city-gold-ad-for-blogger
Aster MIMS 10/10/2023

പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ സഞ്ചരിച്ച ബൈക്കുകളും ആയുധങ്ങളും പോലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: (www.kasargodvartha.com 24.04.2017) കേരള - കര്‍ണാടക അതിര്‍ത്തിയില്‍ മഞ്ചേശ്വരം ബായാറിനടുത്ത് കറുവപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീലിനെ പഞ്ചായത്ത് ഓഫീസില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ സഞ്ചരിച്ചതായി സംശയിക്കുന്ന ബൈക്കുകളും ആയുധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. ബായാര്‍ മീത്തനടുക്ക റോഡില്‍ മുഗുളി ചള്ളങ്കരയില്‍ തിങ്കളാഴ്ച രാവിലെയാണ് നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ സഞ്ചരിച്ച ബൈക്കുകളും ആയുധങ്ങളും പോലീസ് കസ്റ്റഡിയില്‍


സമീപത്തുതന്നെ കൊടുവാളുകളും വസ്ത്രങ്ങളും കാണപ്പെട്ടു. വിവരമറിഞ്ഞ് വിട്ടല്‍ പോലീസ് സ്ഥലത്തെത്തി ബൈക്കുകളും ആയുധങ്ങളും വസ്ത്രങ്ങളും കസ്റ്റഡിയിലെടുത്തു. വാഹനങ്ങള്‍ ഇടതടവില്ലാതെ കടന്നുപോകുന്ന സ്ഥലമാണിത്. ബൈക്കുകളും ആയുധങ്ങളും മറ്റെവിടെ നിന്നെങ്കിലും കൊണ്ടുവന്ന് ചള്ളങ്കരയില്‍ ഉപേക്ഷിച്ചതാണെന്നാണ് സംശയിക്കുന്നത്.

കൊലക്കുശേഷം പ്രതികള്‍ ബായാര്‍ ഭാഗത്തേക്ക് രക്ഷപ്പെട്ടതാകാമെന്നുള്ള സംശയത്തില്‍ വിട്ടല്‍ പോലീസ് ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയിരുന്നു. മംഗളൂരുവിലും കാസര്‍കോട്ടും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘമാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ കൊലപ്പെടുത്തിയത്. പോലീസ് കസ്റ്റഡിയിലെടുത്ത കൊടുവാളുകള്‍ കൊല നടത്താനുപയോഗിച്ചതാണെന്ന് സംശയിക്കുന്നു.

Related News:  കര്‍ണാടക - കേരള അതിര്‍ത്തിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ ബൈക്കിലെത്തിയ സംഘം പഞ്ചായത്ത് ഓഫീസിനകത്ത് വെട്ടിക്കൊന്നു

പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ കൊലപാതകം; മഞ്ചേശ്വരത്ത് പോലീസ് ജാഗ്രത

പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ ഘാതകരെ പിടികൂടാന്‍ പോലീസ് അന്വേഷണം മംഗളൂരുവിലും കാസര്‍കോട്ടും

Keywords:  Kerala, news, Murder, case, Police, custody, Bayar, Uppala, Manjeshwaram, Karnataka, Mangalore, Investigation, Accuse, Murder case: Bikes and weapons in police custody, Panchayath President, Abdul Jaleel, Karuvappdy

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL