്ളത്. ഒരാഴ്ചക്കുള്ളില്‍ തന്നെ കമ്പ്യൂട്ടറുകളും അനുബന്ധ സംവിധാനങ്ങളും ഒരുക്കാന്‍ കഴിയുമെന്നും പോസ്റ്റല്‍ സൂപ്രണ്ട് ചൂണ്ടിക്കാട്ടി.   www.kasargodvartha.com

സേവാകേന്ദ്രം വൈകുന്നതിനെതിരെ ജി.എച്ച്.എമ്മും വിവിധ പ്രവാസി സംഘടനകളും യുവജന സംഘടനകളും സമരം ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ 31നു തന്നെ ഉദ്ഘാടനം നടത്തുന്നതിന് അധികൃതര്‍ യുദ്ധകാലടിസ്ഥാനത്തിലുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഇനിയും ഉദ്ഘാടനം നീണ്ടുപോയാല്‍ ജനങ്ങള്‍ ശക്തമായ രീതിയില്‍ തന്നെ പ്രതികരിക്കുമെന്ന ഭയവും പാസ്‌പോര്‍ട്ട് ഡിപാര്‍ട്‌മെന്റ് അധികൃതര്‍ക്കുണ്ട്. മിക്കവാറും എം.പി തന്നെയായിരിക്കും പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. ഹെഡ്‌പോസ്‌റ്റോഫീസിന്റെ താഴത്തെ നിലയിലാണ് സേവാകേന്ദ്രത്തിന് കെട്ടിട സൗകര്യം ഒരുക്കിയിട്ടുള്ളത്.  www.kasarg odvartha.com

വീഡിയോ കാണാം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Passport, news, Passport Seva kendra; building gets ready, inauguration will be within Mar 31st

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia