Join Whatsapp Group. Join now!
Aster MIMS 10/10/2023

മുരളിയുടെ കൊല: അറസ്റ്റിലായ 2 പ്രതികളെയും നവംബര്‍ 13വരെ റിമാന്‍ഡ് ചെയ്തു

സി.പി.എം. പ്രവര്‍ത്തകന്‍ കുമ്പളയിലെ പി. മുരളിയെ (37) കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ Kumbala, kasaragod, Kerala, Murder, BJP, Police, court, arrest, Murali murder: 2 accused remanded
കുമ്പള:(www.kasargodvartha.com 30.10.2014) സി.പി.എം. പ്രവര്‍ത്തകന്‍ കുമ്പളയിലെ പി. മുരളിയെ (37) കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെയും നവംബര്‍ 13 വരെ റിമാന്‍ഡ് ചെയ്തു.

കുതിരപ്പാടിയിലെ ഭരത് രാജ് (21), മാന്യ നീര്‍ച്ചാലിലെ മിഥുന്‍(23) എന്നിവരെയാണ് കാസര്‍കോട് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ മുഖംമൂടി ധരിച്ചാണ് മജിസ്റ്റ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേരാണ് അറസ്റ്റിലായതെന്ന് കുമ്പള സി.ഐ. കെ.പി.സുരേഷ് ബാബു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


അറസ്റ്റിലായ രണ്ടു പ്രതികളും ബി.ജെ.പി. പ്രവര്‍ത്തകരാണ്. പ്രതികളെ തിരിച്ചറിയല്‍ പരേഡിനു വിധേയമാക്കുന്നതുകൊണ്ടാണ് ഇവരെ മുഖംമൂടി ധരിച്ച് കോടതിയില്‍ ഹാജരാക്കിയത്. പ്രതികളെ കൂടുതല്‍ തെളിവെടുപ്പിനും അന്വേഷണത്തിനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊല്ലപ്പെട്ട മുരളിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് മഞ്ജുനാഥ് പ്രതികളെ നേരിട്ട് കണ്ടതിനാല്‍ തിരിച്ചറിയല്‍ പരേഡ് ഉടന്‍ നടത്താനും കോടതിക്ക് അപേക്ഷ നല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.


കേസിലെ മുഖ പ്രതിയായ ശരത്തിനും ദിനേശിനും വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊലയില്‍ നേരിട്ട് പങ്കാളികളായ രണ്ടുപേര്‍ അറസ്റ്റിലായതോടെ മറ്റുരണ്ടുപ്രതികളെയും ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്.


 Kumbala, kasaragod, Kerala, Murder, BJP, Police, court, arrest, Murali murder: 2 accused remanded

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords: Kumbala, kasaragod, Kerala, Murder, BJP, Police, court, arrest, Murali murder: 2 accused remanded 

Advertisement:

Post a Comment