city-gold-ad-for-blogger
Aster MIMS 10/10/2023

പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അരുംകൊല: 11 പേര്‍ അറസ്റ്റില്‍

മംഗളൂരു: (www.kasargodvartha.com 30.04.2017) കരോപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീലിന്റെ (33) കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു മാണിയിലെ രാജേഷ് നായ്ക്, നരസിംഹ ഷെട്ടി, ബേലന്തൂരിലെ പ്രജ് വാള്‍, സവനൂരിലെ പുഷ്പരാജ്, സച്ചിന്‍, പുനീത്, കന്യാനയിലെ റോഷന്‍, വചന്‍, സതീഷ് റൈ, വീരകമ്പയിലെ കേശവ, കൃഷ്ണപുരയിലെ പ്രശാന്ത് എന്നിവരെയാണ് വിട്ട്‌ള പോലീസ് അറസ്റ്റ് ചെയ്തത്.

എസ് പി ഓഫീസില്‍ ഐ ജി പി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അറസ്റ്റ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. പ്രതികളില്‍ നിന്നും 11 ബൈക്കുകളും, രണ്ട് വടിവാളും ഒരു ഓമ്‌നി വാനും പോലീസ് കണ്ടെടുത്തു. പിടിയിലായ രാജേഷ് നായ്കും, നരസിംഹ ഷെട്ടിയുമാണ് കൊലപാതകത്തിന്റെ സൂത്രധാരന്‍മാരെന്ന് പോലീസ് പറഞ്ഞു. നരസിഹ ഷെട്ടി രണ്ട് കേസുകളില്‍ പ്രതിയാണ്. ഗുണ്ടാ സംഘത്തില്‍ പെട്ട രാജേഷ് നായ്ക്കിനും, സതീഷ് റൈക്കുമെതിരെ വിട്ട്‌ള പോലീസ് സ്‌റ്റേഷനില്‍ നാല് കേസുകള്‍ വീതം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജലീലിനോടുള്ള മുന്‍ വൈരാഗ്യമാണ് പ്രതികളെ കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. 2016 ഡിസംബറില്‍ രാജേഷ് നായ്കിനെയും, സുഹൃത്തുക്കളെയും കരോപാടിയില്‍ വെച്ച് ഒരു സംഘം ആക്രമിച്ചിരുന്നു. അന്ന് അക്രമി സംഘത്തെ ജലീല്‍ പിന്തുണച്ചതായാണ് കൊലയാളി സംഘത്തിന്റെ സംശയം. ഇതോടെയാണ് ജലീലിനെ വകവരുത്താന്‍ പ്രതികള്‍ തീരുമാനിച്ചത്. മറ്റു ചില സംഭവങ്ങളില്‍ ജലീല്‍ സ്വീകരിച്ച നിലപാടുകളും പ്രതികളില്‍ പക ഉണ്ടാക്കി. അധോലോക സംഘാംഗം വിക്കി ഷെട്ടിയാണ് കൊലയ്ക്ക് വേണ്ടിയുള്ള സഹായങ്ങള്‍ നല്‍കിയത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 20നാണ് ബൈക്കിലെത്തിയ മുഖംമൂടി സംഘം പഞ്ചായത്ത് ഓഫീസിനകത്ത് കയറി ജലീലിനെ വെട്ടിക്കൊന്നത്. രാവിലെ 11.30 മണിയോടെയായിരുന്നു സംഭവം. കേരള കർണാടക അതിർത്തി പ്രദേശമായ കരോപ്പാടിയിലെ കോൺഗ്രസ് നേതാവായിരുന്നു കൊല്ലപ്പെട്ട അബ്ദുൽ ജലീൽ.

Updated

Summary: Jaleel Karopadi murder - 11 including Vicky Shetty aides arrested


പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അരുംകൊല: 11 പേര്‍ അറസ്റ്റില്‍


Related News: 

കര്‍ണാടക - കേരള അതിര്‍ത്തിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ ബൈക്കിലെത്തിയ സംഘം പഞ്ചായത്ത് ഓഫീസിനകത്ത് വെട്ടിക്കൊന്നു

പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ സഞ്ചരിച്ച ബൈക്കുകളും ആയുധങ്ങളും പോലീസ് കസ്റ്റഡിയില്‍


പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ കൊലപാതകം; മഞ്ചേശ്വരത്ത് പോലീസ് ജാഗ്രത

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Mangalore, Murder, Panchayath, Accuse, Arrest, Police, Crime, Investigation, Kasaragod, Top-Headlines, News, Jaleel Karopadi murder - 11 including Vicky Shetty aides arrested.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL