city-gold-ad-for-blogger

ദേവകി വധം; ഘാതകരെ കുടുക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചെന്നൈയില്‍

കാസര്‍കോട്: (www.kasargodvartha.com 05.11.2017) പനയാല്‍ കാട്ടിയടുക്കത്തെ ദേവകി (68)യെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തില്‍. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലെത്തി. ദേവകിയുടെ ഘാതകരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഇപ്പോള്‍ ചെന്നൈയിലുണ്ടെന്നാണ് വിവരം. ഇവരെ പിടികൂടാനായാല്‍ കേസ് വേഗത്തില്‍ തെളിയിക്കാനാകുമെന്ന് ക്രൈംബ്രാഞ്ച് കണക്കുകൂട്ടുന്നു.

ഇക്കഴിഞ്ഞ ജനുവരി 13 നാണ് അടച്ചുറപ്പില്ലാത്ത വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന ദേവകിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തു ഞെരിച്ചും തലയണ കൊണ്ട് ശ്വാസം മുട്ടിച്ചുമാണ് കൊല നടത്തിയതെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. ലോക്കല്‍ പോലീസ് മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് സി പി എം നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരം നടത്തിയതോടെയാണ് കേസ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയത്.

ഡിവൈ എസ് പി യു.വി പ്രേമന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രേമന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം  ദേവകിയുടെ വീടിന് സമീപത്തെ വീട്ടില്‍ ക്യാമ്പ് ഓഫീസ് തുറന്നാണ് അന്വേഷണം നടത്തിവരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. കൊലയ്ക്കു ശേഷം കാട്ടിയടുക്കത്ത് നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും കാണാതായവരെ കേന്ദ്രീകരിച്ചായിരുന്നു പ്രധാന അന്വേഷണം. ഇതിനിടയിലാണ് കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഇപ്പോള്‍ ചെന്നൈയിലുണ്ടെന്ന സൂചന ലഭിച്ചത്.

Related News:
ദേവകി വധം; പ്രതിയെ തിരിച്ചറിഞ്ഞു, ഇനി ലഭിക്കേണ്ടത് തെളിവുകള്‍ മാത്രം, ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക്

ദേവകി വധം; സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ ക്രൈംബ്രാഞ്ച് നിരീക്ഷണം ഉണ്ടായി?


ദേവകി വധം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു


ദേവകി വധം അന്വേഷണം വഴിതിരിവില്‍; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു, നാലുപേരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുന്നു

ഒരു നാടന്‍ കൊലപാതകം പോലീസിനെ വട്ടം കറക്കുന്നു; തെളിവുമില്ല, തെളിവ് നശിപ്പിക്കലുമില്ല

ദേവകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഇരട്ടിച്ചു; അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം

ദേവകിയെ കൊലപ്പെടുത്തിയത് വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കഴുത്തില്‍ മുറുക്കിയുമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; നാട്ടില്‍ നിന്നും മുങ്ങിയ കോഴിക്കോട് സ്വദേശിയെ പോലീസ് തിരയുന്നു

ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം

ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം

തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി

ദേവകി വധം; ഘാതകരെ കുടുക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചെന്നൈയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Murder-case, Crimebranch, Investigation, Crime, Devaki murder; crime branch officers in Chennai
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk SN
Web Desk SN

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia