city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സുബൈദ വധക്കേസിലെ മുഖ്യപ്രതി സുള്ള്യ അസീസ് പോലീസ് വലയില്‍

പെരിയ: (www.kasargodvartha.com 11.02.2018) ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ(60)യെ കൊലപ്പെടുത്തിയ ശേഷം അഞ്ചരപ്പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യപ്രതി പോലീസ് പിടിയിലായി. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന സുള്ള്യ അജ്ജാവര ഗുളുംബ ഹൗസിലെ അസീസി (30)നെയാണ് കാസര്‍കോട് സി.ഐ. സി.എ അബ്ദുര്‍ റഹീം വലയിലാക്കിയത്.

ശനിയാഴ്ച വൈകുന്നേരം സുള്ള്യയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ മടിക്കേരി റോഡിലെ അറന്തോട് കാട്ടില്‍ വെച്ചാണ് അസീസിനെ കസ്റ്റഡിയിലെടുത്തത്. സി.ഐ. പ്രതി അസീസ് കടന്നുപോകുന്ന മൊബൈല്‍ ടവറുകള്‍ പരിശോധിച്ചതോടെ അറന്തോടുള്ളതായി വ്യക്തമായി. ഇതോടെ ഉച്ചയോടെ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാട് വളയുകയും രക്ഷപ്പെടാന്‍ ശ്രമിച്ച അസീസിനെ മല്‍പിടുത്തത്തിലൂടെ കീഴ്‌പെടുത്തുകയുമായിരുന്നു.

ഇതിനിടെ അസീസിന്റെ അക്രമത്തില്‍ സിഐക്കും സി.ഡി. പാര്‍ട്ടിയിലെ നാരായണനും പരിക്കേറ്റു. ഇരുവരും ചികിത്സ തേടി. സുബൈദ വധക്കേസുമായി ബന്ധപ്പെട്ട് നേരത്തെ പട്ള കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദര്‍ (26), പട്ള കുതിരപ്പാടിയിലെ ബാവ അസീസ് (23)എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. കേസിലെ നാലാംപ്രതി മാന്യയിലെ അര്‍ഷാദി (30)നെയാണ് ഇനി പിടികിട്ടാനുള്ളത്. അര്‍ഷാദിനു വേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കി.

Related News:
സുബൈദ വധം: രണ്ട് പ്രതികളെ ജില്ലാ ജയിലില്‍ തിരിച്ചറിയല്‍പരേഡിന് വിധേയരാക്കി; കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയില്‍ പോലീസിന്റെ ഹരജി

സുബൈദ വധക്കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നു; പിന്നില്‍ അന്വേഷണസംഘത്തിലെ ഒരു പോലീസുദ്യോഗസ്ഥനാണെന്ന് ആരോപണം


സുബൈദ വധക്കേസ് പ്രതികള്‍ റിമാന്‍ഡില്‍; തിരിച്ചറിയല്‍ പരേഡിനും കസ്റ്റഡിയില്‍ കിട്ടാനും പോലീസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കും

സുബൈദ വധക്കേസില്‍ ഇനി അറസ്റ്റിലാകാനുള്ളത് രണ്ടംഗസംഘം; മൂന്നാം പ്രതിയായ സുള്ള്യ സ്വദേശി ബന്ധുവായ യുവതിയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസിലും പ്രതി

ജാനകി വധം പോലീസിന്റെ അഭിമാന പ്രശ്‌നം; കേസ് ക്രൈംബ്രാഞ്ചിന് കൈമാറില്ല, പ്രതികള്‍ ഉടന്‍ പിടിയിലാകും: എഡിജിപി രാജേഷ് ദിവാന്‍

15 ദിവസത്തിനുള്ളില്‍ സുബൈദ വധക്കേസ് തെളിയിച്ചു; ജില്ലാ പോലീസിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് എഡിജിപി

മോഷണ സംഘം എത്തിയത് പൊന്നും പണവും ആഗ്രഹിച്ച്, കിട്ടിയത് അഞ്ചരപ്പവന്‍; കൃത്യം നടന്ന ദിവസം തന്നെ സ്വര്‍ണം കാസര്‍കോട്ട് വില്‍പന നടത്തി പണം പങ്കിട്ടെടുത്തു

സുബൈദയെ കൊലപ്പെടുത്തിയത് ഖാദറും പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ചേര്‍ന്ന്, ക്ലോറോഫോം ഉപയോഗിച്ച തുണി 10 മിനുട്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നു; ആസൂത്രണം 24 മണിക്കൂറിനുള്ളില്‍

സുബൈദ വധം: രണ്ട് പ്രതികള്‍ അറസ്റ്റില്‍, സ്വര്‍ണവും പ്രതികളെത്തിയ രണ്ട് കാറുകളും കണ്ടെത്തി

സുബൈദ വധക്കേസില്‍ പ്രതികളുടെ അറസ്റ്റ് വെള്ളിയാഴ്ചയുണ്ടാകുമെന്ന് ജില്ലാ പോലീസ് ചീഫ്; പോലീസ് അന്വേഷിക്കുന്ന പ്രതിക്ക് ദേവകി വധക്കേസുമായും ബന്ധം?


സുബൈദ വധം; 5 പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്

സുബൈദ വധം; പോലീസ് അന്വേഷണം പുരുഷ അടിവസ്ത്രം കേന്ദ്രീകരിച്ച്

സുബൈദ വധക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചില്ല; മരണ കാരണം ശ്വാസംമുട്ടിയാണെന്ന് പോലീസ്, മൂന്നംഗ സംഘം കസ്റ്റഡിയില്‍

സുബൈദയെ കൊല പ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; തെളിവ് കിട്ടിയതായും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ഐജി മഹിപാല്‍ യാദവ് കാസര്‍കോട് വാര്‍ത്തയോട്; കൊലയ്ക്ക് പിന്നില്‍ സുബൈദയെ ശരിക്കും അറിയാവുന്ന ആള്‍, ഉദ്ദേശം കവര്‍ച്ചയല്ലെന്നും സൂചന

സുബൈദയുടെ മരണം നാടിനെ നടുക്കി; ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ ആശങ്കയില്‍; കാസര്‍കോട്ട് ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് സ്ത്രീകള്‍, ഒരു വീട്ടമ്മയെ കൊലപ്പെടുത്താനും ശ്രമം നടന്നു

കാസര്‍കോട് വീണ്ടും നടുങ്ങി; വീട്ടമ്മയെ കൊലപ്പെടുത്തി, സ്വര്‍ണവും പണവും നഷ്ട്ടപ്പെട്ടതായി സംശയം

ദേവകിയെ കൊലപ്പെടുത്തിയത് സുബൈദ വധക്കേസിലെ മൂന്നാംപ്രതി സുള്ള്യ അസീസാണെന്ന് സൂചന; ഈ കേസുകൂടി തെളിഞ്ഞാല്‍ അസീസ് നടത്തിയ കൊലകളുടെ എണ്ണം മൂന്ന്
സുബൈദ വധക്കേസിലെ മുഖ്യപ്രതി സുള്ള്യ അസീസ് പോലീസ് വലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Police, Accuse, Held, Murder-case, Murder, Crime, Zubaida murder case; Sullia Azeez in Police custody
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia