city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുരളി വധം: ഐ.ജി. ദിനേന്ദ്ര കശ്യപ് സംഭവം സ്ഥലം സന്ദര്‍ശിച്ചു

കാസര്‍കോട്: (www.kasargodvartha.com 13.11.2014) സി.പി.എം. പ്രവര്‍ത്തകന്‍ കുമ്പള ശാന്തിപ്പള്ളത്തെ പി. മുരളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണ ചുമതല ഏറ്റെടുത്ത കണ്ണൂര്‍ മേഖലാ ഐ.ജി. ദിനേന്ദ്ര കശ്യപ് സംഭവസ്ഥലം സന്ദര്‍ശിച്ചു. മുരളിയെ കുത്തികൊലപ്പെടുത്തിയ സീതാംഗോളി അപ്‌സര മരമില്ലനടുത്ത് സ്ഥലവും പരിസരവും ഐ.ജി. നോക്കിക്കണ്ടു.

ഇതിന് ശേഷം കുമ്പള സി.ഐ. ഓഫീസില്‍ എത്തിയ അദ്ദേഹം കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ ടീമിനാണ് അന്വേഷണ ചുമതല നല്‍കിയിട്ടുള്ളത്. കേസില്‍ എന്തെങ്കിലും തരത്തിലുള്ള ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം പ്രത്യേകം അന്വേഷിക്കാനാണ് ഐ.ജി. അന്വേഷണ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുള്ളതെന്ന് അറിയുന്നു.

പ്രതികളുടെ ഫോണ്‍ കോളുകളും മറ്റും വിശദമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ശരത്തിന്റെ പിതാവ് ദയാനന്ദനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരം മാത്രമാണോ മുരളിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യവും പ്രത്യേക സംഘം അന്വേഷിക്കും. പ്രതികളെ നേരത്തെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും ഗൂഡാലോചന സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചിരുന്നോ എന്നും ഐ.ജി. അന്വേഷിച്ചിരുന്നു.


ബി.ജെ.പി. നേതൃത്വത്തിന് കൊലയില്‍ പങ്കുണ്ടോ എന്ന കാര്യവും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. കൊലയ്ക്കുപയോഗിച്ച കത്തി വാങ്ങിയതിനെകുറിച്ചും മുഖ്യപ്രതി ശരത്തിന് പുറമേനിന്നും അരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളില്‍ രണ്ട് പേര്‍ക്ക് മംഗലാപുരത്ത് ആരുടെ സഹായമാണ് ലഭിച്ചതെന്നാണ് ഐ.ജി. പ്രധാനമായും അന്വേഷിച്ചത്. ഐ.ജിയോടൊപ്പം കാസര്‍കോട് എസ്.പി. തോംസണ്‍ ജോസ്, കുമ്പള സി.ഐ. കെ.പി. സുരേഷ് ബാബു എന്നിവരാണ് ഉണ്ടായിരുന്നത്.
മുരളി വധം: ഐ.ജി. ദിനേന്ദ്ര കശ്യപ് സംഭവം സ്ഥലം സന്ദര്‍ശിച്ചു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
മുരളി വധം: ഐ.ജി. ദിനേന്ദ്ര കശ്യപ് വ്യാഴാഴ്ച കാസര്‍കോട്ട്

മുരളി വധം: മുഖ്യ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച 4 പേര്‍ അറസ്റ്റില്‍

മുരളി വധം: രണ്ടു പ്രതികളുടെ അറസ്റ്റ് ഉച്ചയോടെ, ബൈക്ക് കസ്റ്റഡിയില്‍

മുരളി വധം: പ്രതികളെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി

മുരളി വധം: ശരത്തും ദിനേശനും അറസ്റ്റില്‍, രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും ഡ്രൈവറും പിടിയില്‍

മുരളിയുടെ കൊല: അറസ്റ്റിലായ 2 പ്രതികളെയും നവംബര്‍ 13വരെ റിമാന്‍ഡ് ചെയ്തു

മുരളി വധം: 2 പ്രതികള്‍ അറസ്റ്റില്‍

മുരളി വധം: 2 പേര്‍ കസ്റ്റഡിയില്‍

മുരളിയുടെ കൊല: അന്വേഷണം കര്‍ണാടകയിലേക്കും, സഹായം ചെയ്തുകൊടുത്ത ഒരാള്‍ പിടിയില്‍

കുമ്പളയിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊല: ഹര്‍ത്താല്‍ പൂര്‍ണം, വിവിധ സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

മുരളി വധം: പിന്നില്‍ ആര്‍.എസ്.എസ് എന്ന് സി.പി.എം; ബന്ധമില്ലെന്ന് ബി.ജെ.പി

മുരളിയെ കൊലപ്പെടുത്തിയത് കൊല്ലപ്പെട്ട ദയാനന്ദയുടെ 2 മക്കളും സുഹൃത്തുക്കളും ചേര്‍ന്ന്

ഒതുങ്ങിക്കഴിഞ്ഞ മുരളിയെ വകവരുത്തിയത് ആസൂത്രിതമായി

കുമ്പളയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു


Keywords: Murali Murder Case, IG, Murali murder case: IG to visit Kasargod, Murali murder: IG Dinendra Kashyap visits the spot.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia