Join Whatsapp Group. Join now!
Aster MIMS 10/10/2023

മകള്‍ ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പരാതി നല്‍കാനെത്തിയ മാതാവ് പോലീസ് സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു

ഭര്‍തൃവീട്ടില്‍ മകള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പരാതി നല്‍കാന്‍ കാസര്‍കോട് സി.ഐ ഓഫീസിലെത്തിയ മാതാവ് കുഴഞ്ഞുKasaragod, Kerala, Death, Woman, complaint, Police, police-station, hospital,
കാസര്‍കോട്: (www.kasargodvartha.com 21/10/2016) ഭര്‍തൃവീട്ടില്‍ മകള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പരാതി നല്‍കാന്‍ കാസര്‍കോട് സി.ഐ ഓഫീസിലെത്തിയ മാതാവ് കുഴഞ്ഞുവീണു. മുള്ളേരിയ കിന്നിംഗാറിലെ പരേതനായ മുഹമ്മദ് അലിയുടെ ഭാര്യ സഫിയ (45)യാണ് കുഴഞ്ഞുവീണത്. ഉടന്‍ ഇവരെ സി.ഐയുടെ ജീപ്പില്‍ തന്നെ ആശുപത്രിയിലെത്തിച്ചു.

സഫിയയുടെ മകള്‍ കമ്പാറിലെ സാദിഖിന്റെ ഭാര്യ ഫായിസ (23) വെള്ളിയാഴ്ച വൈകിട്ട് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മൃതദേഹം കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ച ഭര്‍തൃവീട്ടുകാര്‍ ഇവിടെ നിന്ന് മുങ്ങുകയും ചെയ്തിരുന്നു. മകള്‍ക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സഫിയയും വീട്ടുകാരും ആശുപത്രിയിലെത്തിയത്. ഇവിടെയെത്തിയപ്പോഴാണ് മകള്‍ മരിച്ച വിവരം അറിഞ്ഞത്.

തൂങ്ങിയ നിലയിലായിരുന്നുവെന്ന് പറഞ്ഞാണ് യുവതിയെ ഭര്‍തൃവീട്ടുകാര്‍ സ്വകാര്യാശുപത്രിയിലെത്തിച്ചത്. പിന്നീട് യുവതി മരിച്ചതായി അറിഞ്ഞതോടെയാണ് യുവതിയുടെ വീട്ടുകാര്‍ എത്തുന്നതിനു മുമ്പു തന്നെ ഭര്‍ത്താവും വീട്ടുകാരും മുങ്ങിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ഫായിസയെ പീഡിപ്പിക്കുന്നതായി നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു. അതുകൊണ്ടു തന്നെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് പരാതി നല്‍കാന്‍ സി.ഐ ഓഫീസിലെത്തിയപ്പോഴാണ് തന്റെ മകളെ എന്തിന് കൊന്നു എന്ന് ചോദിച്ച് വിങ്ങിപ്പൊട്ടിയ മാതാവ് പോലീസ് സ്‌റ്റേഷനില്‍ ബോധരഹിതയായി വീണത്.

Keywords: Kasaragod, Kerala, Death, Woman, complaint, Police, police-station, hospital, House wife's death: mother becomes unconscious in police station.