city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സുബൈദ വധം; അറസ്റ്റിലായ മുഖ്യപ്രതിയെയും കീഴടങ്ങിയ പ്രതിയെയും കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍ ഹരജി നല്‍കും

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.02.2018) പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ 60കാരി സുബൈദയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതിയെയും കോടതിയില്‍ കീഴടങ്ങിയ പ്രതിയെയും കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍ ഹരജി നല്‍കും. മുഖ്യപ്രതിയായ സുള്ള്യ അജ്ജാവര്‍ സ്വദേശി അബ്ദുല്‍ അസീസ് (30), കോടതിയില്‍ കീഴടങ്ങിയ പ്രതി ബദിയടുക്ക മാന്യയിലെ അര്‍ഷാദ് (30) എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടാനാണ് തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സി ഐ വി.കെ വിശ്വംഭരന്‍ ഹരജി നല്‍കുന്നത്.

അബ്ദുല്‍ അസീസിനും അര്‍ഷാദിനും പുറമെ ആദ്യം അറസ്റ്റിലായ കോട്ടക്കണ്ണിയിലെ കെ.എം അബ്ദുല്‍ ഖാദര്‍ (26), പട്‌ള കുതിരപ്പാടിയിലെ പി. അബ്ദുല്‍ അസീസ് (23) എന്നിവരും റിമാന്‍ഡിലാണ്. ഇവരെ നേരത്തെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൊലനടന്ന വീട്ടിലടക്കം തെളിവെടുപ്പ് നടത്തിയിരുന്നു. ഈ പ്രതികളെ ജില്ലാ ജയിലില്‍ തിരിച്ചറിയല്‍പരേഡിന് വിധേയരാക്കിയതോടെ എട്ടു സാക്ഷികളാണ് തിരിച്ചറിഞ്ഞത്. പിന്നീട് അര്‍ഷാദിനെയും അബ്ദുല്‍ അസീസിനെയും തിരിച്ചറിയല്‍പരേഡിന് വിധേയരാക്കുകയും സാക്ഷികള്‍ തിരിച്ചറിയുകയും ചെയ്തിരുന്നു.

ഇനി അബ്ദുല്‍ അസീസിനെയും അര്‍ഷാദിനെയും കൊല്ലപ്പെട്ട സുബൈദയുടെ ചെക്കിപ്പള്ളത്തെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ജനുവരി 19നാണ് സുബൈദയെ ചെക്കിപ്പള്ളത്തെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 17ന് ഉച്ചയ്ക്കാണ് കാറിലെത്തിയ നാലംഗ സംഘത്തിലെ അബ്ദുല്‍ അസീസും അബ്ദുല്‍ ഖാദറും ചേര്‍ന്ന് സുബൈദയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നത്.
സുബൈദ വധം; അറസ്റ്റിലായ മുഖ്യപ്രതിയെയും കീഴടങ്ങിയ പ്രതിയെയും കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍ ഹരജി നല്‍കും

Related News:
സുബൈദയെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ കവര്‍ന്ന സ്വര്‍ണം പോലീസ് കോടതിയില്‍ ഹാജരാക്കി

സുബൈദ വധം: രണ്ട് പ്രതികളെ ജില്ലാ ജയിലില്‍ തിരിച്ചറിയല്‍പരേഡിന് വിധേയരാക്കി; കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയില്‍ പോലീസിന്റെ ഹരജി

സുബൈദ വധക്കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നു; പിന്നില്‍ അന്വേഷണസംഘത്തിലെ ഒരു പോലീസുദ്യോഗസ്ഥനാണെന്ന് ആരോപണം


സുബൈദ വധക്കേസ് പ്രതികള്‍ റിമാന്‍ഡില്‍; തിരിച്ചറിയല്‍ പരേഡിനും കസ്റ്റഡിയില്‍ കിട്ടാനും പോലീസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കും

സുബൈദ വധക്കേസില്‍ ഇനി അറസ്റ്റിലാകാനുള്ളത് രണ്ടംഗസംഘം; മൂന്നാം പ്രതിയായ സുള്ള്യ സ്വദേശി ബന്ധുവായ യുവതിയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസിലും പ്രതി

ജാനകി വധം പോലീസിന്റെ അഭിമാന പ്രശ്‌നം; കേസ് ക്രൈംബ്രാഞ്ചിന് കൈമാറില്ല, പ്രതികള്‍ ഉടന്‍ പിടിയിലാകും: എഡിജിപി രാജേഷ് ദിവാന്‍

15 ദിവസത്തിനുള്ളില്‍ സുബൈദ വധക്കേസ് തെളിയിച്ചു; ജില്ലാ പോലീസിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് എഡിജിപി

മോഷണ സംഘം എത്തിയത് പൊന്നും പണവും ആഗ്രഹിച്ച്, കിട്ടിയത് അഞ്ചരപ്പവന്‍; കൃത്യം നടന്ന ദിവസം തന്നെ സ്വര്‍ണം കാസര്‍കോട്ട് വില്‍പന നടത്തി പണം പങ്കിട്ടെടുത്തു

സുബൈദയെ കൊലപ്പെടുത്തിയത് ഖാദറും പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ചേര്‍ന്ന്, ക്ലോറോഫോം ഉപയോഗിച്ച തുണി 10 മിനുട്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നു; ആസൂത്രണം 24 മണിക്കൂറിനുള്ളില്‍

സുബൈദ വധം: രണ്ട് പ്രതികള്‍ അറസ്റ്റില്‍, സ്വര്‍ണവും പ്രതികളെത്തിയ രണ്ട് കാറുകളും കണ്ടെത്തി

സുബൈദ വധക്കേസില്‍ പ്രതികളുടെ അറസ്റ്റ് വെള്ളിയാഴ്ചയുണ്ടാകുമെന്ന് ജില്ലാ പോലീസ് ചീഫ്; പോലീസ് അന്വേഷിക്കുന്ന പ്രതിക്ക് ദേവകി വധക്കേസുമായും ബന്ധം?


സുബൈദ വധം; 5 പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്

സുബൈദ വധം; പോലീസ് അന്വേഷണം പുരുഷ അടിവസ്ത്രം കേന്ദ്രീകരിച്ച്

സുബൈദ വധക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചില്ല; മരണ കാരണം ശ്വാസംമുട്ടിയാണെന്ന് പോലീസ്, മൂന്നംഗ സംഘം കസ്റ്റഡിയില്‍

സുബൈദയെ കൊല പ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; തെളിവ് കിട്ടിയതായും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ഐജി മഹിപാല്‍ യാദവ് കാസര്‍കോട് വാര്‍ത്തയോട്; കൊലയ്ക്ക് പിന്നില്‍ സുബൈദയെ ശരിക്കും അറിയാവുന്ന ആള്‍, ഉദ്ദേശം കവര്‍ച്ചയല്ലെന്നും സൂചന

സുബൈദയുടെ മരണം നാടിനെ നടുക്കി; ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ ആശങ്കയില്‍; കാസര്‍കോട്ട് ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് സ്ത്രീകള്‍, ഒരു വീട്ടമ്മയെ കൊലപ്പെടുത്താനും ശ്രമം നടന്നു

കാസര്‍കോട് വീണ്ടും നടുങ്ങി; വീട്ടമ്മയെ കൊലപ്പെടുത്തി, സ്വര്‍ണവും പണവും നഷ്ട്ടപ്പെട്ടതായി സംശയം

ദേവകിയെ കൊലപ്പെടുത്തിയത് സുബൈദ വധക്കേസിലെ മൂന്നാംപ്രതി സുള്ള്യ അസീസാണെന്ന് സൂചന; ഈ കേസുകൂടി തെളിഞ്ഞാല്‍ അസീസ് നടത്തിയ കൊലകളുടെ എണ്ണം മൂന്ന്

സുബൈദ വധക്കേസിലെ മുഖ്യപ്രതി സുള്ള്യ അസീസ് പോലീസ് വലയില്‍



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, custody, arrest, Police, Murder, Murder-case, Crime, Zubaida murder case; Police Report to court for taken to Custody
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia