city-gold-ad-for-blogger
Aster MIMS 10/10/2023

ഇവിടെ സുഖ ചികിത്സ മാത്രം; അതിര്‍ത്തി കടത്തിവിടുന്നതിന് കമ്മീഷനും

ആതുരാലയ മുറ്റത്തെ കണ്ണീര്‍ ചിത്രങ്ങള്‍ 
ഭാഗം ആറ്

കാസര്‍കോട്: (www.kasargodvartha.com 13.12.2014) നഗരത്തില്‍ ആശുപത്രികള്‍ എണ്ണം കുറവല്ല. എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഉണ്ട് നിരവധി ആശുപത്രികള്‍. എന്നാല്‍ സുപ്പര്‍ സ്‌പേഷാലിറ്റികളായി ഒന്നു പോലും ഇല്ല. അതുകൊണ്ട് തന്നെ വല്ല ഗുരുതര രോഗവും ബാധിച്ചാല്‍ അതിര്‍ത്തി കടക്കുകയേ രക്ഷയുള്ളു. കഴിഞ്ഞ ദിവസം ദേശീയ പാതയില്‍ നടന്ന അകപകടത്തില്‍ ഗുരുതമായി പരിക്കേറ്റ കുട്ടിയെയും കൊണ്ട് നഗരത്തിലെ ആശുപത്രിയിലെത്തിയവരോട് ഉടന്‍ മംഗലാപുരത്തേക്ക് കൊണ്ടുപോവാനാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്.

ഇവിടെ സൗകര്യം ഇല്ല. ഇത്തരം രോഗികളെ ഇവിടെ അഡ്മിറ്റ് ചെയ്യാറില്ലെന്നും അവര്‍ അറിയിച്ചു. എന്നാല്‍ മംഗലാപുരത്തുനിന്നും പ്രത്യേകമായി ആശുപത്രിയിലെത്തിയ ന്യൂറോളജി വിഭാഗം ഡോക്ടര്‍ രോഗിയെ പരിശോധിച്ച് മംഗലാപുരത്തേക്ക് കൊണ്ട് പോവേണ്ടതില്ലെന്നും പ്രത്യേകിച്ച് അവിടെ ചികിത്സയില്ലെന്നും അറിയിച്ചു. കുട്ടിയുടെ തലക്കാണ് പരിക്കേറ്റത്. അതുകൊണ്ട് സാധാരണ ജീവിതത്തിലേക്ക് വരാന്‍ ദിവസങ്ങളെടുക്കും. ഇവിടെ തന്നെ ചികിത്സ നല്‍കിയാല്‍ മതി. പ്രത്യേകം വിദഗ്ദ്ധ ചികിത്സയുടെ ആവശ്യമില്ല. നല്ല പരിചരണമാണ് വേണ്ടത്. പക്ഷേ നഗരത്തിലെ ആശുപത്രി അധികൃതര്‍ കുട്ടിയെ അവിടെ അഡ്മിറ്റ് ചെയ്യാന്‍ കൂട്ടാക്കിയില്ല. പറ്റില്ലെന്ന് നിര്‍ബന്ധം പിടിച്ചു. അങ്ങനെ അവര്‍ക്കും മംഗലാപുരത്തേക്ക് ആംബുലന്‍സ് കയറേണ്ടിവന്നു. അവിടെ പ്രത്യേകിച്ച് ചികിത്സയില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആ കുട്ടിയെയും മംഗലാപുരത്തേക്ക് പറഞ്ഞു വിട്ടു.

അപകടം നടന്നാലും മറ്റും ആശുപത്രിയിലെത്തുന്നവരെ കണ്ണുംചിമ്മി മംഗലാപുരത്തേക്ക് പറഞ്ഞുവിടുന്ന പല്ലവിയാണ് മിക്ക ആശുപത്രികളിലും നടക്കുന്നത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ് വരുന്നവരെ പ്രാഥമിക ശുശ്രൂഷ പോലും നല്‍കാതെ മംഗലാപുരത്തേക്ക് പറഞ്ഞുവിടുന്നതായും ആക്ഷേപമുണ്ട്. കമ്മീഷന്‍ പറ്റുന്നതിലുപരി റിസ്‌ക് ഒഴിവാക്കുകയാണ് ആശുപത്രി അധികൃതര്‍ ചെയ്യുന്നത്. മംഗലാപുരത്തേക്ക് പറഞ്ഞുവിടുക വഴി അവിടത്തെ ഡോക്ടര്‍ ഫീസ്, ആശുപത്രി മുറി വാടക, മറ്റു ഫീസുകള്‍, ആംബുലന്‍സ് വാടക എന്നീ ഇനങ്ങളിലെല്ലാം മാസംതോറും വന്‍തുക കമ്മീഷനായി ഈ ആശുപത്രികളില്‍ ലഭിക്കുന്നുണ്ട്.

പ്രത്യേകിച്ച് ചികിത്സയില്ലാത്തവരെയും ചെറിയ അപകടങ്ങലില്‍പെട്ടവരെ പോലും വണ്ടികയറ്റി അതിര്‍ത്തി കടത്തുന്നത് കൊണ്ട് ആശുപത്രി അധികൃതര്‍ക്കുള്ള പ്രയോജനം ഇങ്ങനയൊക്കെയാണെങ്കിലും രോഗികളുടെ കീശ കാലിയാക്കുമെന്ന് മാത്രമല്ല അതുമൂലമുള്ള ദുരിതവും ഏറെയാണ്.

രോഗികളെയും കൊണ്ട് അതിര്‍ത്തി കടക്കേണ്ടിവരുന്നവര്‍ ഉള്ളാലെ ചോദിക്കുന്നു. നമ്മുടെ നാട്ടിലുള്ള ആശുപത്രികള്‍ സുഖ ചികിത്സക്കുമാത്രമുള്ളതാണോ...

ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി മുറ്റത്തെ കണ്ണീര്‍ ചിത്രങ്ങള്‍ പകര്‍ത്തുകയാണ് കാസര്‍കോട്‌വാര്‍ത്ത... 

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഇവിടെ സുഖ ചികിത്സ മാത്രം; അതിര്‍ത്തി കടത്തിവിടുന്നതിന് കമ്മീഷനും

ആതുരാലയ മുറ്റത്തെ കണ്ണീര്‍ ചിത്രങ്ങള്‍

ഭാഗം ഒന്ന്:
ഡോക്ടറുടെ ചോദ്യം കേട്ട് പതറിപ്പോയ നിമിഷം...

ഭാഗം രണ്ട്:
302രൂപയുടെ മരുന്ന് 130 രൂപയ്ക്ക് കിട്ടുന്ന വിധം... ചൂഷണം ഇങ്ങനെയും

ഭാഗം മൂന്ന്:
ഇവിടെ ബുധനാഴ്ചയെത്തുന്ന രോഗികള്‍ക്ക് അഡ്മിറ്റ് ഉറപ്പ്

ഭാഗം അഞ്ച്
ഇവിടെ നഴ്‌സുമാര്‍ക്കും പണി കിട്ടി!

Keywords: Kasaragod, Hospital, Nurse, Kerala, Strike, Health, Poor patients and rich doctors 6.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL