city-gold-ad-for-blogger

പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ ഘാതകരെ പിടികൂടാന്‍ പോലീസ് അന്വേഷണം മംഗളൂരുവിലും കാസര്‍കോട്ടും

കാസര്‍കോട്: (www.kasargodvartha.com 21/04/2017) മഞ്ചേശ്വരം ബായാറിനടുത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ പഞ്ചായത്ത് ഓഫീസിനകത്ത് കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം മംഗളൂരുവിലേക്കും കാസര്‍കോട്ടേക്കും വ്യാപിപ്പിച്ചു.

ബായാറിനടുത്തെ കറുവപ്പാടി ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ കറുവപ്പാടി(33)യെ കൊലപ്പെടുത്തിയ സംഘത്തെ കണ്ടെത്താന്‍ വിട്ട് ള പോലീസ് പഴുതടച്ചുള്ള അന്വേഷണമാണ് നടത്തുന്നത്. ഘാതക സംഘത്തെക്കുറിച്ച് പോലീസിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

വ്യക്തിവിരോധമാണ് കൊലപാതക കാരണമെന്നും രാഷ്ട്രീയമോ സാമുദായികമോ ആയ വൈരാഗ്യമല്ല കൊലപാതകത്തിനിടവരുത്തിയതെന്നും പോലീസ് പറഞ്ഞു. ജലീലുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ ഘാതകരെ പിടികൂടാന്‍ പോലീസ് അന്വേഷണം മംഗളൂരുവിലും കാസര്‍കോട്ടും

വ്യാഴാഴ്ച രാവിലെ 11.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രണ്ട് ബൈക്കുകളിലായെത്തിയ മുഖം മൂടി ധരിച്ച നാലംഗ സംഘം പഞ്ചായത്ത് ഓഫീസിലേക്ക് ഇരച്ചു കയറി ജലീലിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. വെട്ടേറ്റ് ഓഫീസ് മുറിക്കുള്ളില്‍ വീണ ജലീലിനെ അക്രമികള്‍ രക്ഷപ്പെട്ട ശേഷം പഞ്ചായത്ത് ഓഫീസിലുണ്ടായവര്‍ ദേര്‍ലക്കട്ട ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തെ തുടര്‍ന്ന് പലതരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നതിനാല്‍ മഞ്ചേശ്വരം പോലീസ് അതിര്‍ത്തിയില്‍ ജാഗ്രത പാലിച്ചുവരുന്നുണ്ട്. പ്രതികള്‍ മഞ്ചേശ്വരം ബായാര്‍ ഭാഗത്തേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന കര്‍ണാടക പോലീസിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് ബായാറിലും അതിര്‍ത്തി പ്രദേശത്തും പോലീസ് ജാഗ്രത പാലിക്കുന്നത്.

Keywords:

കര്‍ണാടക - കേരള അതിര്‍ത്തിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ ബൈക്കിലെത്തിയ സംഘം പഞ്ചായത്ത് ഓഫീസിനകത്ത് വെട്ടിക്കൊന്നു

പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ കൊലപാതകം; മഞ്ചേശ്വരത്ത് പോലീസ് ജാഗ്രത

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Police, Investigation, Murder Case, Hospital, Panchayath vice president, Mangaluru, Alert, Panchayath vice president murder case; Police investigation to Kasaragod and Mangaluru.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia