Join Whatsapp Group. Join now!
Aster MIMS 10/10/2023

ഖാസിയുടെ ദുരൂഹമരണം: ഫോണ്‍ സംഭാഷണവും വെളിപ്പെടുത്തലും വ്യാജം; കൊലപാതകമാണെന്ന പ്രചരണം പിഡിപിയുടെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍; 100 പേജ് വരുന്ന അന്വേഷണ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു; തെറ്റിദ്ധരിപ്പിച്ച പിഡിപി നേതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും സിബിഐ നീക്കം

Court, Qazi Case, Kasaragod, Kerala, Death, C.M Abdulla Maulavi, CBI, Investigation
കാസര്‍കോട്: (www.kasargodvartha.com 28.09.2018) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ടുള്ള തുടരന്വേഷണത്തില്‍ മുന്‍ അന്വേഷണത്തില്‍ നിന്നും വ്യത്യസ്തമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സിബിഐ കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിബിഐയുടെ ഡിവൈഎസ്പി ഡാര്‍വിനാണ് വെള്ളിയാഴ്ച വൈകിട്ടോടെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയത്. മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നതായി പറയപ്പെടുന്ന ഫോണ്‍ സംഭാഷണവും വെളിപ്പെടുത്തലും വ്യാജമാണെന്നും ഖാസിയുടെ മരണം കൊലപാതകമാണെന്ന പ്രചരണം പിഡിപിയുടെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍ വേണ്ടിയാണെന്നും 100 പേജ് വരുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് സിബിഐ കേന്ദ്രങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് സൂചിപ്പിച്ചു.

കോടതിയെയും സിബിഐയെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചതിന് വ്യാജ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പിഡിപി നേതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും സിബിഐ ആലോചിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.


Court, Qazi Case, Kasaragod, Kerala, Death, C.M Abdulla Maulavi, CBI, Investigation, Khazi C.M Abdulla Moulavi's death: CBI investigation report submitted.

കേസ് കോടതി ഒക്ടോബര്‍ 11 ലേക്ക് മാറ്റി. ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് നടത്തിയ പുതിയ വെളിപ്പെടുത്തലുകളെല്ലാം തന്നെ സ്വാര്‍ത്ഥ ലാഭത്തിനും പിഡിപിയുടെ രാഷ്ട്രീയ നേട്ടത്തിനും വേണ്ടിയാണെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷം ആരംഭിച്ച സിബിഐക്ക് മുന്നില്‍ വെളിപ്പെടുത്തല്‍ നടത്തിയ വ്യക്തി തന്നെ എല്ലാം പിഡിപി നേതാക്കള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നാടകം കളിച്ചതെന്ന് കുറ്റസമ്മതം നടത്തി.

ഖാസിയുടെ മരണം സംബന്ധിച്ച് ആദൂര്‍ പരപ്പയിലെ പി എ അഷ്‌റഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതി സിബിഐയോട് ഇതേ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. സി ബി ഐ അഷ്‌റഫിന്റെ മൊഴിയെടുത്തിരുന്നു. പി ഡി പി നേതാവ് നിസാര്‍ മേത്തര്‍, ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള പ്രസിഡണ്ട് ഉമര്‍ ഫാറൂഖ് തങ്ങള്‍ തുടങ്ങിയവരുടെ മൊഴികളും സി ബി ഐ രേഖപ്പെടുത്തിയിരുന്നു.

ഫെബ്രുവരി ആറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതി സി ബി ഐയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച സി ബി ഐ നേരത്തെ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്നും തുടരന്വേഷണം ആരംഭിച്ചതായും കോടതിയെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അഡൂര്‍ പരപ്പയിലെ പി എ അഷറഫ് നീലേശ്വരത്തെ ഭാര്യാപിതാവായ വൈദ്യരെ കുടുക്കാന്‍ വേണ്ടിയാണ് പിഡിപി നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന് നാടകം കളിച്ചത്. പിഡിപി നേതാവ് സലീം മേത്തറും ഇതില്‍ പങ്കാളിയായിരുന്നു. ഇരിങ്ങാലക്കുടയിലെ പിഡിപി നേതാവായ കടലായി സലീം എന്നയാള്‍ കാസര്‍കോട്ടെ കോണ്‍ഗ്രസ് നേതാവായ സഫ് വാനെ ഫോണ്‍ ചെയ്തപ്പോള്‍ ഖാസി കേസിലെ പ്രതികള്‍ സഹായത്തിന് വന്നിട്ടുണ്ടെന്ന് കേട്ടതായി പ്രചരിപ്പിച്ചിരുന്നു. ഇതും സിബിഐ അന്വേഷണത്തില്‍ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി.

പിഡിപി നടത്തുന്ന ജാഥയ്ക്ക് സ്‌പോണ്‍സറെ കണ്ടെത്തി നല്‍കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സഫ് വാനെ പിഡിപി നേതാക്കള്‍ സമീപിച്ചിരുന്നതായും ഇത് ഏറ്റ സഫ് വാന്‍ പിന്നീട് പിന്തിരിഞ്ഞതോടെ സഫ് വാനെ ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്നുമാണ് പുറത്ത് വന്നിരിക്കുന്ന സൂചന.

2010 ഫെബ്രുവരി 15 നാണ് ചെമ്പിരിക്ക ഖാസിയെ കടപ്പുറത്ത് പാറക്കെട്ടിനടുത്തായി മരിച്ച നിലയില്‍ കണ്ടത്. രോഗാവസ്ഥയില്‍ പരസഹായമില്ലാതെ നടക്കാന്‍ കഴിയാതിരുന്ന എഴുപത്തേഴുകാരനായ ഖാസിയുടെ മരണത്തില്‍ നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു. കേസില്‍ രണ്ട് തവണ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണ് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മൂന്നാമതും സിബിഐ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

Related News:
ഖാസി സിഎം അബ്ദുല്ല മൗലവിയുടെ മരണം; തുടരന്വേഷണറിപോര്‍ട്ട് രണ്ടു മാസത്തിനകം സിബിഐ സമര്‍പ്പിക്കും, കേസ് മെയ് 25ന് പരിഗണിക്കും

സി ബി ഐയുടെ നിലപാട് നിര്‍ണായകം; ഖാസി കേസില്‍ പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് ഹൈക്കോടതി വിശദീകരണം തേടി

ഖാസി കേസ് പരിഗണിക്കുന്നത് ഡിസംബര്‍ 1 ലേക്ക് മാറ്റി

ഖാസി കേസ്; അഷ്‌റഫ് ഞങ്ങളുടെ കസ്റ്റഡിയിലില്ല, പുതിയവെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ആരും സി ബി ഐയെ സമീപിച്ചിട്ടുമില്ല: സിബിഐ ഡി വൈ എസ് പി കെ ജെ ഡാര്‍വിന്‍

ഖാസി കേസിലെ പുതിയ വെളിപ്പെടുത്തല്‍; തനിക്കെതിരെയുള്ള ആരോപണം വ്യക്തിവൈരാഗ്യം മൂലമെന്ന് പാരമ്പര്യ വൈദ്യന്റെ മൊഴി

ഖാസി കേസ്; പോലീസ് തേടുമ്പോഴും അഷ്‌റഫ് മൗലവി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതായി വിവരം, ലാസ്റ്റ് സീന്‍ ബുധനാഴ്ച പുലര്‍ച്ചെ


ഖാസിയുടെ മരണം; വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫിനെ പോലീസിനും കണ്ടെത്താന്‍ കഴിഞ്ഞില്ല, വൈദ്യനെ ചോദ്യം ചെയ്യും, അന്വേഷണം നടക്കുന്നത് യൂത്ത് ലീഗിന്റെ പരാതിയില്‍

ഖാസി കേസിലെ പുതിയ വെളിപ്പെടുത്തല്‍; രണ്ട് ഡി വൈ എസ് പിമാര്‍ക്ക് അന്വേഷണ ചുമതല നല്‍കിയതായി ജില്ലാ പോലീസ് ചീഫ്

ഖാസി കേസിനെ ബന്ധപ്പെടുത്തി ആദൂരിലെ അഷ്‌റഫ് വെളിപ്പെടുത്തല്‍ നടത്തിയത് ഒരുമാസം മുമ്പ്; ഇയാളെ ഇപ്പോള്‍ കാണാനില്ലെന്നും ഒരു സംഘടനയുടെ ആള്‍ക്കാരുടെ കയ്യിലാണെന്ന് സംശയിക്കുന്നതായും പി ഡി പി നേതാക്കള്‍
ഖാസിയുടെ മരണം; പോസ്‌റ്റോഫീസ് മാര്‍ച്ചിനിടെ നേരിയ സംഘര്‍ഷാവസ്ഥ, റോഡ് തടസപ്പെടുത്തുന്നത് പോലീസ് തടഞ്ഞു, സംഘാടകരും റോഡ് തടസപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു സംഘം യുവാക്കള്‍ അനുസരിച്ചില്ല, കസ്റ്റഡിയിലെടുത്ത യുവാവിനെ മോചിപ്പിച്ചു

ഖാസിയുടെ മരണം; പോസ്‌റ്റോഫീസ് മാര്‍ച്ചിനിടെ നേതൃത്വത്തിന്റെ നിര്‍ദേശം ലംഘിച്ച് റോഡ് ഉപരോധിച്ച 20 പേര്‍ക്കെതിരെ കേസ്, 3 പേര്‍ അറസ്റ്റില്‍

ഖാസിയുടെ മരണം; പിഡിപി പ്രാദേശിക നേതാവില്‍ നിന്നും സിബിഐ മൊഴിയെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Court, Qazi Case, Kasaragod, Kerala, Death, C.M Abdulla Maulavi, CBI, Investigation, Khazi C.M Abdulla Moulavi's death: CBI investigation report submitted. 
< !- START disable copy paste -->