city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫായിസയുടെ മരണം: അന്വേഷണം ഡി വൈ എസ് പിക്ക്

കാസര്‍കോട്: (www.kasargodvartha.com 24/10/2016) മുള്ളേരിയ കിന്നിംഗാറിലെ പരേതനായ മുഹമ്മദ് അലി- സഫിയ ദമ്പതികളുടെ മകള്‍ ഫായിസ (23) യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണം ഡിവൈ.എസ്.പി എം.വി.സുകുമാരന്‍ ഏറ്റെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപോര്‍ട്ടില്‍ ഗുരുതരമായ ചില പരാമര്‍ശങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേസ് ഡിവൈ.എസ്.പി ഏറ്റെടുത്തത്.
വെള്ളിയാഴ്ച വൈകിട്ടാണ് ഫായിസയെ ഭര്‍ത്താവ് കമ്പാറിലെ സാദിഖി (30)ന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ക്രൂരമായ പീഡനമാണെന്ന് കാണിച്ച് ഫായിസയുടെ മാതാവ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീധനപീഡന മരണ നിയമം അനുസരിച്ച് ഭര്‍ത്താവിനെ അറസ്റ്റു ചെയ്യുകയും മാതാവിനും രണ്ടു സഹോദരിമാര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ഫായിസ മരണപ്പെടുന്നതിനു മുമ്പുതന്നെ ഗര്‍ഭസ്ഥ ശിശു മരിച്ചതായാണ് പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ കെ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലെ റിപോര്‍ട്ടില്‍ പറയുന്നത്. വയറ്റിനകത്തു രക്തം കട്ട പിടിച്ചതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിരുന്നു. ചവിട്ടോ, മര്‍ദനമോ ഉണ്ടായാലാണ് സാധാരണ ഗതിയില്‍ ഇത്തരം സ്ഥിതി ഉണ്ടാകാറെന്നും ഗര്‍ഭസ്ഥ ശിശുവിന്റെ മരണം എങ്ങനെ സംഭവിച്ചതെന്നും കണ്ടെത്തുന്നതിനു വേണ്ടിയാണ് കേസ് അന്വേഷണം ഡിവൈ.എസ്.പി ഏറ്റെടുത്തത്.

Also Read:  ബാലനെ വെട്ടാന്‍ ഹൈബി ഈഡന്‍ സ്പീക്കര്‍ക്ക് നല്‍കിയ നോട്ടീസ് ആദ്യം മാധ്യമങ്ങള്‍ക്കോ? സംഗതി ചട്ടവിരുദ്ധം

ഫായിസയുടെ മരണം: അന്വേഷണം ഡി വൈ എസ് പിക്ക്
Related News:
5 മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി; പിന്നീട് മരിച്ചു, മൃതദേഹം ആശുപത്രിയിലെത്തിച്ച് വീട്ടുകാര്‍ മുങ്ങി

ഫായിസയുടെ മരണം; ആശുപത്രിയില്‍ നിന്നും മുങ്ങിയ ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തി പോലീസിലേല്‍പിച്ചു, മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക്

ഭര്‍തൃവീട്ടില്‍ ഫായിസയ്ക്ക് നേരിടേണ്ടിവന്നത് ക്രൂരമായ പീഡനങ്ങളെന്ന് സഹോദരി; അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു

ഫായിസയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; ഗര്‍ഭസ്ഥ ശിശു നേരത്തെ മരിച്ചതായും കണ്ടെത്തല്‍


Keywords:  Kasaragod, Kerala, DYSP, Death, case, Investigation, Police, husband, House-wife, DYSP to investigate Fayiza's death.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia