city-gold-ad-for-blogger

7-ാമത്തെ ശസ്ത്രക്രിയ ഉടന്‍ വേണമെന്ന് ഹംസയോട് ഡോക്ടര്‍മാര്‍; അതിന് നിങ്ങളുടെ സഹായം വേണം

കാസര്‍കോട്: (www.kasargodvartha.com 20.07.2014) ശരീരവും ജീവിതവും തളര്‍ത്തിയ മാരക രോഗത്തില്‍ നിന്ന് മുക്തി നേടാന്‍ ഏഴാമത്തെ ശസ്ത്രക്രിയ്ക്ക് വിധേയനാകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അതിനുള്ള വഴികാണാതെ ദുഃഖിക്കുകയാണ് ഹംസ. പരിശുദ്ധമായ റമദാന്‍ നാളില്‍ തന്നെ സഹായിക്കാന്‍ ആരെങ്കിലുമൊക്കെ എത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പുലര്‍ത്തുന്നു. അര്‍ബുദമെന്ന മാരക രോഗമാണ് ഹംസയെ വേട്ടയാടുന്നത്.

രണ്ട് ദിവസം മുമ്പ് ചില മനുഷ്യ സ്‌നേഹികളുടെ സഹായത്തോടെ മുംബൈയിലെ ഹിന്ദുജാ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ ഹംസയോട് എത്രയും വേഗം ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന് ഡോക്ടര്‍മാര്‍ പറയുകയായിരുന്നു. ഇതിനകം ആറ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഹംസ ഇനി ഒരു ശസ്ത്രക്രിയയ്ക്ക് കൂടി വിധേയനായാല്‍ മാത്രമേ ജീവിത്തതിലേക്ക് തിരിച്ചുവരൂ എന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. അതിനായി കുറഞ്ഞത് ഏഴ് ലക്ഷം രൂപയെങ്കിലും ചിലവ് വരുമെന്നും ആശുപത്രി അധികൃതര്‍ പറയുകയുണ്ടായി.

എന്നാല്‍ നിത്യവൃത്തിക്ക് തന്നെ കഷ്ടപ്പെടുന്ന കുടുംബം ഇത്രയും തുക എങ്ങിനെ സ്വരൂപിക്കുമെന്നറിയാതെ വിഷമിക്കുകയാണ്. മനുഷ്യ സ്‌നേഹികള്‍ വിചാരിച്ചാല്‍ തന്നെയും കുടുംബത്തെയും രോഗാവസ്ഥയില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു.

തന്റെ രോഗാവസ്ഥയെക്കാളും ഹംസയെ അലട്ടുന്നത് നാലു വയസുകാരനായ മകന്‍ മുഹമ്മദ് ഹൈറാഫിന്റെ അസുഖമാണ്. രക്താര്‍ബുദം ബാധിച്ച കുട്ടിയുടെ സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെങ്കിലും അസുഖം പൂര്‍ണമായും മാറിയിട്ടില്ല. കുട്ടിയെയും വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കേണ്ടതുണ്ട്.

നായന്മാര്‍മൂല പടിഞ്ഞാര്‍മൂലയിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് 38 കാരനായ ഹംസയും ഭാര്യയും പറക്കമുറ്റാത്ത മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. തല ചായ്ക്കാന്‍ സ്വന്തമായി ഒരു വീടില്ലാത്തതും രോഗാവസ്ഥയിലും ഹംസയെ വീണ്ടും തളര്‍ത്തുന്നു.

നേരത്തെ നല്ല അവസ്ഥയില്‍ ജീവിച്ച ഹംസയെ തന്റെ ദയനീയാവസ്ഥ മറികടക്കാന്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ സഹായം അഭ്യര്‍ത്ഥിക്കാന്‍ നിര്‍ബന്ധിപ്പിക്കുകയാണ്. ആരോഗ്യം വീണ്ടുകിട്ടിയാല്‍ എന്ത് ജോലിയെടുത്തും തനിക്ക് പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. നിത്യവൃത്തിക്ക് വക കാണാത്ത അവസ്ഥയില്‍ ഭാര്യയ്ക്ക് വീട്ടുജോലിക്കും പ്രസവ ശുശ്രൂഷയ്ക്കും പോകേണ്ടി വന്നു.

കുട്ടികളെ വളര്‍ത്താനും അവരുടെ വിദ്യാഭ്യാസ ചിലവുകള്‍ കണ്ടെത്താനും വഴിയില്ലാത്ത സ്ഥിതിയും ഹംസയെ വേട്ടയാടുന്നു. പ്രവാസി സുഹൃത്തുക്കളും നാട്ടിലെ ഉദാരമതികളും തന്റെ അവസ്ഥ കണ്ടറിഞ്ഞ് സഹായക്കുമെന്നാണ് ഹംസ പ്രതീക്ഷിക്കുന്നത്.

''റമദാനിലും പെരുന്നാളിനും സഹൃദയര്‍ ചിലവഴിക്കുന്ന തുകയുടെ ഒരു ഭാഗം ഹംസയ്ക്ക് നല്‍കിയാല്‍ മാരക രോഗം തളര്‍ത്തിയ ഈ ഒരു കുടുംബത്തെ കരകയറ്റാനാകും''

സഹായങ്ങള്‍: Kousar P. Hamza, A/c NO: 50213728254, Allahabad Bank (Kasaragod branch). IFSC code: ALLA0212380

9048154598 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ഹംസയ്ക്ക് സഹായങ്ങള്‍ എത്തിക്കാം.

7-ാമത്തെ ശസ്ത്രക്രിയ ഉടന്‍ വേണമെന്ന് ഹംസയോട് ഡോക്ടര്‍മാര്‍; അതിന് നിങ്ങളുടെ സഹായം വേണം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: 
രോഗം പിടിമുറുക്കിയ ഹംസയ്ക്കും മകനും വേണം, കനിവുള്ളവരുടെ കൈത്താങ്ങ്

Also Read: 
ഗൃഹനാഥന്‍ രോഗശയ്യയില്‍, വീടു പണി പൂര്‍ത്തിയാക്കാനാകാതെ കുടുംബം

ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ സ്വീകരിക്കണമെന്ന് അറബ് ലീഗ്

Keywords : Helping hands, Hospital, Kasaragod, Needs help, Hamza, Family, Financial Aid, Treatment. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia