city-gold-ad-for-blogger
Aster MIMS 10/10/2023

5 മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി; പിന്നീട് മരിച്ചു, മൃതദേഹം ആശുപത്രിയിലെത്തിച്ച് വീട്ടുകാര്‍ മുങ്ങി

കാസര്‍കോട്: (www.kasargodvartha.com 21/10/2016) അഞ്ചു മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതിനാല്‍ മൃതദേഹം ആശുപത്രിയില്‍ കിടത്തി ഭര്‍തൃവീട്ടുകാര്‍ മുങ്ങി. തായ്‌ലാന്‍ഡില്‍ ജോലി ചെയ്യുന്ന കമ്പാറിലെ സാദിഖിന്റെ ഭാര്യ ഫായിസ (23) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

മുള്ളേരിയ കിന്നിംഗാറിലെ പരേതനായ മുഹമ്മദ് അലി- സഫിയ ദമ്പതികളുടെ മകളാണ് ഫായിസ. ഫായിസയെ സുഖമില്ലാതെ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ കൊണ്ടുവന്നിരിക്കുകയാണെന്നും പെട്ടെന്ന് എത്തണമെന്നും യുവതിയുടെ വീട്ടുകാരെ ഭര്‍തൃവീട്ടുകാര്‍ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ വീട്ടുകാര്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും ഭര്‍ത്താവും വീട്ടുകാരും ആശുപത്രിയില്‍ നിന്നും സ്ഥലം വിട്ടിരുന്നു. ഡോക്ടറോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ആശുപത്രിയിലെത്തും മുമ്പ് തന്നെ യുവതി മരിച്ചതായി അറിയിച്ചത്. ഇതേതുടര്‍ന്ന് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സ്ത്രീധനം ആവശ്യപ്പെട്ട് ഫായിസയെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചുവന്നിരുന്നതായി യുവതിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പോലീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് യുവതിയുടെ വീട്ടുകാര്‍. നാലു വയസുള്ള ഫാത്വിഖ്, രണ്ടു വയസുള്ള ഫാരിഖ് എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ഷരീഫ, മുഹ് യുദ്ദീന്‍, ഖായിസ.
5 മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി; പിന്നീട് മരിച്ചു, മൃതദേഹം ആശുപത്രിയിലെത്തിച്ച് വീട്ടുകാര്‍ മുങ്ങി

Keywords:  Kasaragod, Kerala, Woman, Deadbody, hospital, husband, House wife, Hospital, Husband's Family, House wife found hanged; husband's family escaped after confirmation of death.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL