city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേവകി വധം: പ്രതി ക്രൈംബ്രാഞ്ചിനെ വെട്ടിച്ച് കടന്നുകളഞ്ഞു, സിം മാറ്റിയതായി കണ്ടെത്തി

ബേക്കല്‍: (www.kasargodvartha.com 06/11/2017) പനയാല്‍ കാട്ടിയടുക്കത്തെ ദേവകി (68)യെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ചെന്നൈയില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തെ വെട്ടിച്ച് പ്രതിയെന്ന് സംശയിക്കുന്നയാള്‍ നാടകീയമായി കടന്നുകളഞ്ഞു. പഴയ സിം മാറ്റി പുതിയ സിം ആണ് പ്രതി ഇപ്പോള്‍ ഉപയോഗിക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ പനയാലില്‍ ഉപയോഗിച്ചിരുന്ന സിം ആണ് മാറ്റിയിരിക്കുന്നത്.

പ്രതിയെ പിടികൂടാനാകാതെ ക്രൈംബ്രാഞ്ച് തിരിച്ചുവന്നതോടെ ഇയാള്‍ വീണ്ടും പഴയ ലൊക്കേഷനില്‍ പുതിയ സിം ഉപയോഗിച്ച് കഴിയുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് വീണ്ടും ചെന്നൈയിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ക്രൈംബ്രാഞ്ചിനെ കബളിപ്പിച്ച് മുങ്ങിക്കൊണ്ടിരിക്കുന്ന ആള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണോ എന്ന് ഉറപ്പിക്കാറായിട്ടില്ല. അതേസമയം കൊലയുമായി ഏതെങ്കിലും വിധത്തിലുള്ള ബന്ധം ഇയാള്‍ക്കുണ്ടെന്ന് തന്നെയാണ് ഉറപ്പിച്ചിരിക്കുന്നത്.

ദേവകി വധം: പ്രതി ക്രൈംബ്രാഞ്ചിനെ വെട്ടിച്ച് കടന്നുകളഞ്ഞു, സിം മാറ്റിയതായി കണ്ടെത്തി

ഇയാളെ കസ്റ്റഡിയിലെടുത്താല്‍ ദേവകി വധത്തില്‍ കൂടുതല്‍ വ്യക്തതകള്‍ വരുമെന്ന് ക്രൈംബ്രാഞ്ച് കണക്കുകൂട്ടുന്നു. ഇക്കഴിഞ്ഞ ജനുവരി 13 നാണ് അടച്ചുറപ്പില്ലാത്ത വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന ദേവകിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തു ഞെരിച്ചും തലയണ കൊണ്ട് ശ്വാസം മുട്ടിച്ചുമാണ് കൊല നടത്തിയതെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു.

ലോക്കല്‍ പോലീസ് മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് സി പി എം നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരം നടത്തിയതോടെയാണ് കേസ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയത്. ഡിവൈ എസ് പി യു.വി പ്രേമന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Related News:

ദേവകി വധം; ഘാതകരെ കുടുക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചെന്നൈയില്‍

ദേവകി വധം; പ്രതിയെ തിരിച്ചറിഞ്ഞു, ഇനി ലഭിക്കേണ്ടത് തെളിവുകള്‍ മാത്രം, ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക്

ദേവകി വധം; സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ ക്രൈംബ്രാഞ്ച് നിരീക്ഷണം ഉണ്ടായി?

ദേവകി വധം: ക്രൈംബ്രാഞ്ചിനും തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല, കൊലയാളി ഇന്നും വലയ്ക്ക് പുറത്ത്

ദേവകി വധം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ദേവകി വധം തെളിയുമോ? കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു, അന്വേഷണ ചുമതല ഡോ. എ ശ്രീനിവാസിന്

ദേവകി വധം അന്വേഷണം വഴിതിരിവില്‍; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു, നാലുപേരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുന്നു

ഒരു നാടന്‍ കൊലപാതകം പോലീസിനെ വട്ടം കറക്കുന്നു; തെളിവുമില്ല, തെളിവ് നശിപ്പിക്കലുമില്ല

ദേവകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഇരട്ടിച്ചു; അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം

ദേവകിയെ കൊലപ്പെടുത്തിയത് വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കഴുത്തില്‍ മുറുക്കിയുമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; നാട്ടില്‍ നിന്നും മുങ്ങിയ കോഴിക്കോട് സ്വദേശിയെ പോലീസ് തിരയുന്നു

ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം

ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം

തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : K asaragod, Bekal, Accuse, Murder Case, Crimebranch, Custody, Hospital, Police, CPM, Investigation, News, Postmortem, Devaki murder; Accused changes his sim card.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia