city-gold-ad-for-blogger

ദുബൈയില്‍ 4 ഫുട്‌ബോള്‍ മാമാങ്കം; നാട്ടില്‍നിന്നും പറന്നെത്തിയത് രണ്ട് ഡസനിലധികം താരങ്ങള്‍

അഷ്‌റഫ് സീനത്ത്

ദുബൈ: (www.kasargodvartha.com 08/03/2016) ദുബൈയില്‍ കാസര്‍കോട്ടെ വിവിധ സംഘടനകള്‍ നടത്തുന്ന നാല് ഫുട്‌ബോള്‍ മാമാങ്കത്തിന് അരങ്ങുണര്‍ന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍നിന്നും പറന്നെത്തിയത് 24 ഫുട്‌ബോള്‍ താരങ്ങള്‍. പ്രഥമ ടിഫ കപ്പ്, പുത്തൂര്‍ പ്രീമിയര്‍ ലീഗ്, ഒറവങ്കര മീറ്റ് ഫുട്‌ബോള്‍, മൊഗ്രാല്‍ ലീഗ് എന്നീ ഫുട്‌ബോള്‍ മാമാങ്കങ്ങള്‍ക്കാണ് ദുബൈ വേദിയാകുന്നത്.

ജില്ലയില്‍നിന്നുള്ള ഫുട്‌ബോള്‍ താരങ്ങള്‍ക്ക് തിളങ്ങാനുള്ള അസുലഭമായ അവസരമാണ് ഈ ഫുട്‌ബോള്‍ മാമാങ്കത്തിലൂടെ ലഭിക്കുന്നത്. അണ്ടര്‍ 19 ഇന്ത്യന്‍ ഫുട്‌ബോള്‍താരം ആഷിഖ് മലപ്പുറം, സന്തോഷ് ട്രോഫി താരം പ്രവീണ്‍ കുമാര്‍, സംസ്ഥാന താരം നൗഫല്‍ തൃക്കരിപ്പൂര്‍, കുട്ടന്‍, ജില്ലാതാരം എച്ച് എ ഖാലിദ്, പ്രതീഷ് ഡിങ്കന്‍, രിഫായി മൊഗ്രാല്‍, മൂസ മൊഗ്രാല്‍, നൗഫല്‍ മൊഗ്രാല്‍, തളങ്കര നാഷണല്‍ ക്ലബ്ബിന്റെ ഗോളി ഷറഫുദ്ദീന്‍, തളങ്കരയിലേയും സമീപ പ്രദേശങ്ങളില്‍നിന്നുമുള്ള മറ്റു ഏതാനും താരങ്ങളും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി എത്തിയിട്ടുണ്ട്.

വലിയ സ്വീകരണമാണ് ടൂര്‍ണമെന്റില്‍ മത്സരിക്കാനെത്തിയവര്‍ക്ക് ദുബൈയിലെ കാസര്‍കോട്ടുകാരും മറ്റു മലയാളികളും ഫുട്‌ബോള്‍ പ്രേമികളും നല്‍കിയത്. നേരത്തെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായും നിരവധി താരങ്ങള്‍ ദുബൈയില്‍ എത്തിയിരുന്നു. ദുബൈയിലെ മലയാളികള്‍ക്ക് നല്ലൊരു ഫുട്‌ബോള്‍ വിരുന്ന് ഇവര്‍ സമ്മാനിക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. ദുബൈയില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഇതാദ്യമായാണ് നാട്ടില്‍നിന്നും ഇത്രയും താരങ്ങള്‍ എത്തിച്ചേര്‍ന്നത്. വലിയ െ്രെപസ് മണിയാണ് വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുക. കൂടാതെ ട്രോഫികളും അവാര്‍ഡുകളും ലഭിക്കും. മികച്ചതാരങ്ങള്‍ക്ക് പ്രത്യേകം ക്യാഷ് അവാര്‍ഡുകളും സമ്മാനങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

ദുബൈയില്‍ 4 ഫുട്‌ബോള്‍ മാമാങ്കം; നാട്ടില്‍നിന്നും പറന്നെത്തിയത് രണ്ട് ഡസനിലധികം താരങ്ങള്‍

Related News: ടിഫ-2016: സ്വര്‍ണക്കപ്പ് ദുബൈയിലെത്തിച്ചു

മൊഗ്രാല്‍ സോക്കര്‍ ലീഗ് മാര്‍ച്ച് 18 ന്, കളിക്കാരുടെ ലേലം നവ്യാനുഭവമായി

ആവേശത്തിരി തെളിച്ച് അര്‍ബന്‍ പി പി എല്‍-5 ലേലം
Keywords:  Dubai, Football, Sports, Players, Kasaragod, Malayali, 4 Kasargodan football tournaments in Dubai. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia