city-gold-ad-for-blogger

ഇവിടെ അബോര്‍ഷന്‍ നടത്തികൊടുക്കപ്പെടും...

ആതുരാലയ മുറ്റത്തെ കണ്ണീര്‍ ചിത്രങ്ങള്‍  ഭാഗം ഏഴ്

കാസര്‍കോട്: (www.kasargodvartha.com 14.12.2014) നിയമം മൂലം അബോര്‍ഷന്‍ നിരോധിച്ചിട്ടുണ്ടെങ്കിലും തുടിക്കുന്ന ജീവനുമേല്‍ കത്രിക വെക്കാന്‍ മടിക്കാത്ത പെണ്‍ഡോക്ടര്‍മാരുണ്ട് നമ്മുടെ നഗരത്തിലെന്നറിഞ്ഞപ്പോള്‍ ആദ്യം വിശ്വാസം വന്നില്ല. പിന്നീട് കാര്യം തിരക്കി ആശുപത്രിയിലെത്തിയപ്പോഴാണ് ഞട്ടിക്കുന്ന വിവരം ലഭിച്ചത്.
22 ഉം 20 വയസുള്ള യുവാവും യുവതിയും ഗൈനക്കോളജിസ്റ്റിനെ കണ്ട് വിവരം ധരിപ്പിച്ചു. യുവതിയുടെ വയറ്റില്‍ വളരുന്ന ജീവനെ ഇല്ലാതാക്കണം. ഡോക്ടര്‍ അബോര്‍ഷന് നടത്തുന്നതിന്റെ 'റിസ്‌കിനെ' കുറിച്ച് ഇവരെ ധരിപ്പിച്ചു. അബോര്‍ഷന്‍ നടത്തുന്ന ഡോക്ടറിനുണ്ടാവുന്ന റിസ്‌കിനെ കുറിച്ചാണ് പറഞ്ഞത്. യുവതിയുടെ കാര്യമോ തുടിക്കുന്ന ജീവനെ കുറിച്ചോ പറഞ്ഞില്ല.

ഉള്ളില്‍ വളരുന്ന കുഞ്ഞിനെ എങ്ങിനെയായാലും ഒന്ന് കൊന്ന് തരണമെന്നേ ഇവര്‍ക്ക് ഡോക്ടറോട് പറയാനുണ്ടായിരുന്നുള്ളൂ. അങ്ങനെ കൊലനടത്തുന്നതിനുള്ള തീയ്യതി കുറിച്ചു. അതിന് യുവതിയെ തയ്യാറാക്കുന്നതിനായുള്ള ടാബ്ലറ്റ്‌സുകള്‍ നല്‍കി. രണ്ട് ദിവസം കഴിഞ്ഞ് ഇവര്‍ ഡോക്ടറെ കാണാന്‍ വീണ്ടുമെത്തി. അപ്പോഴാണ് യുവതിയും യുവാവും മാത്രം പോരെന്നും പ്രായമുള്ള വല്ല സ്ത്രീകളും കൂട്ടിന്ന് വേണമെന്നും ഡോക്ടര്‍ പറഞ്ഞത്.

ഇത് നമ്മുടെ വ്യവസ്ഥയിലില്ലെന്ന് പറഞ്ഞു നോക്കിയെങ്കിലും ഡോക്ടര്‍ സമ്മതിച്ചില്ല. ഒടുവില്‍ പ്രായമുള്ള ഒരു സ്ത്രീയെത്തി. വന്ന സ്ത്രീ പെണ്‍കുട്ടിയുടെ ആരെന്ന് ഡോക്ടര്‍ അന്വേഷിച്ചില്ല. യുവാവിനെ മാറ്റി നിര്‍ത്തി പിന്നെ കാര്യങ്ങളൊക്കെ ഈ സ്ത്രീയുടെ നേതൃത്വത്തില്‍ നടന്നു. പെണ്‍കുട്ടി ഒരു ദിവസം ആശുപത്രിയില്‍ കിടന്നു. പിറ്റേനാള്‍ യുവാവിനൊപ്പം ഇറങ്ങിപോയി...

കാസര്‍കോട് കാര്യങ്ങള്‍ എത്രമാത്രം എളുപ്പമാണെന്ന് കരുതിയാവും അവര്‍ നടന്നകന്നത്. കൈനിറയെ പണവും സൗകര്യങ്ങളും ലഭിച്ചാല്‍ ജീവന്‍ തന്നെ ഇല്ലാതാക്കുന്ന കൊലയാളികളായി മാറിപ്പോയി നമ്മുടെ നാട്ടിലെ ആതുരസേവകരെന്നാണ് ആശുപത്രികളിലെത്തുന്നവര്‍ അടക്കം പറയുന്നുണ്ട്. ഇതേ സേവനം നഗരത്തിലെ മറ്റുചില ആശുപത്രികളിലും ലഭ്യമാണെന്നതും മറ്റൊരു സത്യം.

ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി മുറ്റത്തെ കണ്ണീര്‍ ചിത്രങ്ങള്‍ പകര്‍ത്തുകയാണ് കാസര്‍കോട്‌വാര്‍ത്ത...
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഇവിടെ അബോര്‍ഷന്‍ നടത്തികൊടുക്കപ്പെടും...

ആതുരാലയ മുറ്റത്തെ കണ്ണീര്‍ ചിത്രങ്ങള്‍

ഭാഗം ഒന്ന്:
ഡോക്ടറുടെ ചോദ്യം കേട്ട് പതറിപ്പോയ നിമിഷം...

ഭാഗം രണ്ട്:
302രൂപയുടെ മരുന്ന് 130 രൂപയ്ക്ക് കിട്ടുന്ന വിധം... ചൂഷണം ഇങ്ങനെയും

ഭാഗം മൂന്ന്:
ഇവിടെ ബുധനാഴ്ചയെത്തുന്ന രോഗികള്‍ക്ക് അഡ്മിറ്റ് ഉറപ്പ്

ഭാഗം അഞ്ച്
ഇവിടെ നഴ്‌സുമാര്‍ക്കും പണി കിട്ടി!

ഭാഗം ആറ്
ഇവിടെ സുഖ ചികിത്സ മാത്രം; അതിര്‍ത്തി കടത്തിവിടുന്നതിന് കമ്മീഷനും
Keywords : Kasaragod, Kerala, Hospital, Treatment, Doctors, Patient's, Poor patients and rich doctors 7. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia