city-gold-ad-for-blogger

മൊഗ്രാല്‍ സോക്കര്‍ ലീഗ് മാര്‍ച്ച് 18 ന്, കളിക്കാരുടെ ലേലം നവ്യാനുഭവമായി

ദുബൈ: (www.kasargodvartha.com 27/02/2016) മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് യു എ ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന റോക്കി സ്‌പോര്‍ട്സ് മൊഗ്രാല്‍ സോക്കര്‍ ലീഗ് സീസണ്‍ ഫോര്‍ മാര്‍ച്ച് 18 ന് ദുബൈ ജിജികോ മെട്രോ സ്‌റ്റേഷന് സമീപമുള്ള ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കും. ഇതിനു മുന്നോടിയായി എട്ട് ടീമുകള്‍ക്കുള്ള കളിക്കാരുടെ ലേലം വിളി നടന്നു.

ടീമുകളുടെ ഫ്രാഞ്ചൈസികള്‍ വന്‍ ആവേശത്തോടെയാണ് കളിക്കാരെ സ്വന്തമാക്കാന്‍ മത്സരിച്ചത്. ആയിരം ദിര്‍ഹം അടിസ്ഥാന തുകയില്‍ തുടങ്ങി അയ്യായിരം വരെ പരമാവധി തുകയ്ക്ക് കളിക്കാരെ ലേലത്തില്‍ പിടിക്കാന്‍ ടീമുകള്‍ പരസ്പരം മത്സരിച്ചപ്പോള്‍ ടീമുകള്‍ക്കും കാണികള്‍ക്കും ഒരു പോലെ ആകാംക്ഷ സൃഷ്ടിച്ചു. ടീമുകള്‍ക്ക് ചെലവക്കാനുള്ള പരമാവധി തുക 15,000 ദിര്‍ഹം ആയിരുന്നു. പരസ്യമായ ലേലത്തോടൊപ്പം ടെണ്ടര്‍ വ്യവസ്ഥയും ഏര്‍പ്പെടുത്തിയിരുന്നു.

തികച്ചും ഐ പി എല്‍ മാതൃകയില്‍ സ്‌ക്രീനിലൂടെ ഓരോ കളിക്കാരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു നടത്തിയ ലേലം വിളി പുതുമ നിറഞ്ഞ അനുഭവമായി. ലേലത്തില്‍ മുന്‍ക്കൂട്ടി രജിസ്റ്റര്‍ ചെയ്ത 66 കളിക്കാരാണ് ഉണ്ടായിരുന്നത്. ലേലം വിളിക്ക് സൈഫുദ്ദീന്‍ കെ.എം, മഹ് മൂദ്, സലീം എം എസ്, ഷംസുദ്ദീന്‍ എ.കെ, ഡോ. ഇസ്മാഈല്‍, റഫീഖ് എം.എം, ഹമീദ് സഫര്‍, ഹസീബ് എം, ഷാജഹാന്‍ എ.എം, മുബീന്‍ ലൂത, എം.എം അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി. മന്‍സൂര്‍ പെര്‍വാട് സ്വാഗതം പറഞ്ഞു. സെഡ് എ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു.

റോക്കി സ്‌പോര്‍ട്‌സ് എം.ഡി റഹീല്‍ റഷീദ്, കെ.എം അബ്ദുല്ല, ഹിദായത്തുല്ല സി, മന്‍സൂര്‍ കെ.എം എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. എം എസ് സി മൊഗ്രാല്‍ പ്രസിഡണ്ട് കെ.എം ഹമീദ് സപിക്, യു.എം മുജീബ് മൊഗ്രാല്‍, കെ.എം അബ്ദുല്‍ ഖാദര്‍, എം.പി ഹംസ, എം.എ അബ്ദുര്‍ റഹ് മാന്‍, എം.എ മൊയ്തീന്‍, എം.ജി അബ്ദുര്‍ റഹ് മാന്‍, ഷമീം ബേക്കല്‍, സുല്‍ഫി ശേണി, ഖാദര്‍ അരിയപ്പാടി, ലുക്ക്മാന്‍ അഹ് മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. ഇസ്മാഈല്‍ നന്ദി പറഞ്ഞു.

മൊഗ്രാല്‍ സോക്കര്‍ ലീഗ് മാര്‍ച്ച് 18 ന്, കളിക്കാരുടെ ലേലം നവ്യാനുഭവമായി

Keywords : Football Tournament, Sports, Gulf, Mogral, Inauguration, Mogral Sports Club, Mogral Soccer League on March 18th.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia