city-gold-ad-for-blogger
Aster MIMS 10/10/2023

ആമിനയ്ക്ക് സഹായഹസ്തവുമായി നിരവധി പേരെത്തി

കാസര്‍കോട്: വീട്ടിലെ മണ്ണെണ്ണ സ്റ്റൗ വിറ്റ് മക്കളുടെ ചികിത്സയ്‌ക്കെത്തിയ ആമിനയ്ക്ക് സഹായ ഹസ്തവുമായി നിരവധി പേരെത്തി. 'കാസര്‍കോട് വാര്‍ത്ത'യില്‍ ആമിനയുടെ കദനകഥ അറിഞ്ഞ നാട്ടിലും ഗള്‍ഫിലുമുള്ള നിരവധി പേരാണ് സഹായവും വാഗ്ദാനവും നല്‍കിയിട്ടുള്ളത്.

ബുധനാഴ്ച മാത്രം 32,000 രൂപയുടെ സഹായം ആമിനയെ തേടിയെത്തിയിട്ടുണ്ട്. സ്വന്തമായി മൂന്ന് സെന്റ് സ്ഥലവും അതില്‍ ഒറ്റ മുറിയുള്ള വീട് മാത്രം കിട്ടിയാല്‍ തന്നെ താന്‍ സന്തോഷവതിയാകുമെന്നും ആമിന പറയുന്നു. കടുത്ത ദാരിദ്ര്യവും മക്കളുടെ അസുഖവും മൂലം ദുരിതമനുഭവിക്കുന്ന ആമിനയ്ക്ക് ഉദാരമതികളുടെ സ്‌നേഹ വായ്പും സഹായവും വലിയൊരു ആശ്വാസമാണ്.
ആമിനയ്ക്ക് സഹായഹസ്തവുമായി നിരവധി പേരെത്തി
ആശുപത്രിയില്‍ നിന്നും ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇപ്പോള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സിന്റെ മുഴുവന്‍ വാടകയും കൊടുക്കാമെന്ന് ഉദാരമതിയായ ഒരാള്‍ ആശുപത്രിയിലെത്തി ആമിനയെ അറിയിച്ചു. 5,000, 10,000, 1,000 എന്നിങ്ങനെ ചെറുതും വലുതുമായ സഹായമാണ് ആമിനയ്ക്ക് എത്തിയത്.

ബാങ്ക് അക്കൗണ്ട് തുടങ്ങി അത് കാസര്‍കോട് വാര്‍ത്തയിലൂടെ അറിയിക്കണമെന്നും ഫോണില്‍ പലരും ആമിനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ട് പണമെത്തിക്കാന്‍ കഴിയാത്ത ഗള്‍ഫിലുള്ള നിരവധി പേര്‍ ആമിനയെ വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആമിന കാസര്‍കോട് ഐ.ഡി.ബി.ഐ ബാങ്കില്‍ അക്കൗണ്ട് തുറന്നെങ്കിലും നമ്പര്‍ ലഭിക്കാന്‍ മൂന്ന് ദിവസം കഴിയുമെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

ചെര്‍ക്കള ബേര്‍ക്കയില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് 29കാരിയായ ആമിനയും മക്കളും താമസിക്കുന്നത്. തന്നെ ദാരിദ്ര്യ കയത്തിലാക്കിയാലും മക്കള്‍ക്ക് ഒരു അസുഖവും വരുത്തരുതേ എന്ന പ്രാര്‍ത്ഥനയിലാണ് ആമിന കഴിയുന്നത്. വീണ് പരിക്കേറ്റ ഒന്‍പതു മാസം പ്രായമുള്ള മുഹമ്മദ് ആബിദ്, പനി ബാധിച്ച നാലുവയസുകാരന്‍ മുഹമ്മദ് ഷാഹിദ് എന്നിവര്‍ക്കൊപ്പമാണ് ആമിന ജനറല്‍ ആശുപത്രിയില്‍ കഴിയുന്നത്. ഒന്‍പതുവയസുകാരനായ മൂത്ത മകനും മാതാവിനൊപ്പം ആശുപത്രിയില്‍ തന്നെ കഴിയുകയാണ്. കഴുത്തിനും കാല്‍ മുട്ടിനും വേദനയുള്ളത് കാരണം ആമിനയ്ക്ക് ഇപ്പോള്‍ കൂടുതല്‍ ജോലിയൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.

സുള്ള്യ സ്വദേശിനിയായ ആമിനയെ മൈസൂര്‍ സ്വദേശി സാദിഖ് 10 വര്‍ഷം മുമ്പാണ് വിവാഹം ചെയ്തത്. ഒരു വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചതോടെയാണ് ആമിനയ്ക്ക് ദുരിതവും ദാരിദ്ര്യവും തുടങ്ങിയത്. പറക്കമുറ്റാത്ത മൂന്ന് മക്കളെ നോക്കി ഭര്‍ത്താവ് ഉപേക്ഷിച്ച് പോയിട്ടും തളരാതെ ജീവിതത്തോട് പൊരുതുകയായിരുന്നു ഈ വീട്ടമ്മ.

അയല്‍വീടുകളില്‍ ജോലി ചെയ്തും ചൂലുണ്ടാക്കി വിറ്റുമാണ് ആമിന നിത്യവൃത്തിക്ക് വഴി കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്‌സിന് മൂന്നു മാസമായി വാടക നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ആമിനയുടെ ദയനീയ അവസ്ഥ കണ്ട ആശുപത്രി വാര്‍ഡിലെ മറ്റ് രോഗികള്‍ ഇവര്‍ക്ക് വേണ്ടുന്ന ഭക്ഷണവും മറ്റും നല്‍കിയിരുന്നു. ദാരിദ്ര്യം കാരണം ഒന്‍പത് വയസുകാരനായ മകനെ ഇതുവരെ സ്‌കൂളിലയക്കാനും ആമിനയ്ക്ക് കഴിഞ്ഞിട്ടില്ല. ആമിനയെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9567301578 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടാം. രണ്ട് ദിവസം കഴിഞ്ഞാല്‍ ഈ നമ്പറില്‍ വിളിച്ചാല്‍ ബാങ്ക് അക്കൗണ്ട് നമ്പറും, ഐ.എഫ്.എസ്.സി കോഡും അറിയാം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: 

മക്കളുടെ അസുഖവും ദാരിദ്ര്യവും: കനിവു കാത്ത് ആമിന
Keywords : Kasaragod, Helping hands, Treatment, Hospital, Kerala, Bank, Cherkala, Kasargodvartha, Amina, Dubai, Bank AC, Phone Number, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL