ഫായിസയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍, ഭര്‍തൃമാതാവിനും സഹോദരിമാര്‍ക്കുമെതിരെ കേസ്
Oct 23, 2016, 11:19 IST
പ്രതികള്‍ക്കെതിരെ ചുമത്തിയത് 7 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം
കാസര്‍കോട്: (www.kasargodvartha.com 23/10/2016) മുള്ളേരിയ കിന്നിംഗാറിലെ പരേതനായ മുഹമ്മദ് അലി - സഫിയ ദമ്പതികളുടെ മകള്‍ ഫായിസ (23)യെ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ഭര്‍ത്താവ് കമ്പാര്‍ ലക്ഷംവീട് കോളനിക്ക് സമീപത്തെ സാദിഖിനെ (30) ടൗണ്‍ പ്രിന്‍സിപ്പല്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന് അറസ്റ്റ് ചെയ്തു.
സാദിഖിന്റെ മാതാവ് കെ ആസ്യുമ്മ (45), സഹോദരിമാരായ എസ് കെ റുബീന (30), എസ് കെ സുനീനത്ത് (27) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീധന പീഡനത്തിനും, മരണത്തിലേക്ക് നയിക്കുന്ന വിധത്തില്‍ മാനസീകമായും ശാരീരികമായും പീഡിപ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഐ പി സി 304 ബി പ്രകാരം ഏഴ് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള വകുപ്പുകളാണ് പോലീസ് ഉള്‍പെടുത്തിയിരിക്കുന്നത്.
അഞ്ച് മാസം ഗര്‍ഭിണിയായ ഫായിസയെ കഴിഞ്ഞ ദിവസമാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് യുവതിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. ഫായിസ തൂങ്ങിമരിച്ചതാകാമെന്നാണ് പ്രാഥമിക റിപോര്‍ട്ട്.
വിവാഹ ശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഫായിസയെ ഭര്‍ത്താവും വീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് യുവതി സ്വന്തം വീട്ടിലേക്ക് പോവുകയും 2012ല്‍ ഇവര്‍ക്കെതിരെ കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തിരുന്നു. കോടതി നിര്‍ദേശ പ്രകാരം സാദിഖിനും വീട്ടുകാര്‍ക്കുമെതിരെ പോലീസ് കേസെടുത്തുവെങ്കിലും പിന്നീട് ഇരുവീട്ടുകാരും നടത്തിയ ചര്‍ച്ചയില്‍ പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നു. ഭര്‍തൃ വീട്ടുകാര്‍ ആവശ്യപ്പെട്ട സ്വര്‍ണ ഫായിസയുടെ വീട്ടുകാര്‍ നല്‍കിയതോടെയാണ് അന്ന് പ്രശ്നം ഒത്തുതീര്‍ന്നത്.
ഇതോടെ കുറച്ചുനാള്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അടുത്ത കാലത്തായി സാദിഖും വീട്ടുകാരും വീണ്ടും സ്വര്‍ണം ആവശ്യപ്പെട്ട് ഫായിസയെ പീഡിപ്പിക്കുകയായിരുന്നു. ഫായിസയെ നിരന്തരം മര്‍ദിച്ചും പട്ടിണിക്കിട്ടും ഭര്‍തൃ വീട്ടുകാര്‍ വളരെ ക്രൂരമായ രീതിയിലാണ് പീഡിപ്പിച്ചത്. ഇതിനിടെയാണ് യുവതിയുടെ മരണവും സംഭവിച്ചത്.
Related News: 5 മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി; പിന്നീട് മരിച്ചു, മൃതദേഹം ആശുപത്രിയിലെത്തിച്ച് വീട്ടുകാര്‍ മുങ്ങി
ഫായിസയുടെ മരണം; ആശുപത്രിയില്‍ നിന്നും മുങ്ങിയ ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തി പോലീസിലേല്പിച്ചു, മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക്

ഫായിസയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; ഗര്‍ഭസ്ഥ ശിശു നേരത്തെ മരിച്ചതായും കണ്ടെത്തല്‍
Keywords : Kasaragod, Mulleria, Case, Accuse, Arrest, Investigation, Husband, Sadiq, Fayisa's death: Husband arrested, Case against Family.