Join Whatsapp Group. Join now!
Aster MIMS 10/10/2023

പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ കൊലപാതകം; മഞ്ചേശ്വരത്ത് പോലീസ് ജാഗ്രത

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ Kasaragod, Manjeshwaram, Murder, Police, CI, Panchayath vice president.
മഞ്ചേശ്വരം: (www.kasargodvartha.com 20.04.2017) കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ ക്രൂരമായി വെട്ടിക്കൊന്ന സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് അതിര്‍ത്തിയില്‍ ജാഗ്രത പാലിക്കുന്നു. പ്രതികള്‍ മഞ്ചേശ്വരം ബായാര്‍ ഭാഗത്തേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന കര്‍ണാടക പോലീസിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് ബായാറിലും അതിര്‍ത്തി പ്രദേശത്തും പോലീസ് ജാഗ്രത പാലിക്കുന്നത്.

കുമ്പള സിഐ മഞ്ചേശ്വരം എസ് ഐ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ബായാറില്‍ നിന്നും നാല് കിലോ മീറ്റര്‍ അകലെയാണ് കൊലപാതകം നടന്ന കറുവപ്പാടി പഞ്ചായത്ത് ഓഫീസ്. മലയാളിയാണ് കൊല്ലപ്പെട്ട അബ്ദുല്‍ ജലീല്‍.

Kasaragod, Manjeshwaram, Murder, Police, CI, Panchayath vice president,  Panchayath vice president's murder; High security in  Manjeshwaram.


കോണ്‍ഗ്രസ് നേതാവായ അബ്ദുല്‍ ജലീല്‍ നേരത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. ഇത്തവണ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

Keywords:
കര്‍ണാടക - കേരള അതിര്‍ത്തിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ ബൈക്കിലെത്തിയ സംഘം പഞ്ചായത്ത് ഓഫീസിനകത്ത് വെട്ടിക്കൊന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Manjeshwaram, Murder, Police, CI, Panchayath vice president,  Panchayath vice president's murder; High security in  Manjeshwaram.