city-gold-ad-for-blogger

ഒതുങ്ങിക്കഴിഞ്ഞ മുരളിയെ വകവരുത്തിയത് ആസൂത്രിതമായി

കുമ്പള: (wwwkasargodvartha.com 27.10.2014) കുമ്പളയില്‍ തിങ്കളാഴ്ച വൈകിട്ട് കൊല്ലപ്പെട്ട സി.പി.എം. സജീവ പ്രവര്‍ത്തകനും പാര്‍ട്ടി മെമ്പറും കൂടിയായ ശാന്തിപ്പളത്തെ മുരളിയെ (35) കുത്തികൊലപ്പെടുത്തിയത് ആസുത്രിതമായാണെന്ന് വ്യക്തമായി. മുരളിയെ കൊലയാളിസംഘം ദിവസങ്ങളായി പിന്തുടര്‍ന്നതായാണ് സംശയിക്കുന്നത്. മുരളി പോകാറുള്ള സ്ഥലവും മറ്റും നേരത്തെതന്നെ അക്രമികള്‍ മനസ്സിലാക്കിയിരുന്നതായാണ് വിവരം.

കുമ്പള ശാന്തിപളത്ത് മരം ഡിപ്പോ നടത്തി ഒതുങ്ങിക്കഴിയുകയായിരുന്ന മുരളി അടുത്തകാലത്തൊന്നും ഒരു കേസില്‍പോലും ഉള്‍പ്പെട്ടിരുന്നില്ല. കുമ്പളയില്‍ നിന്നും ശാന്തിപ്പളത്തെ അപ്‌സര മരമില്ലിലേക്ക് മരത്തിന്റെ ആവശ്യവുമായി പോകുമ്പോഴാണ് തക്കംപാത്തിരുന്ന സംഘം ചാടിവീണ് ഓട്ടോതടഞ്ഞ് മുരളിയെ പുറത്തേക്ക് വലിച്ചിട്ട് കുത്തികൊലപ്പെടുത്തിയത്.

കൊലനടത്തി നിമിഷങ്ങള്‍ക്കകം സംഘം സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. മുരളിയും സഹോദരന്‍ ബാലനും നേരത്തെ തന്നെ ബി.ജെ.പി. പ്രവര്‍ത്തകരുടെ നോട്ടപ്പുള്ളിയായിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകുരടെ സംരക്ഷണം ലഭിച്ചിരുന്നു. അടുത്തകാലത്തൊന്നും കുമ്പളയില്‍ സി.പി.എം-ബി.ജെ.പി. സംഘര്‍ഷം ഉടലെടുത്തിരുന്നില്ല.

നിരവധി കേസില്‍ ഉള്‍പെട്ട മുരളി എവിടെ പോകുമ്പോഴും കരുതിയിരിക്കാറുണ്ടായിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മുരളിക്ക് നേരെ ശാന്തിപ്പള്ളത്തുണ്ടായ അക്രമം തികച്ചും അപ്രതീക്ഷിതവും ആസൂത്രിതവുമായിരുന്നു. നേരത്തെ സി.പി.എം. പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട ബി.ജെ.പി. പ്രവര്‍ത്തകന്‍ ദയാനന്ദയുടെ രണ്ട് മക്കളും മറ്റു രണ്ടുപേരുമാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഒതുങ്ങിക്കഴിഞ്ഞ മുരളിയെ വകവരുത്തിയത് ആസൂത്രിതമായി

സി.പി.എം. പ്രവര്‍ത്തകന്‍ മുരളി കൊല്ലപ്പെട്ടതോടെ നീണ്ട ഇടവേളയ്ക്കുശേഷം കുമ്പളയില്‍ വീണ്ടും സി.പി.എം-ബി.ജെ.പി. സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. നേരത്തെ ഡി.വൈ.എഫ്.ഐ. നേതാവ് ഭാസ്‌ക്കര കുമ്പളയെ ബി.ജെ.പി. പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതോടെയാണ് കുമ്പളയില്‍ സംഘര്‍ഷം ശക്തമായത്.

പിതാവിന്റെ മരണത്തിന് പ്രതികാരമായാണ് ദയാനന്ദയുടെ മക്കള്‍ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നാണ് സംശയിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords Murder Case, Harthal, Kumbala, CPM Worker, Murder,  Accused, Killed, Obituary, Kasaragod, Hospital, BJP, Murali, Murali killed after plot.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia