Join Whatsapp Group. Join now!
Aster MIMS 10/10/2023

ഖാസിയുടെ മരണം; മൊഴി നേരിട്ട് രേഖപ്പെടുത്താമെന്ന് അറിയിച്ചിട്ടും വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫ് ഹാജരായില്ല: ജില്ലാ പോലീസ് ചീഫ്

ചെമ്പിരിക്ക- മംഗളൂരു ഖാസിയായിരുന്നു സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പുതിയ Kasaragod, Chembarika, Case, Police, SP, DYSP, Investigation, News, Special Branch, Khazi case; District police chief call Ashraf, But he did not come.
കാസര്‍കോട്: (www.kasargodvartha.com 13/11/2017) ചെമ്പിരിക്ക- മംഗളൂരു ഖാസിയായിരുന്നു സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍ നടത്തിയ അഡൂര്‍ പരപ്പയിലെ അഷ്‌റഫ് മൗലവിയുടെ മൊഴി നേരിട്ട് രേഖപ്പെടുത്താമെന്ന് അറിയിച്ചിട്ടും അയാള്‍ ഹാജരായില്ലെന്ന് ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണ്‍ പറഞ്ഞു. ജില്ലാ പോലീസ് ചീഫ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടെലിഫോണില്‍ എല്ലാ വിവരവും പറഞ്ഞയാള്‍ക്ക് മൊഴി നല്‍കുന്നതില്‍ എന്താണ് തടസമെന്ന് അദ്ദേഹം ചോദിച്ചു. നേരിട്ട് വരാന്‍ കഴിയില്ലെങ്കില്‍ അഷ്‌റഫ് ഉള്ള സ്ഥലം പറഞ്ഞാല്‍ അവിടെ ചെന്ന് മൊഴിയെടുക്കാമെന്നും സംരക്ഷണം നല്‍കാമെന്ന് അറിയിച്ചിരുന്നതായും എസ് പി പറഞ്ഞു. എന്നിട്ടും മൊഴി നല്‍കാന്‍ അഷ്‌റഫ് വന്നില്ല.

Kasaragod, Chembarika, Case, Police, SP, DYSP, Investigation, News, Special Branch, Khazi case; District police chief call Ashraf, But he did not come.

പുറത്തുവന്ന ടെലിഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ഡിവൈഎസ്പിയും കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും നടത്തുന്ന അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related News:

ഖാസി കേസ്; അഷ്‌റഫ് ഞങ്ങളുടെ കസ്റ്റഡിയിലില്ല, പുതിയവെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ആരും സി ബി ഐയെ സമീപിച്ചിട്ടുമില്ല: സിബിഐ ഡി വൈ എസ് പി കെ ജെ ഡാര്‍വിന്‍

ഖാസി കേസിലെ പുതിയ വെളിപ്പെടുത്തല്‍; തനിക്കെതിരെയുള്ള ആരോപണം വ്യക്തിവൈരാഗ്യം മൂലമെന്ന് പാരമ്പര്യ വൈദ്യന്റെ മൊഴി

ഖാസി കേസ്; പോലീസ് തേടുമ്പോഴും അഷ്‌റഫ് മൗലവി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതായി വിവരം, ലാസ്റ്റ് സീന്‍ ബുധനാഴ്ച പുലര്‍ച്ചെ
ഖാസിയുടെ മരണം; വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫിനെ പോലീസിനും കണ്ടെത്താന്‍ കഴിഞ്ഞില്ല, വൈദ്യനെ ചോദ്യം ചെയ്യും, അന്വേഷണം നടക്കുന്നത് യൂത്ത് ലീഗിന്റെ പരാതിയില്‍

ഖാസി കേസിലെ പുതിയ വെളിപ്പെടുത്തല്‍; രണ്ട് ഡി വൈ എസ് പിമാര്‍ക്ക് അന്വേഷണ ചുമതല നല്‍കിയതായി ജില്ലാ പോലീസ് ചീഫ്

ഖാസി കേസിനെ ബന്ധപ്പെടുത്തി ആദൂരിലെ അഷ്‌റഫ് വെളിപ്പെടുത്തല്‍ നടത്തിയത് ഒരുമാസം മുമ്പ്; ഇയാളെ ഇപ്പോള്‍ കാണാനില്ലെന്നും ഒരു സംഘടനയുടെ ആള്‍ക്കാരുടെ കയ്യിലാണെന്ന് സംശയിക്കുന്നതായും പി ഡി പി നേതാക്കള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Chembarika, Case, Police, SP, DYSP, Investigation, News, Special Branch, Khazi case; District police chief call Ashraf, But he did not come.