Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭര്‍തൃവീട്ടില്‍ ഫായിസയ്ക്ക് നേരിടേണ്ടിവന്നത് ക്രൂരമായ പീഡനങ്ങളെന്ന് സഹോദരി; അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു

ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിക്ക് ക്രൂരമായ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നതെന്ന് സഹോദരി കാസര്‍കോട് Death, Woman, House-wife, Husband, Police, custody, Friend, Phone-call, Fayiza death, Kasaragod, Kerala.
കാസര്‍കോട്: (www.kasargodvartha.com 22/10/2016) ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിക്ക് ക്രൂരമായ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നതെന്ന് സഹോദരി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മുള്ളേരിയ കിന്നിംഗാറിലെ പരേതനായ മുഹമ്മദ് അലി - സഫിയ ദമ്പതികളുടെ മകള്‍ ഫായിസ (24) യുടെ മരണത്തില്‍ സഹോദരി ഷെരീഫയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി.

വിവാഹം കഴിഞ്ഞ് കുറച്ചുനാളുകള്‍ മാത്രമേ ഫായിസയ്ക്ക് ഭര്‍തൃവീട്ടില്‍ സന്തോഷത്തോടെ കഴിയാന്‍ കഴിഞ്ഞിരുന്നുള്ളു. പിന്നീട് മാതാവിന്റേയും രണ്ട് സഹോദരിമാരുടേയും കുത്തുവാക്കുകളും മര്‍ദനവും സഹിച്ചാണ് ഫായിസയ്ക്ക് അവിടെ കഴിയേണ്ടിവന്നത്. പിന്നീട് ഭര്‍ത്താവില്‍നിന്നും മര്‍ദനം നേരിടേണ്ടിവന്നു. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് സാദിഖ് പന്നീട് തായ്‌ലാന്‍ഡിലേക്ക് പോയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് മടങ്ങിയെത്തിയശേഷം പീഡനം കൂടുതല്‍ ശക്തമായിരുന്നതായി സഹോദരി പറയുന്നു. അഞ്ച്മാസം ഗര്‍ഭിണിയായിരുന്നു ഫായിസ. ഗര്‍ഭിണിയാണെന്ന പരിഗണനപോലും ഭര്‍ത്താവും വീട്ടുകാരും ഫായിസയോട് കാണിച്ചില്ല.

തല്ലിച്ചതക്കുമ്പോള്‍പോലും ഭര്‍ത്താവിനെ തള്ളിപ്പറയാന്‍ ഫായിസ തയ്യാറായിരുന്നില്ലെന്നും ഭര്‍ത്താവിനെ ഫായിസയുടെ ബന്ധുക്കള്‍ ആരെങ്കിലും കുറ്റംപറഞ്ഞാല്‍പോലും അതിനെ എതിര്‍ക്കുമായിരുന്നു. ഭര്‍ത്താവ് അകാരണമായി മര്‍ദിക്കുമ്പോള്‍ മാത്രമാണ് അല്‍പം നീരസം അവള്‍ക്കുണ്ടായിരുന്നത്. അതുകഴിഞ്ഞ് പ്രായശ്ചിത്തം പറഞ്ഞുവന്നാല്‍ ഭര്‍ത്താവ് പറയുന്നകാര്യങ്ങളെല്ലാം അവള്‍ അനുസരിക്കും. ഭര്‍തൃസഹോദരിസ്വന്തം വീട്ടില്‍ വന്ന് നില്‍ക്കാന്‍ തുടങ്ങിയതിന് ശേഷമാണ് ഇപ്പോള്‍ പീഡനം ശക്തമായതെന്നും മരിച്ച ഫായിസയുടെ സഹോദരി പറയുന്നു.

പീഡനമുണ്ടാകുമ്പോഴെല്ലാം കുറച്ച്ദിവസം രണ്ട് മക്കളേയുംകൊണ്ട് ഫായിസ സ്വന്തം വീട്ടില്‍ വന്ന് നില്‍ക്കാറുണ്ട്. ഭര്‍ത്താവ് തങ്ങളുടെ വീട്ടില്‍വന്നുനില്‍ക്കാറുണ്ട്. അപ്പോള്‍മാത്രമാണ് ഭര്‍ത്താവ് അല്‍പമെങ്കിലും സ്‌നേഹത്തില്‍ പെരുമാറുന്നത് കണ്ടത്. ഇത് കപട സ്‌നേഹമായിരുന്നുവെന്നാണ് സഹോദരി സംശയിക്കുന്നത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഫായിസ തന്നെ വിളിച്ചിരുന്നുവെന്ന് ഷെരീഫ വെളിപ്പെടുത്തി.

ഭര്‍ത്താവ് ജോലിക്കുപോകാത്തത് തന്നെ വിവാഹം കഴിച്ചതിനുശേഷമാണെന്നും സ്ത്രീധനം നല്‍കണമെന്നും ആവശ്യപ്പെട്ട് ഭര്‍തൃമാതാവും സഹോദരിമാരും കുറ്റപ്പെടുത്തിയിരുന്നകാര്യവും യുവതി ചൂണ്ടിക്കാട്ടുന്നു. തനിക്ക് ഇനി പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും ഫായിസ മരിക്കുന്നതിന് മുമ്പ് തന്നെ വിളിച്ച് പറഞ്ഞിരുന്നു. ഇതിന് ശേഷം താന്‍ സാദിഖിനെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ 'അവള്‍ ചാവുന്നെങ്കില്‍ ചാവട്ടെ'യെന്നായിരുന്നു ഭര്‍ത്താവില്‍നിന്നുണ്ടായ മറുപടിയെന്നും ഷെരീഫ പറയുന്നു.

ഫായിസയുടെ പുറത്തും കഴുത്തിന്റെ ഭാഗത്തും മറ്റും അടിയേറ്റതുപോലുള്ള കരുവാളിച്ച പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ക്രൂരമായ പീഡനത്തിന് തെളിവാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മരണത്തില്‍ കാര്യമായ സംശയമാണ് ബന്ധുക്കള്‍ക്കുള്ളത്. ഫായിസയെ ഭര്‍ത്താവും വീട്ടുകാരും അപായപ്പെടുത്തിയതോ, അതല്ലെങ്കില്‍ ഇവരുടെ പീഡനം സഹിക്കവയ്യാതെ ഫായിസ എന്തെങ്കിലും കടുംങ്കൈ ചെയ്തതായിരിക്കുമോയെന്ന സംശയമാണ് യുവതിയുടെ വീട്ടുകാര്‍ക്കുള്ളത്.


വിഷമങ്ങളെല്ലാം  ഉള്ളിലൊതുക്കിക്കൊണ്ടായിരുന്നു ഫായിസ കഴിഞ്ഞിരുന്നത്. ആര്‍ഭാഡജീവിതമായിരുന്നു ഭര്‍ത്താവ് സാദിഖ് നടത്തിയിരുന്നതെന്നും എന്നാല്‍ വീട്ടില്‍ ഫായിസയ്ക്ക് ഭക്ഷണംപോലും കൃത്യമായി നല്‍കിയിരുന്നില്ലെന്നും യുവതിയുടെ വീട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. തായിലാന്‍ഡില്‍നിന്നും വന്നശേഷം സാദിഖ് ജോലിക്കൊന്നുംപോയിരുന്നില്ല. സ്വന്തം വീട്ടില്‍പോയി പണവും സ്വര്‍ണവും കൊണ്ടുവരാനായിരുന്നു എപ്പോഴും ആവശ്യപ്പെട്ടിരുന്നത്. മകളുടെ മരണത്തില്‍ പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയ മാതാവ് സഫിയ കുഴഞ്ഞ് വീണ് ആശുപത്രിയിലാണ്. ഇതിനെതുടര്‍ന്നാണ് സഹോദരി പോലീസില്‍ പരാതി നല്‍കിയത്.

Related News:
ഫായിസയുടെ മരണം; ആശുപത്രിയില്‍ നിന്നും മുങ്ങിയ ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തി പോലീസിലേല്‍പിച്ചു, മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക്

മകള്‍ ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പരാതി നല്‍കാനെത്തിയ മാതാവ് പോലീസ് സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു

5 മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി; പിന്നീട് മരിച്ചു, മൃതദേഹം ആശുപത്രിയിലെത്തിച്ച് വീട്ടുകാര്‍ മുങ്ങി


Also Read:
കലാഭവന്‍ മണിയുടെ മരണം: സുഹൃത്തുക്കളുടെ നുണപരിശോധന തുടങ്ങി

Keywords: Death, Woman, House-wife, Husband, Police, custody, Friend, Phone-call, Fayiza death, Kasaragod, Kerala, Fayiza's death; Complaint gains husband's family registered