city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസി കേസ്; അഷ്‌റഫ് നടത്തിയ പുതിയ വെളിപ്പെടുത്തല്‍ പച്ചക്കള്ളം? പിന്നില്‍ പണമുണ്ടാക്കാനുള്ള ശ്രമമെന്ന് സിബിഐ

കാസര്‍കോട്: (www.kasargodvartha.com 22.03.2018) ചെമ്പിരിക്ക- മംഗളൂരു ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച് ആദൂര്‍ പരപ്പ സ്വദേശി പി.എ അഷ്‌റഫ് നടത്തിയ പുതിയ വെളിപ്പെടുത്തല്‍ പച്ചക്കള്ളമാണെന്ന് തെളിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഡിവൈഎസ്പി കെ.ജെ ഡാര്‍വിന്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. ഏതാനും ചില കാര്യങ്ങള്‍കൂടി അന്വേഷിച്ചതിനു ശേഷം വിശദമായ റിപോര്‍ട്ട് കോടതിക്കു മുമ്പാകെ സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  www.kasargodvartha.com

പണമുണ്ടാക്കാനും തനിക്കെതിരെ പ്രവര്‍ത്തിച്ചവരോട് വൈരാഗ്യം തീര്‍ക്കാനുമാണ് ഇത്തരമൊരു കഥയുണ്ടാക്കിയതെന്ന് അഷ്‌റഫ് വെളിപ്പെടുത്തിയതായി സിബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. മുന്‍ ഭാര്യാപിതാവ് സുലൈമാന്‍ വൈദ്യരെയും അദ്ദേഹത്തിന്റെ ബന്ധുവായ നീലേശ്വരം പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഹനീഫിനെയും മറ്റുള്ളവരെയുമെല്ലാം ഇതിലേക്ക് വലിച്ചിഴച്ചു കൊണ്ടുവരികയായിരുന്നുവെന്നും അഷ്‌റഫ് സിബിഐയോട് സമ്മതിച്ചിട്ടുണ്ട്.    www.kasargodvartha.com

ഓട്ടോറിക്ഷ കത്തിച്ചുവെന്ന് പറയുന്ന സംഭവത്തിലും പൊരുത്തക്കേടുകളുണ്ട്. ഇതേ ഓട്ടോറിക്ഷ 2011 ജുലൈയില്‍ നീലേശ്വരം പോലീസ് നേരത്തെ പിടികൂടിയിരുന്നതായും അന്ന് ഓട്ടോറിക്ഷ ഒപ്പിട്ട് പുറത്തിറക്കിയതിന്റെ തെളിവുകളും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇതേ ഓട്ടോറിക്ഷ 2011 ഒക്ടോബറില്‍ നീലേശ്വരത്തെ ധനകാര്യസ്ഥാപനത്തില്‍ പണയപ്പെടുത്തി ലോണെടുത്തതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. പിഡിപി നേതാവായ ഫാറൂഖ് തങ്ങളും അഷ്‌റഫും തമ്മില്‍ പണമുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരമൊരു കഥ കെട്ടിച്ചമച്ചതെന്നും സിബിഐ പറയുന്നു.     www.kasargodvartha.com

2010 ഫെബ്രുവരി 15നാണ് ഖാസിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ ചെമ്പിരിക്ക കടുക്കക്കല്ലിന് സമീപം കടലില്‍ കണ്ടെത്തിയത്. പിന്നീട് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ഒടുവില്‍ സിബിഐ രണ്ടു തവണയും അന്വേഷണം നടത്തിയിട്ടും മരണത്തിലെ യഥാര്‍ത്ഥ കാരണം ഇന്നും കാണാമറയത്താണ്. സിബിഐ രണ്ടു തവണയും നല്‍കിയ ആത്മഹത്യയാണെന്ന റിപോര്‍ട്ട് കുടുംബാംഗങ്ങളും വിശ്വാസിസമൂഹവും അംഗീകരിച്ചിട്ടില്ല. അതേസമയം മരണവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം അഴിച്ചുവിട്ട് പണമുണ്ടാക്കാനും മറ്റും ശ്രമിച്ച ഫാറൂഖ് തങ്ങള്‍ക്കും അഷ്‌റഫിനുമെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും സിബിഐ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.    www.kasargodvartha.com


ഖാസി കേസ്; അഷ്‌റഫ് നടത്തിയ പുതിയ വെളിപ്പെടുത്തല്‍ പച്ചക്കള്ളം? പിന്നില്‍ പണമുണ്ടാക്കാനുള്ള ശ്രമമെന്ന് സിബിഐ

Related News:
സി ബി ഐയുടെ നിലപാട് നിര്‍ണായകം; ഖാസി കേസില്‍ പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് ഹൈക്കോടതി വിശദീകരണം തേടി

ഖാസി കേസ് പരിഗണിക്കുന്നത് ഡിസംബര്‍ 1 ലേക്ക് മാറ്റി

ഖാസി കേസ്; അഷ്‌റഫ് ഞങ്ങളുടെ കസ്റ്റഡിയിലില്ല, പുതിയവെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ആരും സി ബി ഐയെ സമീപിച്ചിട്ടുമില്ല: സിബിഐ ഡി വൈ എസ് പി കെ ജെ ഡാര്‍വിന്‍

ഖാസി കേസിലെ പുതിയ വെളിപ്പെടുത്തല്‍; തനിക്കെതിരെയുള്ള ആരോപണം വ്യക്തിവൈരാഗ്യം മൂലമെന്ന് പാരമ്പര്യ വൈദ്യന്റെ മൊഴി

ഖാസി കേസ്; പോലീസ് തേടുമ്പോഴും അഷ്‌റഫ് മൗലവി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതായി വിവരം, ലാസ്റ്റ് സീന്‍ ബുധനാഴ്ച പുലര്‍ച്ചെ


ഖാസിയുടെ മരണം; വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫിനെ പോലീസിനും കണ്ടെത്താന്‍ കഴിഞ്ഞില്ല, വൈദ്യനെ ചോദ്യം ചെയ്യും, അന്വേഷണം നടക്കുന്നത് യൂത്ത് ലീഗിന്റെ പരാതിയില്‍

ഖാസി കേസിലെ പുതിയ വെളിപ്പെടുത്തല്‍; രണ്ട് ഡി വൈ എസ് പിമാര്‍ക്ക് അന്വേഷണ ചുമതല നല്‍കിയതായി ജില്ലാ പോലീസ് ചീഫ്

ഖാസി കേസിനെ ബന്ധപ്പെടുത്തി ആദൂരിലെ അഷ്‌റഫ് വെളിപ്പെടുത്തല്‍ നടത്തിയത് ഒരുമാസം മുമ്പ്; ഇയാളെ ഇപ്പോള്‍ കാണാനില്ലെന്നും ഒരു സംഘടനയുടെ ആള്‍ക്കാരുടെ കയ്യിലാണെന്ന് സംശയിക്കുന്നതായും പി ഡി പി നേതാക്കള്‍




ഖാസിയുടെ മരണം; പോസ്‌റ്റോഫീസ് മാര്‍ച്ചിനിടെ നേരിയ സംഘര്‍ഷാവസ്ഥ, റോഡ് തടസപ്പെടുത്തുന്നത് പോലീസ് തടഞ്ഞു, സംഘാടകരും റോഡ് തടസപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു സംഘം യുവാക്കള്‍ അനുസരിച്ചില്ല, കസ്റ്റഡിയിലെടുത്ത യുവാവിനെ മോചിപ്പിച്ചു

ഖാസിയുടെ മരണം; പോസ്‌റ്റോഫീസ് മാര്‍ച്ചിനിടെ നേതൃത്വത്തിന്റെ നിര്‍ദേശം ലംഘിച്ച് റോഡ് ഉപരോധിച്ച 20 പേര്‍ക്കെതിരെ കേസ്, 3 പേര്‍ അറസ്റ്റില്‍

ഖാസിയുടെ മരണം; പിഡിപി പ്രാദേശിക നേതാവില്‍ നിന്നും സിബിഐ മൊഴിയെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, CBI, case, Investigation, Top-Headlines, Crime, Khazi case; New Disclosure in fake, CBI
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia