City Gold
news portal
» » » » » » » » » » » » » നീന്തല്‍ കുളത്തിലെ സ്വര്‍ണ മത്സ്യമായി കാസര്‍കോട്ടെ ലിയാന ഫാത്വിമ; മത്സരിച്ച എട്ട് ഇനങ്ങളിലും സ്വര്‍ണം, ഇതില്‍ ഏഴ് മീറ്റ് റെക്കോര്‍ഡും

തിരുവനന്തപുരം: (www.kasargodvartha.com 10/05/2017) നീന്തല്‍ കുളത്തില്‍ നിന്നും സ്വര്‍ണം വാരിയെടുത്ത് ലിയാന ഫാത്വിമ വീണ്ടും തിളങ്ങുന്നു. തിരുവനന്തപുരം പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ കുളത്തില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് കാസര്‍കോട് മേല്‍പറമ്പ് സ്വദേശിനിയായ ലിയാന ഫാത്വിമ സ്വര്‍ണ കൊയ്ത്ത് നടത്തിയത്. നേടിയ എട്ട് മെഡലില്‍ ഏഴിലും മീറ്റ് റെക്കോര്‍ഡുകള്‍ തകര്‍ത്തായിരുന്നു ലിയാനയുടെ കുതിപ്പ്.
50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ, 100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ, 200x4 മീറ്റര്‍ റിലേ, 200x4 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലേ എന്നിവയിലാണ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. ഇതോടൊപ്പം 100x4 മീറ്റര്‍ റിലേയിലും ഈ കൊച്ചുമിടുക്കി സ്വര്‍ണം കൊയ്തു.എറണാകുളം ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ലിയാന. ദുബൈയിലെയും കൊച്ചിയിലേയും പ്രമുഖ വ്യവസായ സംരംഭമായ ഇന്‍കാല്‍ വെഞ്ചേര്‍സിന്റെ ഡയറക്ടര്‍ മേല്‍പ്പറമ്പ് സ്വദേശി ഉമ്മര്‍ നിസാര്‍ - റാഹില ദമ്പതികളുടെ മകളാണ്. ചെറുപ്പം തൊട്ടുതന്നെ നീന്തല്‍ കുളത്തോടുള്ള താല്‍പര്യമാണ് ലിയാനയെ ഇപ്പോള്‍ അറിയപ്പെടുന്ന നീന്തല്‍ താരമായി വളര്‍ത്തിയത്. ഈ ചെറുപ്രായത്തില്‍ തന്നെ സീനിയര്‍ താരങ്ങളോട് പോലും മത്സരിച്ച് സ്വര്‍ണം കൈവരിച്ചിരുന്നു.

Summary: Aquatic championship: Liyana Fathima bags 8 gold medals


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News: 

സംസ്ഥാന അക്വാറ്റിക്ക്: കാസര്‍കോട് നേട്ടം കൊയ്തു

സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: മേല്‍പ്പറമ്പിലെ ലിയാനയ്ക്ക് 5 സ്വര്‍ണവും വെള്ളിയും

പൂനെയില്‍ നടക്കുന്ന ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയടക്കം കേരളത്തില്‍ നിന്നും 40 പേര്‍

സി ബി എസ് ഇ സൗത്ത് സോണ്‍ നീന്തലില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയ്ക്ക് ഇരട്ട സ്വര്‍ണം

സി ബി എസ് ഇ ദേശീയ നീന്തല്‍ മത്സരത്തില്‍ ലിയാനയ്ക്ക് ദേശീയ റെക്കാര്‍ഡോടെ ഇരട്ടസ്വര്‍ണം

ദേശീയ നീന്തല്‍ താരം ലിയാന ഫാത്വിമയ്ക്ക് കാസര്‍കോട് വാര്‍ത്തയുടെ അനുമോദനം

ദേശീയ നീന്തല്‍ താരം ലിയാന ഫാത്വിമയ്ക്ക് ജില്ലാ അക്വാറ്റിക്ക് അസോസിയേഷന്റെ ആദരം

ദേശീയ നീന്തല്‍ താരം ലിയാന നിസാറിന് ജന്മ നാടിന്റെ സ്വീകരണവും, അനുമോദന യോഗവും 26ന്

നീന്തല്‍കുളത്തില്‍ വീണ്ടും റെക്കോര്‍ഡ് തകര്‍ത്ത് കാസര്‍കോടിന് അഭിമാനമായി ലിയാന

ലിയാന നീന്തല്‍ കുളത്തില്‍ തകര്‍ത്തത് 19 വര്‍ഷത്തെ റെക്കോര്‍ഡ്

ദേശീയ ജൂനിയര്‍ നീന്തല്‍ മത്സരത്തില്‍ ലിയാനയ്ക്ക് സ്വര്‍ണം

ലിയാനക്ക് വീണ്ടും നേട്ടം; സി ബി എസ് ഇ നാഷണല്‍ മീറ്റില്‍ ഇരട്ട സ്വര്‍ണം

ലിയാന ഫാത്തിമയ്ക്ക് ദുബൈ നാഷണല്‍ ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍

Keywords: Kasaragod, Sports, Winner, Swimming, Kerala, Featured, Gold, Melparamba, Liyana Fathima, Aquatic, Meet Record, Aquatic championship: Liyana Fathima bags 8 gold medal. 

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date