city-gold-ad-for-blogger
Aster MIMS 10/10/2023

ഇവിടെ ബുധനാഴ്ചയെത്തുന്ന രോഗികള്‍ക്ക് അഡ്മിറ്റ് ഉറപ്പ്

ആതുരാലയ മുറ്റത്തെ കണ്ണീര്‍ ചിത്രങ്ങള്‍ ഭാഗം മൂന്ന്

കാസര്‍കോട്: (www.kasargodvartha.com 03.12.2014) ഗര്‍ഭിണിയായ മരുമകളെയും കൊണ്ട് അമ്മായിഅമ്മ സ്ഥിരമായി കാണാറുള്ള ഗൈനക്കോളജിസ്റ്റിന്റെ അടുത്തെത്തി. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ഗൈനക്കോളജിസ്റ്റ് രോഗികളെ പരിശോധിക്കുന്നത്. അമ്മായിഅമ്മയ്ക്ക് ലേശം പ്രഷറിന്റെ പ്രശ്‌നവുമുണ്ട്. അതേ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ മരുന്നാണ് അവര്‍ സ്ഥിരമായി കഴിക്കുന്നത്.

രണ്ട് ദിവസമായി അമ്മായിഅമ്മക്ക് നല്ല ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഏതായാലും ആശുപത്രിയിലെത്തിയതല്ലെ. സ്ഥിരമായി കാണാറുള്ള ഡോക്ടറെ കണ്ട് ക്ഷീണത്തിന്റെ കാര്യം പറയാമെന്ന് അവര്‍ കരുതി. കണ്‍സള്‍ട്ടിംഗ് റൂമിന് വെളിയില്‍ ഊഴം കാത്തിരുന്നു. ഒടുവില്‍ അവരുടെ നമ്പറും എത്തി. ഡോക്ടറോട് ക്ഷീണത്തിന്റെ കാര്യം പറഞ്ഞു. കേട്ട പാതി കേള്‍ക്കാത്ത പാതി ഡോക്ടര്‍ ഈസിജിക്ക് കുറിപ്പ് നല്‍കി.

ഈസിജി എടുത്ത് റിപോര്‍ട്ടുമായി വീണ്ടും ഡോക്ടറെ കണ്ടു. ചെറിയ വേരിയേഷന്‍ ഉണ്ട്. ഇന്ന് അഡ്മിറ്റായി നാളെ സ്‌കാന്‍ ചെയ്ത് നോക്കിയിട്ട് പോവാം, ഡോക്ടര്‍ അഡ്മിറ്റ് ചെയ്യാന്‍ റഫര്‍ ചെയ്യുന്നതിനിടയില്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന മകന്‍ അഡ്മിറ്റ് ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തി. 1000 രൂപ അഡ്വാന്‍സ് വേണം. അഡ്വാന്‍സ് കൊടുക്കാന്‍ അവന്റെ കൈയ്യില്‍ അപ്പോള്‍ പണം ഇല്ലായിരുന്നു. പണം നാളെ തരാം. ഇന്ന് പണം എടുത്തിരുന്നില്ല. ഇങ്ങനെ പറഞ്ഞതിനു ശേഷം പുഛത്തോടെയാണ് ആശുപത്രി ജീവനക്കാരന്‍ അവനോട് സംസാരിച്ചത്.

അന്ന് രാത്രി പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. സ്ഥിരമായി കഴിക്കുന്ന മരുന്ന് കഴിച്ച് അവര്‍ അവിടെ കിടന്നു. രാവിലെ സ്‌കാന്‍ ചെയ്യാനായി വീല്‍ചെയറിലിരുത്തി കൊണ്ട് പോയി. വീല്‍ ചെയറൊന്നും വേണ്ട ഞാന്‍ നടന്നോളാം എന്നു പറഞ്ഞത് അറ്റന്‍ഡര്‍ കേട്ടില്ല. ഏതായാലും പണം കൊടുക്കുന്നതല്ലെ. അതില്‍ ഇരുന്നു തന്നെ പോയിക്കോളൂ. എന്ന് ചിരിച്ചു കൊണ്ട് മകനും പറഞ്ഞു. വിശദമായി സ്‌കാന്‍ നടത്തി റൂമിലേക്ക് തിരിച്ചെത്തിച്ചു. ഇതിന് ശേഷം മംഗളൂരുവില്‍ നിന്നുള്ള ഡോക്ടര്‍ വന്നു. റിപോര്‍ട്ട് പരിശോധിച്ചു, പിന്നെ ഒറ്റപോക്ക് അടുത്ത മുറിയിലേക്ക്. നഴ്‌സിനോട് കാര്യം തിരക്കി. അപ്പോഴാണ് അറിഞ്ഞത് ഒരു കുഴപ്പവും ഇല്ലെന്ന്. 

പിന്നാലെ നേഴ്‌സ് ഒരു കുറിപ്പ് എഴുതി കൊടുത്തു. ബില്ല് കൗണ്ടറിലെത്തിയപ്പോള്‍ ഫീസ് 1200രൂപ. ഉച്ചയോടെ അവര്‍ ഡിസ്ചാര്‍ജായി. ഹോസ്പിറ്റല്‍ ബില്ല്  2200രൂപ. ഹോസ്പിറ്റലില്‍ പരിശോധന നടത്തുന്ന ഡോക്ടര്‍മാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡ് കണ്ടപ്പോള്‍ മകന്‍ അതിലേക്ക് സൂക്ഷിച്ചു നോക്കി. എല്ലാ ആഴ്ചയും ഈ ദിവസം രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ മംഗലാപുരത്തുനിന്നും കാര്‍ഡിയോളജിവിഭാഗത്തിലെ പ്രത്യേക ഡോക്ടര്‍ പരിശോധനക്ക് എത്തുന്നുണ്ട്. ഈ ഡോക്ടറിന് രോഗികളെ കണ്ടെത്തി നല്‍കലും അമ്മായി അമ്മ സ്ഥിരമായി കാണാറുള്ള ഡോക്ടറുടെ ചുമതലയാണ്.

ഇത് ഒറ്റപ്പെട്ട കേസല്ല.  മംഗലാപുരത്തുനിന്നും എത്തുന്ന ഡോക്ടര്‍മാര്‍ക്ക് വേണ്ടി ഇങ്ങനെ നിരവധി പേരെയാണ് രോഗികളാക്കുന്നത്. അത് ആശുപത്രിക്ക് വേണ്ടിയാണോ അതോ കമ്മീഷന്‍ വ്യവസ്ഥയിലാണോ എന്ന് മാത്രം നിശ്ചയമില്ല. ഒന്നു മാത്രം അറിയാം. ഈ ആശുപത്രിയില്‍ ബുധനാഴ്ചയാണെങ്കിലും നഗരത്തിലെ മറ്റു സ്വകാര്യ ആശുപത്രികളില്‍ ആഴ്ചയിലൊരിക്കലെത്തുന്ന ക്ഷീണക്കാര്‍ക്കും നെഞ്ചുവേദനക്കാര്‍ക്കും ഒരു അഡ്മിറ്റ് നിര്‍ബന്ധമാണ്.

ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി മുറ്റത്തെ കണ്ണീര്‍ ചിത്രങ്ങള്‍ പകര്‍ത്തുകയാണ്  കാസര്‍കോട്‌വാര്‍ത്ത...

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഇവിടെ ബുധനാഴ്ചയെത്തുന്ന രോഗികള്‍ക്ക് അഡ്മിറ്റ് ഉറപ്പ്


ആതുരാലയ മുറ്റത്തെ കണ്ണീര്‍ ചിത്രങ്ങള്‍

ഭാഗം ഒന്ന് :  ഡോക്ടറുടെ ചോദ്യം കേട്ട് പതറിപ്പോയ നിമിഷം...

ഭാഗം രണ്ട് :  302രൂപയുടെ മരുന്ന് 130 രൂപയ്ക്ക് കിട്ടുന്ന വിധം... ചൂഷണം ഇങ്ങനെയും

Keywords : Kasaragod, Hospital, Doctor, Patient's, Treatment, Kerala, Pregnant, Poor patients and rich doctors 3. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL