ആമിനയ്ക്ക് വീടൊരുങ്ങുന്നത് ചര്‍ളടുക്കയില്‍; സ്ഥലത്തിന്റെ രേഖകള്‍ക്കുള്ള അപേക്ഷ കൈമാറി
Jul 26, 2014, 00:11 IST
കാസര്‍കോട്: (www.kasargodvartha.com 25.07.2014) വീട്ടിലെ മണ്ണെണ്ണ സ്റ്റൗ വിറ്റ് മക്കളുടെ ചികിത്സയ്‌ക്കെത്തിയ ചെര്‍ക്കള ബേര്‍ക്കയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായിരുന്ന ആമിനയ്ക്കും മൂന്ന് പിഞ്ചു കുട്ടികള്‍ക്കും വീട് വെച്ചുനല്‍കുന്നതിന്റെ നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ആമിനയുടെ പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള രേഖകള്‍ക്കായുള്ള അപേക്ഷ കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ വോള്‍ഗ അബ്ദുര്‍ റഹ്മാന്‍ ഹാജിക്ക് കൈമാറി.
കാസര്‍കോട് വാര്‍ത്തയിലും പിന്നീട് മറ്റു മാധ്യങ്ങളും ആമിനയുടെ ദുരിത കഥ പുറംലോകത്തെ അറിയിച്ചതോടെയാണ് അവര്‍ക്ക് സ്വന്തമായി വീട് നിര്‍മിക്കാന്‍ വിവിധ സംഘടനകളും വ്യക്തികളും രംഗത്തുവന്നത്. മുസ്ലിം ലീഗ് ചെങ്കള വാര്‍ഡ് കമ്മിറ്റി മുന്‍കൈയെടുത്താണ് ആമിനയ്ക്ക് വീട് നിര്‍മിക്കുന്നതിനുള്ള കമ്മിറ്റി ഉണ്ടാക്കിയത്.
ചര്‍ളടുക്കയിലാണ് ആമിനയ്ക്ക് വീടൊരുങ്ങുന്നത്. രേഖള്‍ക്കായുള്ള അപേക്ഷ കൈമാറുന്ന ചടങ്ങളില്‍ ഭവന നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ ഹാജി ചെങ്കള, കണ്‍വീനര്‍ അബ്ദുല്ല പാണലം, കെ.ടി. അബ്ദുല്ല ഫൈസി, അബ്ദുല്‍ സലാം ദാരിമി ആലംപാടി, മുനീര്‍ ഇര്‍ഫാനി, അബൂബക്കര്‍ മൗലവി എര്‍മാളം, ബദറുദ്ദീന്‍ ചെങ്കള തുടങ്ങിയവര്‍ സംബന്ധിച്ചു.
ചര്‍ളടുക്കയില്‍ രണ്ട് ഏക്കര്‍ സ്ഥലത്ത് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് ആമിനയ്ക്കും ഇവിടെ വീട് നിര്‍മിക്കുന്നതിനുള്ള സ്ഥലം വോള്‍ഗ അബ്ദുര്‍ റഹ്മാന്‍ ഹാജി നല്‍കുന്നത്. പാവപ്പെട്ടവര്‍ക്കുള്ള വീടുകള്‍ക്ക് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ രണ്ടേക്കര്‍ സ്ഥലത്ത് നിര്‍മിക്കാനുള്ള ആലോചനയിലാണ് ബന്ധപ്പെട്ടവര്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
മണ്ണെണ്ണ സ്റ്റൗ വിറ്റ് മക്കളുടെ ചികിത്സക്കെത്തിയ ആമിനയ്ക്ക് മുസ്ലിം ലീഗിന്റെ തണലില്‍

മകനെ യതീംഖാനയിലാക്കി മടങ്ങിയ ആമിനയെ വാടകയുടെ പേരില്‍ ഓട്ടോ ഡ്രൈവര്‍ പിടിച്ചുപറിച്ചു
Also Read:
7-ാമത്തെ ശസ്ത്രക്രിയ ഉടന്‍ വേണമെന്ന് ഹംസയോട് ഡോക്ടര്‍മാര്‍; അതിന് നിങ്ങളുടെ സഹായം വേണം

അരയ്ക്ക് താഴെ തളര്‍ന്ന കുഞ്ഞുഫാത്വിമയ്ക്ക് നടക്കാന്‍ മോഹം; ഉദാരമതികള്‍ കനിയണം
Keywords : Kasaragod, Cherkala, Muslim-league, Committee, House, K.Aalikutty-Musliyar, Aamina, Charladka.
Advertisement: