city-gold-ad-for-blogger

മുരളിയെ കൊലപ്പെടുത്തിയത് കൊല്ലപ്പെട്ട ദയാനന്ദയുടെ 2 മക്കളും സുഹൃത്തുക്കളും ചേര്‍ന്ന്

കുമ്പള: (www.kasargodvartha.com 27.10.2014) സി.പി.എം. പ്രവര്‍ത്തകന്‍ കുമ്പള ശാന്തിപ്പളത്തെ മുരളി(35)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ഏതാനും വര്‍ഷം മുമ്പ് കുമ്പള ടൗണില്‍ നിന്നും ഓട്ടോ റിക്ഷ വാടകയ്ക്കു വിളിച്ചുകൊണ്ടുപോയി സി.പി.എം. പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കഞ്ചിക്കട്ടയിലെ ബി.ജെ.പി. പ്രവര്‍ത്തകന്‍ ദയാനന്ദ വധക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മുരളി.

ഇതിന്റെ പ്രതികാരമാണ് കൊലയെന്ന് പോലീസ് ഉറപ്പിച്ചു. ദയാനന്ദയുടെ മകന്‍ ശരത്തും മറ്റൊരു മകനും രണ്ട് സുഹൃത്തുക്കളുമാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഓട്ടോയില്‍ മുരളിക്കൊപ്പമുണ്ടായിരുന്ന ആളില്‍നിന്നും ഓട്ടോ ഡ്രൈവറില്‍നിന്നുമാണ് കൊലയാളി സംഘത്തെകുറിച്ചുള്ള പൂര്‍ണ വിവരം പോലീസിന് ലഭിച്ചത്.

മുരളിയെ കൊലപ്പെടുത്തിയത് കൊല്ലപ്പെട്ട ദയാനന്ദയുടെ 2 മക്കളും സുഹൃത്തുക്കളും ചേര്‍ന്ന്
മുരളി
നെഞ്ചിനും മറ്റുമാണ് മുരളിക്ക് ആഴത്തില്‍ കുത്തേറ്റത്. അക്രമി സംഘം വന്നത് ബൈക്കിലാണെന്നും സംശയമുണ്ട്. ദയാനന്ദ വധക്കേസിന് പുറമെ കോയിപ്പാടിയിലെ ബി.ജെ.പി. പ്രവര്‍ത്തകന്‍ വിനുവിനെ കൊലപ്പെടുത്തിയ കേസിലും കൊല്ലപ്പെട്ട മുരളി പ്രധാന പ്രതിയാണ്.

ഘാതകരെ കണ്ടെത്താന്‍ പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസര്‍കോട് എസ്.പി. തോംസണ് ജോസ്, ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, കുമ്പള സി.ഐ. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മുരളിയെ കൊലപ്പെടുത്തിയത് കൊല്ലപ്പെട്ട ദയാനന്ദയുടെ 2 മക്കളും സുഹൃത്തുക്കളും ചേര്‍ന്ന്


Related News:
കുമ്പള പഞ്ചായത്തില്‍ ചൊവ്വാഴ്ച സി.പി.എം ഹര്‍ത്താല്‍

കുമ്പളയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

Also read:
തരൂര്‍ രാജിവച്ച് തിരുവനന്തപുരത്തുതന്നെ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹം

Keywords : Accused, Murder Case, Harthal, Kumbala, CPM Worker, Murder, Killed, Obituary, Kasaragod, Hospital, BJP, Murali.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia