city-gold-ad-for-blogger

ആവേശത്തിരി തെളിച്ച് അര്‍ബന്‍ പി പി എല്‍-5 ലേലം

ദുബൈ: (www.kasargodvartha.com 05/03/2016) ആവേശത്തിരി തെളിച്ച് അര്‍ബന്‍ പുത്തൂര്‍ പ്രീമിയര്‍ ലീഗ് പ്ലയേര്‍സ് ലേലം. വെള്ളിയാഴ്ച്ച ദുബൈയില്‍ വെച്ചാണ് പി പി എല്‍ ലേലം നടന്നത്. ദുബൈ, ദേര, ബനിയാസ് സ്‌ക്ക്വര്‍ ലാന്‍ഡ് മാര്‍ക്ക് ഹോട്ടെലില്‍ രാത്രി ഏഴ് മണിക്ക് ആരംഭിച്ച ലേല പരിപാടി 11 മണി വരെ നീണ്ടു. എട്ട് ടീമുകള്‍ തങ്ങള്‍ക്ക് വേണ്ട കളിക്കാരെ സ്വന്തമാക്കാന്‍ വേണ്ടി ലേലം വിളിയില്‍ മാറ്റുരച്ചപ്പോള്‍ അര്‍ബന്‍ പി പി എല്‍-5ന്റെ തുടക്കം തന്നെ ആവേശേജ്ജ്വലമായി.

കളിക്കളത്തിലേതുപോലെതന്നെ വീറും വാശിയും ഒട്ടും ചോരാതെ തന്നെ ഓരോ ടീമുകളും ലേലത്തില്‍ മത്സരിച്ച് കളിക്കാരെ സ്വന്തമാക്കി. ഓരോ സീസണുകളും വിത്യസ്തവും ആവേശകരവുമാക്കുന്ന മൊവസ് ഓര്‍ഗനൈസിങ്ങ് കമ്മിറ്റിയുടെ ജൈത്രയാത്രയിലെ മറ്റൊരു നാഴികക്കല്ലായി വെള്ളിയാഴ്ച്ച നടന്ന ലേലം. പി പി എല്‍ സി ഇ ഒ അഷറഫ് മീത്തലയുടെ നേതൃത്ത്വത്തില്‍ ടെക്‌നിക്കല്‍ കമ്മിറ്റി അംഗങ്ങളായ റഹീം നെക്കര, സമീര്‍ അബ്ദുര്‍ റഹ്മാന്‍, സി എച്ച് സുബൈര്‍, സി എച്ച് റഫീഖ്, കമാല്‍ പടിഞ്ഞാര്‍, സഹീര്‍ അബ്ബാസ്, ആര്‍ ജെ ശാഫി തുടങ്ങിയവര്‍ ചേര്‍ന്ന് ലേലം നിയന്ത്രിച്ചു.

മൊവാസ് പ്രസിഡന്റ എ കെ കരീം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറീ റഫീഖ് കെ പി സ്വാഗതവും സാലിം ബള്ളൂര്‍ നന്ദിയും പറഞ്ഞു. മൊവാസ് ചെയര്‍മാന്‍ സക്കീര്‍ അഹമ്മദ്, ട്രഷറര്‍ പി ജി ഷംസുദ്ധീന്‍, ഭരവാഹികളായ അബ്ദുല്ല എഡംബളം, അബ്ദുല്ല മജല്‍, ഖിലാബ് സുബൈര്‍, സിദ്ധിഖ് മടത്തില്‍, മുസ്തഫ കോട്ടകുന്ന്, ഇല്ല്യാസ് മേനത്ത്, തുടങ്ങിയവര്‍ പങ്കെടുത്തു.

ആവേശത്തിരി തെളിച്ച് അര്‍ബന്‍ പി പി എല്‍-5 ലേലം

ആവേശത്തിരി തെളിച്ച് അര്‍ബന്‍ പി പി എല്‍-5 ലേലം

ആവേശത്തിരി തെളിച്ച് അര്‍ബന്‍ പി പി എല്‍-5 ലേലം

Keywords:  Urban PPL-5 Auction held, Dubai, Gulf, Sports

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia