city-gold-ad-for-blogger
Aster MIMS 10/10/2023

ഗള്‍ഫ് വ്യവസായിയുടെ കൊല: നീലേശ്വരം സ്വദേശികളായ 4 പേരുടെ അറസ്റ്റ് ഉടന്‍

തൃക്കരിപ്പൂര്‍: ഗള്‍ഫ് വ്യവസായി തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ എ.ബി അബ്ദുല്‍ സലാം ഹാജിയുടെ (58) കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയിലായ നീലേശ്വരം ആനച്ചാല്‍ സ്വദേശികളായ രണ്ടു പേരടക്കം നാലുപേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന.

നീലേശ്വരം ആനച്ചാല്‍ സ്വദേശികളായ ഇ.കെ നൗഷാദ് (30), ഇ.കെ റമീസ് (28) എന്നിവരും ഇവരുടെ സഹായികളായ നീലേശ്വരത്തെ ഇല്യാസ്, കോട്ടപ്പുറത്തെ ആഷിഖ് എന്നിവരുമാണ് പോലീസിന്റെ കസ്റ്റഡിയിലായിട്ടുള്ളത്. പ്രതികളില്‍ ചിലര്‍ നേരത്തെ കുവൈത്തിലായിരുന്നു.

ആനച്ചാല്‍ സ്വദേശികളാണ് സംഭവത്തിന്റെ സൂത്രധാരന്മാരെന്ന് പുറത്തുവന്നിട്ടുണ്ട്. മരിച്ച അബ്ദുല്‍ സലാം ഹാജിയുടെ അകന്ന ബന്ധത്തില്‍പെട്ടവരാണ് ഇപ്പോള്‍ കസ്റ്റഡിയിലായിട്ടുള്ള രണ്ടുപേര്‍. ഇവര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകള്‍ ഇതിനകം പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

കൊലയും കവര്‍ചയും നടക്കുമ്പോള്‍ പ്രതികളില്‍ ഒരാള്‍ക്ക് വന്ന മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന പോലീസ് സംഘത്തിന് സിംകാര്‍ഡ് വാങ്ങിയത് കൊലയ്ക്ക് രണ്ടു ദിവസം മുമ്പാണെന്ന് വ്യക്തമായ വിവരം ലഭിക്കുകയായിരുന്നു. കൂടുതല്‍ കോളുകള്‍ ഈ സിംകാര്‍ഡില്‍ നിന്നും പോയിട്ടില്ലെന്നും കണ്ടെത്തി. സംഭവം നടന്ന ദിവസം രാത്രി പടന്ന ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവര്‍ വഴി വന്നതും പോയതുമായ ഫോണ്‍ കോളുകള്‍ പരിശോധിച്ചതോടെയാണ് അന്വേഷണത്തിന് തുമ്പായത്.

പുതുതായി വാങ്ങിച്ച സിംകാര്‍ഡുകള്‍ മണിക്കൂറുകള്‍ മാത്രം ഉപയോഗിച്ച ശേഷം സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. വേഷം മാറിയെത്തിയ പോലീസ് സംഘമാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്ത് അഞ്ജാത കേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നത്. ഇപ്പോള്‍ പോലീസിന്റെ പിടിയിലായിട്ടുള്ള പ്രതികളില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട അബ്ദുല്‍ സലാം ഹാജിയുടെ വീട്ടില്‍ ബന്ധുക്കളോടൊപ്പം എത്തിയിരുന്നു. അബ്ദുല്‍ സലാം ഹാജിയുടെ വീട്ടില്‍ വന്‍തോതില്‍ സ്വര്‍ണവും പണവും ഉണ്ടെന്ന് കരുതിയ പ്രതികള്‍ കവര്‍ച ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

ഗള്‍ഫ് വ്യവസായിയുടെ കൊല: നീലേശ്വരം സ്വദേശികളായ 4 പേരുടെ അറസ്റ്റ് ഉടന്‍സലാം ഹാജിയെ കൊല്ലാന്‍ ഇവര്‍ക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. കഴുത്തില്‍ ഡക്ക് ടേപ്പ് വരിഞ്ഞ് മുറിക്കിയപ്പോള്‍ ശ്വാസം മുട്ടി സലാം ഹാജി മരിച്ചതായാണ് പ്രതികള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതെന്ന് വിവരമുണ്ട്. രണ്ടു വെളുത്ത കാറുകളിലായാണ് പ്രതികള്‍ എത്തിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അയല്‍വാസിയായ സുലൈമാന്‍ കാര്‍ കണ്ടതായി നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു.

സംഘത്തില്‍ ആറുപേരാണ് ഉള്ളതെന്നാണ് സൂചന ലഭിച്ചിട്ടുള്ളത്. മുഖംമൂടി ധരിച്ചത് തങ്ങളെ തിരിച്ചറിയുന്നത് കൊണ്ടാണെന്ന് പോലീസിനോട് പറഞ്ഞതായും വിവരമുണ്ട്.

Related News: 
എ.ബി. അബ്ദുല്‍ സലാം ഹാജി: നാടിന് നഷ്ടപ്പെട്ടത് ആലംബഹീനരുടെ കൈത്താങ്ങ്

ഗൃഹനാഥനെ കൊലപ്പെടുത്തി കവര്‍ച നടത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി

വ്യാപാര പ്രമുഖന്റെ കൊല: അക്രമികള്‍ താക്കോല്‍ കൈവശപ്പെടുത്തിയത് മകളെ ഉപയോഗിച്ച്

ഏഴംഗസംഘം കവര്‍ച്ചാ ശ്രമത്തിനിടെ ഗൃഹനാഥനെ കൊന്നു


Also Read: 
സെക്രട്ടേറിയേറ്റ് ഉപരോധം ആരംഭിച്ചു; തലസ്ഥാന നഗരി സ്തംഭിച്ചു
Keywords : Trikaripure, Neeleswaram, Murder-case, Police, Investigation, arrest, custody, Accuse, Kerala, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL