city-gold-ad-for-blogger
Aster MIMS 10/10/2023

ലിയാന നീന്തല്‍ കുളത്തില്‍ തകര്‍ത്തത് 19 വര്‍ഷത്തെ റെക്കോര്‍ഡ്

കാസര്‍കോട്: (www.kasargodvartha.com 06/06/2016) കേരള അക്വാട്ടിക് അസോസിയേഷന്‍ 33-ാമത് സബ്ജൂനിയര്‍ നീന്തല്‍ മത്സരത്തില്‍ ലിയാന തകര്‍ത്തത് 19 വര്‍ഷത്തെ നീന്തല്‍ റെക്കോര്‍ഡ്. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ മത്സരത്തിലാണ് തിരുവനന്തപുരത്തെ പ്രവീണ 19 വര്‍ഷം മുമ്പ് സ്ഥാപിച്ച റെക്കോര്‍ഡ് ലിയാന തകര്‍ത്തത്. തിരുവനന്തപുരം പരപ്പനങ്കോട് നടന്ന സംസ്ഥാന നീന്തല്‍ മത്സരത്തിലാണ് ലിയാന പുതിയ വേഗം താണ്ടിയത്.

100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ 1.14.29 സമയത്തിലാണ് ലിയാന പൂര്‍ത്തീകരിച്ച് റെക്കോര്‍ഡിട്ടത്. മത്സരിച്ച 50 ബട്ടര്‍ഫ്‌ളൈ, 50 ഫ്രീസ്റ്റൈല്‍, 100 ബട്ടര്‍ഫ്‌ളൈ, 100 ഫ്രീസ്റ്റൈല്‍ ഇനങ്ങളിലും റെക്കോര്‍ഡോടെ ലിയാന സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. ജൂണ്‍ 29, 30-ജുലൈ ഒന്ന്, രണ്ട് തീയ്യതികളിലായി ബംഗളൂരു ബസവന്‍ഗുഡിയില്‍ നടക്കുന്ന ദേശീയ നീന്തല്‍ മത്സരത്തില്‍ ലിയാന അത്ഭുതം സൃഷ്ടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഇതിനു മുമ്പും ലിയാന ദേശീയ-സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചിട്ടുണ്ട്. മേല്‍പറമ്പ് സ്വദേശിയും ബിസിനസുകാരനുമായ ഉമര്‍ നിസാറിന്റെയും റാഹിലയുടെയും മകളാണ് ലിയാന.
ലിയാന നീന്തല്‍ കുളത്തില്‍ തകര്‍ത്തത് 19 വര്‍ഷത്തെ റെക്കോര്‍ഡ്

Related News:
നീന്തല്‍കുളത്തില്‍ വീണ്ടും റെക്കോര്‍ഡ് തകര്‍ത്ത് കാസര്‍കോടിന് അഭിമാനമായി ലിയാന

സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: മേല്‍പ്പറമ്പിലെ ലിയാനയ്ക്ക് 5 സ്വര്‍ണവും വെള്ളിയും

പൂനെയില്‍ നടക്കുന്ന ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയടക്കം കേരളത്തില്‍ നിന്നും 40 പേര്‍

സംസ്ഥാന നീന്തല്‍ മത്സരത്തില്‍ കാസര്‍കോട് സ്വദേശിനി ലിയാനക്ക് വ്യക്തിഗത ചാമ്പ്യന്‍ പട്ടം

സി ബി എസ് ഇ സൗത്ത് സോണ്‍ നീന്തലില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയ്ക്ക് ഇരട്ട സ്വര്‍ണം

ദേശീയ നീന്തല്‍ താരം ലിയാന ഫാത്വിമയ്ക്ക് കാസര്‍കോട് വാര്‍ത്തയുടെ അനുമോദനം

ദേശീയ നീന്തല്‍ താരം ലിയാന ഫാത്വിമയ്ക്ക് ജില്ലാ അക്വാറ്റിക്ക് അസോസിയേഷന്റെ ആദരം


Keywords: Kasaragod, Kerala, Melparamba, Swimming, Thiruvananthapuram, State, 100 mr Butterfly, Gold Medal, Liyana Fathima, 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL